Posts

People in India lost the chance to get selected internet service for free

Image
‪#‎ Freebasic‬  & # Internet.org People in India lost the chance to get selected internet service for free. ‪#‎ TRAI‬  has denied the same considering the mass petition they received against it. Free Basics would have given free Internet access to everyone in India and it could have been a big revaluation to the Indian internet users, today the internet usage is limited to privileged users, with freebasic those unprivileged could have been getting an access to the basic for free. Sadly a trend has developed in India, that oppose anything and everything you will get a bunch of idiots to follow you and make it sensational. As far as i know here, we have  ‪#‎ Tigo‬  is giving freebasic and a lot of people are enjoying absolutely free service. Yes I understand Facebook will have their own interest in it, but remember there is no real "free" lunch anywhere. Manoj Kumar

ടാന്‍സാനിയയില്‍ അതിവിപുലമായി ഓണം ആഘോഷിച്ചു

Image
  2015  ആഗസ്റ്റ്  30  നു പട്ടേല്‍ സമാജ് ഹാളില്‍, കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ ദാര്‍ എസ് സലാമിലെ മലയാളികള്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. രാവിലെ അഞ്ചു മണിക്കുതന്നെ രാജിതാമുരളിയുടെ നേതൃത്ത്വത്തില്‍     മനോഹരമായ പൂക്കളം ഒരുക്കി. ചെയര്‍മാന്‍ മോഹന്‍ദാസ്‌ എല്ലാവര്ക്കും ഓണാശംസകള്‍ നേര്‍ന്നു, പിന്നീട് ആല്ബിയും രാജിതാമുരളിയും മഹാബലിയും മുത്തശിയുമായി വന്നു ഓണാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ചിങ്ങമാസവും, ടപ് ടപ് ജാനകിയുമായി കുഞ്ഞുങ്ങള്‍ വേധികയ്യടക്കിയപ്പോള്‍ അഭിനവ്‌ും ടീമും പ്രേമം ഡാന്സുമായാണ് കാണികളെ കയ്യിലെടുത്തത്. നിത്യാ സതീഷിന്റെ നേതൃത്ത്വത്തില്‍ അരങ്ങേറിയ ടാന്‍സാനിയയിലെ മലയാളമാങ്കമാരുടെ കൈകൊട്ടികളി അതിമനോഹരമായി നവിന്‍, അഭിനവ്‌ എന്നിവരുടെ ഗാനങ്ങള്‍ പരിപാടിക്ക് മാറ്റേകി. സജീവ് കുമാര്‍ സംവിധാനം നിര്‍വഹിച്ച  “ ഓലപ്പീപ്പീ ”  എന്ന സഗീത നാടകം, കേരളത്തിലെ പഴംയുടെ ഓര്‍മകളി കൂട്ടികൊണ്ടുപോയി. ഉച്ചയ്ക്ക് ശ്രീമതി സുശീലാ സതീഷിന്റെ  നേതൃത്ത്വത്തില്‍ ഒരുക്കിയ  വിഭവസമൃദ്ധമായ ഓണസദ്യയും ഇതിനോടൊപ്പം ഒരുക്കിയിരുന്നു. ഹൈ കമ്മീഷണര്‍ ഓഫ് ഇന്ത്യ ടു ടാന്‍സാനിയ ശ്രീ. സന്ദീപ്‌ ആര്യ മുഖ്യ അതിഥിയായിരു

അരുവിക്കരയിലെ വിജയം

Image
അരുവിക്കരയിലെ വിജയി ശബരിനാഥനു എല്ല്ലാ ഭാവുകങ്ങളും നേരുന്നു.  കേരളത്തില്‍ BJP നില വളരെയധികം മെച്ചപ്പെടുത്തി എന്നുമാത്രമല്ല വരാനീരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും നിര്‍ണ്ണായകമായ ശക്തിയായി മാറൂം എന്നും കൂടി കാണിച്ചുതന്നു.  ഒരിയ്ക്കലും ജയിക്കരുത് എന്നഗ്രഹിച്ച സി‌പി‌എം തകര്‍ന്നടിഞ്ഞതില്‍ വളരെയധികം സന്തോഷം ഉണ്ട്. ഈ വികസനവിരോധികളെ തൂത്തെറിഞ്ഞു അരുവിക്കരയിലെ ജനങ്ങള്‍ക്ക് നമോവാകം.  വികസനം ആഗ്രഹിക്കുന്ന, മതേതര ജനാധിപത്യ വിശ്വാസികളെ BJP യിലേക്ക് കൊണ്ടുവരാനാണ് കേരളത്തിലെ ബി‌ജെ‌പി നേതൃത്വം ശ്രമിക്കേണ്ടത്.

ഒരു സമൂഹം എന്തര്‍ഹിക്കുന്നോ അതുതന്നെയാണ് അവര്‍ക്ക് കിട്ടുക

Image
ഒരു സമൂഹം എന്തര്‍ഹിക്കുന്നോ അതുതന്നെയാണ് അവര്‍ക്ക് കിട്ടുക. സ്വയം പരിഷ്കൃതര്‍ ആണുന്നു വിളിച്ചുകൂവുന്ന എല്ലാ മലയാളികള്‍ക്കും കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണ് ഇന്നലെ കേരളനിയമസഭ നമുക്ക് മുന്പില്‍ അവതരിപ്പിച്ചതു. ഈ നാണക്കേടിന് നിങ്ങള്‍ ഓരോരുത്തരും ത്തന്നെയാണ് ഉത്തരവാദി, മാറ്റരുമല്ല, നിങ്ങളുടെ ഒരു പരിച്ഛേദം മാത്രമാണു ഇന്നലെ നിയമസഭയില്‍ കണ്ടതും. നിങ്ങള്‍ അര്‍ഹിക്കുന്ന നേതാവാണ് നിങ്ങള്‍ക്കുള്ളത്, അതുകൊണ്ടുതന്നെ നിങ്ങള്‍ സന്തോഷിക്കുകയാണ് വേണ്ടത്. ഞാനും എന്‍റെ കുടുംബവും കാലങ്ങളായി കമ്മുണിസ്റ്റാണു അല്ലെങ്കില്‍ കൊങ്ക്രസ്സാണ് എന്നു വീമ്പുപറയുന്ന, അതേ ടീം ത്തന്നെയാണ് ഇന്നലെ നിയമസഭയിലെ കാര്യങ്ങളെ പുച്ഛിച്ചുകൊണ്ടു മലയാളികള്‍ക്ക് മൊത്തം നാണക്കേടായി എന്നും പറയുന്നതു. എന്തൊരു വിരോധാഭാസം. കമ്മുണിസ്റ്റുകാരുടെ കംബ്യൂട്ടര്‍ വിരോധം ഇനിയും മാറിയിട്ടില്ല എന്നു ഇന്നലെ വീണ്ടും അവര്‍ കാണിച്ചുതന്നു. അതേസമയം "പൊളിട്രിക്സില്‍" കേരളത്തിലെ കൊങ്ക്രസിനെ തോല്‍പ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന് അവരും കാണിച്ചു തന്നു. എന്നാല്‍ അതില്‍നിന്ന് വേറിട്ട് അക്രമം ഇല്ലാതെ ഒരു സമരം / പ്രതിഷേധം എങ്ങനെ നടത്താം എന്നത് യുവമോര

മിഷന്‍ 2016 - കേരള നിയമസഭ

Image
മിഷന്‍ 2016 - കേരള നിയമസഭ കേരളത്തിലെ  ‪#‎ BJP‬  പ്രവര്‍ത്തകര്‍ ഇനിയാണ് ശരിക്കും ജനങ്ങളുടെ ഇടയില്‍ ചെന്നു പ്രവര്‍ത്തിക്കേണ്ടത്. ഇടതനും വലതനും മാറിമാറിഭരിച്ചു നിത്യചിലവിനുപോലും ലോകബാങ്കുകളുടെ സഹായം തേടേണ്ട അവസ്ഥയിലേക്കെത്തിച്ച കേരളത്തെ BJP ക്കു രക്ഷിക്കാനാകും , BJP ക്കേ കഴിയൂ. കേരളത്തിലെ സാഹചര്യത്തിന് അനുയോജ്യമായ വ്യക്തമായ ആശയമാണ് ആദ്യം വേണ്ടത്. ഒരു ഹര്‍ത്താലുപോലും BJP നടത്തില്ല എന്നു പ്രഖ്യാപിച്ചാല്‍പോലും ഒരുപറ്റം ആളുകളെ കൂടെ നിര്‍ത്താം, അങ്ങിനെ അനാവശ്യഹര്‍ത്താലുകള്‍ , സമരങ്ങള്‍, എന്നിവ നടത്തി ജനജീവിതത്തെ കഷടപ്പെടുത്താന്‍ മാത്രം തുനിഞിറങ്ങിയ രണ്ടുമുന്നണികള്‍ക്കും കൊടുക്കാവുന്ന ആദ്യത്തെ ഷോക് ആയിരിയ്ക്കും അത്. കേരളത്തിലെ പൊളിറ്റിക്സ് എന്നത് സാധാരണയായി 30% വീതം ഇടതിന്നും വലത്തിനും വോട്ട് കിട്ടുമ്പോള്‍ ബാക്കി വരുന്ന 40 % പേരാണ് ശരിക്കും എല്ലാപ്രവശ്യവും ആരുഭരിക്കണം എന്നു തീരുമാനിക്കുന്നത് അവര്‍ക്ക് ശരിക്കോരു ചോയ്സ് ഇല്ലാത്തതിനാലും ആ സമയത്ത് നില്‍ക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലും മാത്രമാണു കേരളത്തിലെ ഭരണം നിലനിന്നുപോകുന്നത്. BJP ആ 40% ആളുകളെയാണ് ടര്‍ജെറ്റ് ചെയ്യേണ്ടതും മറ്റുള്ളവര്‍ ആനകുത്

NaMo അഭിനന്ദനങ്ങള്‍

Image
#NaMo  അഭിനന്ദനങ്ങള്‍ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍ അങ്കം ജയിച്ചു ഏറ്റവും വലിയ ഒറ്റകക്ഷിയായ് ഭരിക്കാന്‍ പോകുന്ന #BJP ക്കും അഭിനന്ദനങ്ങള്‍. അടുത്ത 5 വര്ഷം ഈര്‍ക്കലിപാര്‍ട്ടികളുടെ വിലപേശലില്ലാതെ ഭരിക്കാം എന്നു മാത്രമല്ല, വികസന നയങ്ങളില്‍ അല്പ്പം പോലും വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കുകകകൂടി വേണ്ട എന്നതാണു ഞാന്‍ കാണുന്ന ആശ്വാസം. മോഡി ചില ന്യൂനപക്ഷങ്ങളുടെ സാധാരണജീവിത രീതിക്ക് എതിരായി പ്രവര്‍ത്തിക്കും എന്നുള്ള  ആശങ്കകള്‍ ആസ്ഥാനത്താണ് എന്നു തെളിയിക്കുകയും, എന്നാല്‍ രാജ്യതാല്‍പര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഏതൊരു പ്രവര്‍ത്തിയും കൊടിയുടെ നിറം നോക്കാതെ നടപടികളെടുക്കാനും അദ്ദേഹത്തിനു കഴിയട്ടെ എന്നാശംസിക്കുന്നു. രാജ്യം കാണാന്‍ പോകുന്ന ഏറ്റവും വലിയ വികസനകുതിപ്പില്‍ കേരളത്തിലെ പങ്ക് പൂജ്യമാണെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. പക്ഷേ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് കേരളത്തില്‍ മാത്രം അറിയപ്പെടുന്ന ദേശീയ കക്ഷിയായി മാറും എന്നു സ്വപ്നേച്ച നിരീച്ചില്ല . ഒരിക്കല്‍കൂടി ഒരു പുതിയ  ഇന്ത്യക്കായ് ജയ് ഹിന്ദ് 

ഗുജറാത്തിലെ വികസനം

Image
എന്തിനും ഏതിനും ഗുജറാത്തിനെ കുറ്റം പറയുക എന്നത് ഒരു പുതിയ ട്രെന്‍റ് ആണ്. "ഗുജറാത്തിലെ വികസനം" പൊള്ളയാണെന്ന് വാദിക്കുന്ന ഭൂരിപഷം ആളുകളും ഗുജറാത്ത് പോയിട്ടു അത്തിന്‍റെ ഏഴയലത്തുപോലും പോയിട്ടില്ലെന്നത് വാസ്തവം. മോഡിയെ സപ്പോര്‍ട് ചെയുന്നു എന്നതുകൊണ്ടു മാത്രം ഞാന്‍ ഒരു "സങ്ഘി" അല്ല, തീവ്ര ഹിന്ദുത്ത് നിലപാടും എനിക്കില്ല. കുറച്ചുകൊല്ലം മുന്‍പുവരെ ഞാന്‍ പ്രാര്‍ഥിക്കാന്‍ അമ്പലങ്ങളില്‍ പോയിരുന്നുമില്ല. BJP ഒരു ദേശീയ രാഷ്ട്രീയ കക്ഷി ആണ്, RSS അവരുടെ സഖ്യകക്ഷിമാത്രമാണു. അത് മുസ്ലീംലീഗ് കൊങ്ഗ്രസിന്‍റെ സഖ്യകക്ഷിആയി മതേതരപാര്ട്ടി എന്നവകാശപ്പെടുന്നതുപോലെ മാത്രം കണ്ടാല്‍ മതി. ഇന്ത്യ എന്‍റെ രാജ്യമാണ്, ഒരു ലോകശക്തിയായ് സ്വയം പര്യാപ്തമായ രാജ്യമായി കാണാനാണ് എന്‍റെ ആഗ്രഹം, അതിനായ് ഒരു ശക്തനായ ഭരണാധികാരിയെയാണ് ഇപ്പോള്‍ ഇന്ത്യക്കാവശ്യം. അത് ഞാന്‍ മോദിയില്‍ മാത്രമാണു കാണുന്നത്. (ഇപ്പോഴുള്ള ഓപ്ഷനുകളില്‍ നിന്നു ) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നൊക്കെ പറയാമെങ്കിലും അഴിമതിയില്‍ മുങ്ങികുളിച്ച ഒരു കുടുംബത്തിന്‍റെ നയങ്ങള്‍ മാത്രമാണു ആണ് കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ നടന്നിരുന്നത് എന്നു