മലയാളം ഭാഷ അത്ര പ്രശ്നകാരന്‍ ആണോ

കുട്ടികള്‍ മലയാളം പറഞ്ഞതിന് സ്കൂള്‍ അധികൃതര്‍ 1000 രൂപ പിഴ – വാര്‍ത്ത കണ്ടു. കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതു കൊണ്ട് പ്രശ്നം ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. മാതാപിതാക്കളുടെ " double standard" ആണ്ഇവിടെ ചര്ച്ച ചെയ്യേണ്ടത് ഇംഗ്ലീഷ് ഭാഷയോടുള്ള അമിത ആവേശം കാരണം , മക്കള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന സ്കൂളില്‍ മാത്രമേ പഠിപ്പിക്കൂ എന്ന് പറഞ്ഞു അവിടെ ചേര്ത്ത്തിനുശേഷം മലയാളം പറഞ്ഞതിന് ഫൈന്‍ അടിച്ചു എന്ന് പറയുന്ന രക്ഷിതാക്കളെ ആണ് സത്യത്തില്‍ കുറ്റം പറയുന്നത് അല്ലെങ്കില്‍ പറയേണ്ടത്. മലയാളം എന്‍റെ മാതൃഭാഷയാണ് അത് കൊണ്ട് തന്നെ അത് ലോകത്തിലെ ഏറ്റവും നല്ല ഭാഷയാണ്. എന്നാല്‍ മറ്റു ഭാഷകള്‍ നല്ലതല്ലെന്നും അതിനര്‍ഥം ഇല്ല. ലോകത്തിലെ ഏറ്റവും നല്ല ചന്തമുള്ള പെണ്ണുങ്ങള്‍ കേരള സ്ത്രീകള്‍ ആണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട് അത് പോലെ തന്നയാണ് ഭാഷയുടെ കാര്യവും. ഇന്നത്തെക്കാലത്ത് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നയാണ്, അതില്‍ യാതൊരു സംശയവും ഇല്ല. എന്നാല്‍ അത് ഓരോരുത്തര്‍ക്കും എത്ര അളവ് വരെ വേണം എന്ന് ചിന്തിക്കേണ്ടത് ആത്യന്തികമായി അവരവര്‍ തന്നയാണ്. എന്നാല്‍ ഒരു പ്രശനം,...