Posts

Showing posts from January, 2011

ഒരു സെക്സി XXX വാര്‍ത്ത

Image
ഞാന്‍ എന്റെ TV വിറ്റിട്ട് ഒരു റേഡിയോ വാങ്ങിക്കാന്‍ തീരുമാനിച്ചു. ഹും പിന്നെ, എല്ലാവരും LCD, LED , 3D എന്നൊക്കെ പറഞ്ഞു പരക്കംപായണ സമയത്ത്, നീ മാത്രം. അല്ല എന്തെ ഇപ്പൊ അങ്ങിനെ തോനാന്‍ ?. അപ്പൊ നീ ഈ പുകിലൊന്നും കേട്ടില്ലേ. എടെ ഇന്നലെ വൈകിട്ട് ലണ്ടനില്‍ വാര്‍ത്ത ജോസ്സുട്ടിനെ അവന്റെ പെണ്ണുമ്പിള്ള ചിരവകൊണ്ട് അടിച്ചു ഇപ്പം അവന്‍ ഹോസ്പിറ്റലിലാ. ഏതാണ്ട് ഇതുതന്നെയാ വേറെ കുറെ പേരുടെ സ്ഥിതിയും. അപ്പൊ കുടംബത്തിന്റെ സമാധാനം കാത്തുസൂക്ഷിക്കാന്‍ ഞാന്‍ എടുത്ത തീരുമാനമാണ് ഇത്   എന്നതാ നീ പറയുന്നേ, ഇങ്ങനെയൊക്കെ ഉണ്ടാവോ ? , അതും ഒരു വാര്‍ത്ത കണ്ടതിന്റെ പേരില്. എടാ ചെക്കാ, ഇതാണ് ശരിക്കുള്ള ന്യൂസ്‌. “ടെലിവിഷനില്‍ വാര്‍ത്ത കാണണം എന്നു പറഞ്ഞ്‌ മസിലുപിടിച്ചിരിക്കുന്ന പുരുഷന്‍മാരില്‍ നല്ലപങ്ക്‌ വാര്‍ത്തയല്ല , വാര്‍ത്താ വായനക്കാരിയെയാണു ശ്രദ്ധിക്കുന്നതെന്നു വെളിപ്പെടുത്തല്‍. അവതാരക അല്‌പം സെക്‌സിയും സെക്‌സി വേഷധാരിയുമാണെങ്കില്‍ പറയുകയും വേണ്ട. ഇവര്‍ ടിവിക്കു മുന്‍പില്‍ ഇരിക്കുന്നതല്ലാതെ വാര്‍ത്ത കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നാണു തെളിഞ്ഞിരിക്കുന്നത്‌.” അപ്പൊ ഇത്രയും കാലം വാര്‍ത്ത കണ്ട നമ്മളാരായി   ഇനിയ...

തൊഴില്‍ കൊടുക്കുന്ന ഇന്ത്യ

Image
ഇന്ത്യ കാരണം 700 ബ്രിട്ടീഷ്‌കാര്‍ക്ക് തൊഴില്‍ കിട്ടും. എന്താ അണ്ണാ ഇത്, ഇതിപ്പോ പണ്ട് കൊച്ചിയില്‍ എണ്ണ കണ്ടുപിടിച്ചെന്നു പറഞ്ഞ് അറബിയെ വീട്ടുജോലിക്ക് വച്ചപോലെയാവുമോ ? അല്ലേട ചെക്കാ, ഇതുള്ളതാ, സത്യം, ഇന്നലത്തെ പത്രത്തില്‍ കണ്ടതാ. അതെ, ബ്രിട്ടനും ചൈനയും കൂടി ഒരു കരാര്‍ ഒപ്പിട്ടെത്രേ, അതായത് ചൈന ഒരു   ഒരു ബില്ല്യന്‍ പൌണ്ടിന്റെ ഓര്‍ഡര്‍, ടാറ്റായുടെ കയ്യിലുള്ള   ജാഗ്വര്‍ & ലാന്‍ഡ്‌ റോവര്‍ കമ്പനിക്ക് കൊടുത്തു എന്നാണ് ഈ പാവം മോട്ടക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അല്ലെങ്കിലും കമ്മ്യൂണിസ്റ്റ്‌ ചൈനീസുകാര്‍, പാര്‍ട്ടി ക്ലാസ്സിലോന്നും പോവാതെ കുറച്ചു കാലമായി ജീവിക്കാന്‍ പഠിച്ചിട്ട്. ടാറ്റാ കമ്പനി ആണ് പ്രത്യക്ഷത്തില്‍ ഇത് നടപ്പിലാക്കുക. അതിനര്‍ത്ഥം ഇന്ത്യന്‍ കമ്പനി 700ബ്രിട്ടീഷ്‌ പട്ടിണി പാവങ്ങള്‍ക്ക് പണി കൊടുക്കും എന്ന് തന്നെ. CNN, BBC , Sky news അല്ലെങ്കില്‍ ഏത് ചാനല്‍ എടുത്താലും അവന്മാര് ഇപ്പോഴും ഏതോ രാജാക്കന്മാരും, ഇന്ത്യകാര് ഇപ്പോഴും പട്ടിണി പാവങ്ങളും ഒക്കെയാണ്. മക്കളെ ഇന്നലെങ്കില്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ , കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് മനസ്സിലാക്കിയാല്‍ നന്നായി. ഓരോ ബ...

മായന്നൂര്‍ ഉത്സവം

Image
അതെ ഇന്ന് മായന്നൂര്‍കാര്‍ ഉത്സവത്തിന്റെ ആവേശത്തിലായിരിക്കും. സിനിമയില്‍ കാണുന്ന പോലെ അടിയും, ഐറ്റം ഡാന്‍സും, ആനയും എഴുന്നള്ളത്തും ഉള്ള ഉത്സവമല്ല, മറിച്ച് സ്വാതന്ത്രത്തിന്റെ ഉല്‍സവമായിരുക്കും. കാരണം ഒരുപാടു കൊല്ലങ്ങള്‍ ആയുള്ള ആവശ്യമായിരുന്നു മായന്നൂരിനെയും ഒറ്റപാലത്തിനെയും ബന്ധിപ്പിക്കുന ഒരു പാലം എന്ന സ്വപ്നം ഇന്ന് ഔദ്യോഗികമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കകായാണ്. സ്വപ്നസാക്ഷാത്കാരം എന്നു മാധ്യമങ്ങളും മറ്റും പറയുമ്പോള്‍, ഉണ്ടാക്കുമ്പോള്‍ നല്ലതുതന്നെ ഉണ്ടാക്കണം എന്ന വാശിയില്‍ 11 വര്‍ഷത്തെ നീണ്ട നിരീക്ഷണ പരീക്ഷണ ശ്രമങ്ങള്‍കൊടുവില്‍ ഉണ്ടായ ഒരു അത്ഭുതകരമായ വസ്തുവാണ് ഈ പാലം എന്ന് പറയാതെ വയ്യ. അതുകൊണ്ട് തന്നെ ഇതിന്റെ ഉറപ്പിനെ പറ്റിയും മറ്റും ആശങ്ക വേണ്ടേ വേണ്ട. പാലക്കാട് ജില്ലയിലെ ഒറ്റപാലത്തെയും ത്രിശൂര്‍ ജില്ലയില്ലെ മായനൂരിനെയും കൂട്ടിയിണക്കുന്ന ഭാരതപുഴയുടെ ( അതോ ഭാരത പറമ്പോ ) കുറുകെയുള്ള പാലം 1.35km നീളം ആണുള്ളത്. അയിത്തം കല്‍പ്പിച്ചു മാറ്റിനിര്‍ത്തിയ മായനൂര്‍, ഒറ്റപലത്തിന്റെ ഭാഗമാവുന്നതിനോപ്പം ചേലക്കര, പഴയന്നൂര്‍ എന്നിവിടങ്ങളിലേക്ക് ദൂരം കുറയ്ക്കാനും പാലത്തിനു സാധിക്കും. മായനൂരില്‍നിന്...

ദി മെട്രോ ( സിനിമ )- തിരുവില്വാമല

Image
അണ്ണാ എന്തോനടെ ഇതു, എപ്പോഴും ഇങ്ങനെ തിരുവില്വാമല, മല എന്ന് വായ കീറികൊണ്ടിരിക്കുന്നത്, വേറൊന്നും പറയാനില്ലേ നിങ്ങള്ക്ക്.  പറയുന്ന നിങ്ങള്ക്ക് മടുക്കുന്നിലെങ്കില്‍ കേള്‍ക്കുന്ന ഞങ്ങള്‍ക്കു ബോറടിക്കില്ലേ, കേരളത്തിലും ആലപുഴയും, കണ്ണൂരും, പാലക്കാടും ഒക്കെ ഇല്ലേ അതിനെക്കുറിച്ച് എന്തെങ്കിലും മഹാ “കപി”ക്ക് പറഞ്ഞുടെ   ഹ ഹ എടാ ചെക്കാ, നിന്റെ രോഷം എനിക്ക് മനസ്സിലാകുന്നുണ്ട്. എന്ത് ചെയാം, തിരുവില്വാമല എന്ന കൊച്ചു ഗ്രാമം പ്രശസ്തിയില്‍നിന്നു പ്രശസ്തിയിലേക്ക്  കുതിച്ചു കൊണ്ടിരിക്കുകയാണ്. ഈ നഗ്ന സത്യം നീ മനസ്സിലാക്കണം, മിനിമം ഒരു കാബിനെറ്റ്‌ മന്ത്രിയെങ്കിലും ഇവിടുന്നുണ്ടാവണം എന്ന ഇവിടുത്തെകാരുടെ ആഗ്രഹം ഇപ്പോഴും സാധിച്ചില്ലെങ്കിലും ( അതെങ്ങിനെ സാധിക്കും, മന്ത്രിയവേണ്ട ഞാന്‍ ആഫ്രികയിലല്ലേ ) മറ്റു പലതും ഇവിടെ നടക്കുന്നുണ്ട്. അവിടെ വന്ന വികസനങ്ങളെ പറ്റിയും, വരാന്‍പോകുന്നതിനെയും കുറിച്ച് ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്. അത് വായിച്ചിട്ടാണോ, അതോ എല്ലാ നല്ല കാര്യങ്ങള്‍ക്കും തുടങ്ങാന്‍ പറ്റിയ സ്ഥലം എന്ന നിലക്കണോ എന്നറിയില്ല. ( അവസാനിപ്പികാനും തൊട്ടപ്പുറത്ത് തന്നെയാണ് ഐവര്‍ മഠം സ്മശാനം, പല പ്രമുഖ...

മിത്സുബിഷിയുടെ ഗ്ലോബല്‍ സ്മാള്‍ കാര്‍.

Image
എല്ലാവരും ഇപ്പൊ ചെറിയ കാറുണ്ടാക്കുന്ന തിരക്കിലാ, അപ്പൊ പിന്നെ മിത്സുബിഷി എന്തിനു വെറുതെ ഇരിക്കണം, മിത്സുബിഷിയുടെ ഗ്ലോബല്‍ സ്മാള്‍ കാര്‍ ജെനിവയില്‍ നടക്കാന്‍ പോകുന്ന ഇന്‍റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി എന്നാണ് കേള്‍വി. 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്ന, 1, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ആണ് ഉണ്ടാവുക എന്നും കേട്ടു. പക്ഷെ നമ്മള് മലയാളികള്‍ക്ക് കേള്‍ക്കേണ്ടത് “എത്ര കിട്ടും” എന്നായിരിക്കും, അതിനുത്തരം ഇതുവരെയുള്ള ചെറു കാറുകളില്‍ വച്ച് ഏറ്റവുംകൂടുതല്‍ ഇന്ധനക്ഷമത ഉള്ള കാറായിരിക്കും ഇത് എന്നും, വില കൂടിയ കാറുകളില്‍ കാണുന്ന തരം സ്റ്റാര്‍ട്ട്‌ സ്റ്റോപ്പ്‌ മെക്കാനിസം, റീജെനെരട്ടിവ്‌ ബ്രേക്കിംഗ് സിസ്റ്റം എന്നിവയെല്ലാം ഉണ്ടാവും എന്നും കൂടി കേട്ടു. 2012ല്‍ ആദ്യമായി ഇതു തായ്‌ലാന്‍ഡില്‍ ആവും ഇത് ഇറങ്ങുക ഏകദേശ വില USD13,000/- ( ഇന്ത്യന്‍ രുപീസ്‌ 585,000 ) പക്ഷെ പിന്നീട് ഇത് ഇന്ത്യയിലെക്കും വരാനുള്ള സാദ്യത തള്ളികളയാനാവില്ല. കാണാനും തരക്കേടില്ലാത്ത ഇവന് ഇന്ത്യയില്‍ മാര്‍ക്കെറ്റ്‌ ഉണ്ടാവും എന്നുതന്നെ പ്രത്യാശിക്കാം. ഇപ്പൊ ഇന്ത്യന്‍ നിരത്തിലുള്ള പഴഞ്ജന്‍ പജെരോ ...

കലണ്ടര്‍ സ്പെഷ്യല്‍ ഡേയ്സ് ( പ്രത്യേക ദിവസങ്ങള്‍ )

Image
നമ്മുടെ ജീവിതത്തില്‍ ഏതൊക്കെ ദിവസങ്ങളാണ് ഓര്‍ത്തുവെയ്ക്കുക. സാധാരണയായി, ആദ്യമായി ഓര്‍ത്തുവെയ്ക്കുക സ്വന്തം ജന്മദിനം ആയിരിക്കും, നമ്മളത് ചിലരെ വിഷ് ചെയ്താല്‍ അവര് പറയും ഓ താങ്ക്സ്, ഞാന്‍ മറന്നേ പോയി, അല്ലെങ്കിലും ആരാ ഇപ്പൊ ഇതൊക്കെ ഓര്‍ക്കുന്നത്. പക്ഷെ ഈ പറച്ചില്‍ലെല്ലാം വെറുതെയാണ് എന്നാണ് എനിക്ക് തോനിയിട്ടുള്ളത്, ഒരുതരം ജാഡ. അല്ലെങ്കില്‍പ്പിന്നെ ചെലവ് ചെയ്യാനുള്ള വിഷമം. അല്ലെങ്കില്‍ വേറെഎന്തെങ്കിലും കാര്യം. പൊതുവേ മറവിയുള്ള എനിക്കുപോലും അത്യാവശ്യം ചില ദിവസങ്ങള്‍ ഓര്‍മയുണ്ടാവരുണ്ട്. പക്ഷെ പൊതു വിശേഷങ്ങള്‍ എന്നറിയപെടുന്ന ദിവസങ്ങള്‍ ഓര്‍മ്മ പെടുത്താന്‍ കലണ്ടര്‍ നമ്മളെ സഹായിക്കാറുണ്ട്. എന്നാലും നമ്മളുടെ കലണ്ടര്‍ ശരിക്ക് ശ്രദ്ധിച്ചിട്ടുണ്ടോ ? മനോരമയോ, മാതൃഭൂമിയോ ദീപികയോ അല്ലെങ്കില്‍ വേറെ എതെങ്കിലും മലയാളം കലണ്ടര്‍, ശരിക്കും ഒന്ന് നോക്കിയാല്‍ അറിയാം മലയാളികളോളം വിശേഷ ദിവസങ്ങള്‍ വേറെ ഒരു കലണ്ടറിലും കാണില്ല. അപ്പൊ മലയാളിക്ക് വര്‍ഷത്തില്‍ എല്ലാദിവസവും ആഘോഷമാണോ ?  പക്ഷെ ഓരോ ദിവസത്തെ പത്രത്തില്‍ കാണാം, ഇന്ന് പുകലവിവിരുദ്ധ ദിനം, വാലന്‍റെഇന്‍ ഡേ, കാന്‍സര്‍ ഡേ, അങ്ങനെ ദിവസേന ഓരോന്ന്, ഇന്നാള് ഒരുദ...

ബിസിനിസ് - തലയിണ മന്ത്രം

Image
  ഞായറാഴ്ച രാവിലെ 6 മണി. ദേ മനുഷ്യ ഇങ്ങനെ കിടന്നാ മതിയോ. ഓ എന്നതാ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്, ഒറങ്ങാനും സംമ്മതിക്കേല! ? എന്നതാ പറ. അതേയ് നമുക്കൊരു ബിസിനസ്‌ തുടങ്ങിയാലോ ? അത് ശരി, ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് തന്നെ വേണോ, നീ വെറുതെ മൂടിപുതച്ചുറങ്ങാന്‍ നോക്കടി പെണ്ണെ. അല്ല, പറ്റില്ല, ഇപ്പൊ നിങ്ങളിതോന്നു കേട്ടെ. നമുക്ക് പശൂനെ വളര്‍ത്താം ങ്ങേ, പശുവോ ? ഇവിടെയോ ? ഇവള്കിതെന്തു പറ്റി, പണ്ടൊരു ടീം , ദാസനും വിജയനും, ( നമ്മുടെ ദാസേട്ടനും വിജയെട്ടനും ) പശൂനെ വളര്‍ത്തിയ ക്ഷീണം ഇനിയും മാറിയിട്ടുണ്ടാവില്ല. അപ്പോഴ അവളുടെ ഒരു. അതേയ് ഇത് നിങ്ങള് പറയാറുള്ള പോലെ, തെക്ക്, റബ്ബര്, മാഞ്ചിയം ഒന്നും അല്ലാലോ, പശൂനെ വാങ്ങുന്നു, പാല് കറന്നെടുത്തത് വിക്കുന്നു, ചാണകം വിക്കും, കാശും സമ്പാദിക്കാം. ശരി എന്തോ ആവട്ടെ, നോക്കാം. അങ്ങിനെ പറ്റില്ല, ഇന്നുതന്നെ മേട്ടുപ്പാളയത്തു പോയി പശൂനെ വാങ്ങണം, അതാവുമ്പോ ദിവസേണം 40 ലിറ്റര്‍ പാല് തരും. രൂപാ 100,000/- കൊടുത്താലും നല്ലതിനെ വങ്ങണ്ടേ. ഇന്നോ ! അതിനെ കൊണ്ടുവന്നാം നിന്റെ ബെഡ്‌റൂമില് വയ്ക്കോ ? തൊഴുത്ത് വേണ്ടേ, അതിനു തീറ്റ, അങ്ങിനെ പലതും പലതും. അതൊക്കെ പോട്ടെ, ഒരു കറവകാരനെ കിട്ടു...

തകര്‍ക്കാന്‍ പറ്റാത്ത ഓഫര്‍

Image
ഓഫര്‍, എന്നാ വാക്ക്, പരിചയമില്ലാത്ത ആരും നമ്മുടെ ഇടയില്‍ ഉണ്ടാവും എന്ന് തോനുന്നില്ല. ദിവസേന, പത്രത്തിലൂടെ, ടിവിയിലൂടെ , ഇമെയില്ലൂടെ, ഫോണിലൂടെ, എന്നുവേണ്ട, എല്ലതിലൂടെയും ഓഫര്‍ ആണ്. ചിലപ്പോ ഒന്നുവങ്ങിയാല്‍ ഒന്ന് ഫ്രീ, അല്ലെങ്കില്‍ രണ്ടെണ്ണം ഫ്രീ, അല്ലെങ്കില്‍ ഇത്ര % ഓഫ്‌, എന്നൊക്കെ. ഫോണിലൂടെ ഒരു പാട്ട് കേള്‍പ്പിച്ചിട്ടു, സര്‍ ഞാന്‍ ഒരു മാസം മുഴുവനും നിങ്ങള്ക്ക് ഈ പാട്ട് എപ്പോവേണമേങ്കിലും പാടം, വെറും മുപ്പതു രൂപ തന്നാ മതി, അതും ഒരു ഓഫര്‍ആണേ. നാട്ടിലൊക്കെ ഓണം, ക്രിസ്തുമസ് ഒക്കെ വന്നാല്‍ ഒഫെരിന്റ്നെ പോടിപൂരമവും. ചിലതൊക്കെ നല്ലതാവും, പക്ഷെ ചിലതൊക്കെ ആളെ പറ്റിക്കലാവും എന്നാല്‍ ദേ കിടക്കുന്നു ഒരു ഓഫര്‍ . ഇതു ഒരു ഒന്നോര ഓഫര്‍ വരും, ആര്കെങ്കിലും ഇങ്ങനെ ഒരു ഓഫര്‍ കൊടുക്കാന്‍ ധ്യര്ര്യം ഒണ്ടോ എന്ന് നോക്കു. മാഡ്രിഡിലെ ഒരു തുണികട വച്ച ഓഫര്‍, നഗ്നയായി വരൂ അടിപൊളി വസ്ത്രങ്ങള്‍ കൊണ്ടുപോകു എന്നാണ്. ആദ്യം പൂര്‍ണ നഗ്നരായി വന്നാല്‍ മാത്രം എന്ന വവ്സ്ഥ മാറ്റി അടിവസ്ത്രങ്ങള്‍ ധരിച്ചു വരാം എന്നാക്കി മാറ്റി. മുടിഞ്ഞ തണുപ്പുള്ള സീസണില്‍ ആരും വരില്ലെന്ന് കരുതിയ ഷോപ്പ്ഉടമ ഞെട്ടിപ്പോയി തൃശൂര്‍പൂരത്തിന്റെ തിരക്ക്, ...

അടക്കിവെച്ച ആഗ്രഹങ്ങള്‍

Image
എല്ലാ സാധാരണക്കാരായ ആളുകളെയും പോലെതന്നെ എനിക്ക് വളരെയധികം ആഗ്രഹങ്ങളും ആശകളും ഉണ്ടായിരുന്നു. വളരെ ചെറുപ്പത്തിലെ ആഗ്രഹം, പെട്ടെന്ന് വലുതാവാനായിരിന്നു. രണ്ടാം ക്ലാസ്സില് പഠിക്കുമ്പോള്‍ ഒപ്പം പഠിച്ചിരുന്ന പൂച്ചകണ്ണ്‍ ഉള്ള പെണ്ണിനെ കല്യണം കഴിക്കാനും മോഹമുണ്ടയിരിന്നു. ലേശം വലുതായപ്പോള്‍ ഒരു സൈക്കിള്‍ വേണമെന്നായിരുന്നു, അത് കിട്ടിയപ്പോ പിന്നെ, അതിലെങ്ങനെ അഭ്യാസം കാട്ടാം എന്നായിരുന്നു ചിന്ത. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ഒരു ബസ്സുമുതലാളിയാവാന്‍ കൊതിച്ചു, കോളേജു പെണ്ണുങ്ങളെ മാത്രം CT ചാര്‍ജു മാത്രം വാങ്ങി നഷ്ടം സഹിച്ചു, കൊണ്ടുപോകുന്ന ഒരു ബസ്സിന്റെ മുതലാളി. അത് മണ്ടത്തരമാണ്, ബൈക്ക്‌ ആണ് നല്ലത് എന്ന് പെട്ടെന്ന് തന്നെ മനസ്സിലായി, അപ്പൊ പിന്നെ അതായി ആഗ്രഹം. പിന്നെ ഒരു നല്ല ജോലി കിട്ടാന്‍, പുതിയ വീട് വയ്കാന്‍, കല്യാണം കഴിക്കാന്‍, കാറ് വാങ്ങാന്‍ , അങ്ങിനെ പല പല ആഗ്രഹങ്ങള്‍ . ഈയിടയ്ക്ക്, ഗുരുവായൂരില്‍ തൊഴാന്‍ പോയപ്പോള്‍ ഭയങ്കര തിരക്ക്, അപ്പൊ തോനി ദേവസ്വം പ്രസിഡണ്ട്‌ അയാമതി എന്ന്, റെയില്‍വേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പോയപ്പോ തോനി സ്റ്റേഷന്‍ മാസ്റ്റര്‍ ആയാ മതിയെന്നു. ട്രാഫിക്‌ പോലീസു പിടിച്ചു ഫൈന്‍ അടിപ്...

എന്‍റെ ഇന്നലത്തെ ദിവസം

Image
  സമയം രാവിലെ 6 . 45 , എന്താണ് എന്നറിയില്ല പതിവുപോലെ നേരത്തെ എണീച്ചു , വീണ്ടും എങ്കിലും ശവസനത്തില്‍ കുറച്ചു നേരം കൂടി കിടന്നു. ശനിയാഴ്ച ആയതുകൊണ്ടായിരിക്കാം ഇപ്പോഴെ ഒരു ഹോളിഡെ മൂഡ്‌ പല്ല്തേച്ചു, ഇത്രയൊക്കെ പ്രാവശ്യം പല്ല് തേച്ചിട്ടും ബ്രഷ് മാത്രം തേയുന്നു, പല്ല് തേയുന്നില്ല, ഐസക്‌ നൂട്ടന്റെ സിദ്ദാന്തം തെറ്റവുമോ ? രാമര്‍ പെട്രോലുപോലെ ഞാനും പ്രസ്സിധമാവുമോ ഓ എനിക്ക് വയ്യ. ദേ ചായ തണുക്കും, പ്രസന്ന വിളിച്ചു പറഞ്ഞു, അല്ലെങ്കിലും അവളങ്ങിനെയാ, ഞാന്‍ എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് റിസേര്‍ച്ച് ചെയ്യാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അതിനെ ഫുള്‍ സ്റ്റോപ്പ്‌ ഇടിവിക്കും.   ചായകുടിച്ചു ,   പ്രഭാത കൃത്യങ്ങള്‍ എല്ലാം കഴിഞ്ഞു, ഇന്ന് ബ്രേക്ഫാസ്റ്റ്ന് ഇഡലിയും ചട്ടിനിയും ആയിരുന്നു, ഇന്നലെ ചട്ടിനിയും ഇഡലിയും ആയിരുന്നു, ഡെയിലി ഭയങ്കര വേര്യിറ്റിയ. പിന്നെ ഫെമൈലും മെയിലും , ഫേസ്ബുക്കും , ബ്ലോഗും, മലയാളമാനോരമയും, ഒക്കെ ഒന്ന് ഓടിച്ചു വായിച്ചു കഴിഞ്ഞു ഓഫീസിലേക്ക് റെഡി ആയി . റുപ്പീസ് Vs ഡോളര്‍ 4 5 . 35 ല്‍ എത്തി, രണ്ടുദിവസംമുമ്പ്‌ 44.85 ആയിരുന്നു, എന്താ ചെയ്യാ, വരാനുള്ളത് വഴീല്‍ തങ്ങില്ലലോ കരണ്ട് എ...

വഴുതനങ്ങ പുരാണം (എന്റെ ആജന്മ ശത്രു)

Image
BT വഴുതനങ്ങയെ പറ്റി ഗംഭീര ചര്‍ച്ചകള്‍ നടക്കുന്ന ഈ സമയത്ത് ഇതു എഴുതാന്‍ തോനിയത് യാദൃശ്ചികമായി എന്ന് പറയുക വയ്യ. എങ്കിലും! വഴുതനങ്ങ , വെണ്ടയ്ക്ക , കയ്പക്ക , ഇത്യാദി സാധനങ്ങള്‍ ഇനിക്ക് പണ്ടുമുതല്‍ക്കേ ഇഷ്ടമല്ല , ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല. ഒരിക്കല്‍ ഒരു സംഭവം ഉണ്ടായി, ഞാന്‍ പറയാം, നിങ്ങള്‍ക് എത്രത്തോളം നനായി തോന്നും എന്നെനിക്കറിയില്ല, എങ്കിലും, എന്റെ ജീവിതത്തിലെ വലിയ ഒരു അമളിയായി അല്ലെങ്കില്‍ എന്റെ അഹങ്കാരത്തിന് കിട്ടിയ ഒരടിയായി ഞാന്‍ ഇപ്പോഴും ഇതിനെ ഓര്‍ക്കുന്നു. അഫ്രികയില്‍ വന്നു നാലഞ്ചുവര്‍ഷം വര്‍ഷമായിരുന്നു, അപ്പോഴാണ് ഖത്തര്‍ എയര്‍ലൈന്‍ ഇവിടേയ്ക്ക് സര്‍വീസ് തുടങ്ങുന്നത്, അത്തവണത്തെ നാട്ടിലേക്കുള്ള യാത്ര ഇതിലാവട്ടെ എന്നുകരുതി, ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. കുറച്ചു പ്രാവശ്യം യാത്ര ചെയ്ത ഗമയില്‍ സ്പെഷ്യല്‍ മീല്‍ റിക്വസ്റ്റ് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തപോള്‍ തന്നെ കൊടുത്തു. “സ്പെഷ്യല്‍ ഏഷ്യന്‍ വെജിറ്റേറിയന്‍ മീല്‍” വരാന്‍പോകുന്ന ആപത്തിനെക്കുറിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ എയര്‍പോര്‍ട്ടില്‍ ചെന്ന്, ചെക്ക്‌ ഇന്‍ ഒക്കെ കഴിഞ്ഞു ഫ്ലൈറ്റില്‍ കയറി, ടേക്ക് ഓഫ്‌ ചെയ്തു ,കുറച്ചു കഴിഞ്ഞപോഴെക്കും ലഞ്ച്...