ചത്തകുട്ടിയുടെ ജാതകം നോക്കാതെ ജീവിക്കുന്ന ആളുകളുടെ കാര്യം നോക്കരുതോ ?
ചത്തകുട്ടിയുടെ ജാതകം നോക്കാതെ ജീവിക്കുന്ന ആളുകളുടെ കാര്യം നോക്കരുതോ ? പത്രധര്‍മം പത്രധര്‍മം എന്ന് പറഞ്ഞാല്‍ എന്താണെന്നു എനിക്കറിയില്ല, ധര്‍മം തരണേ എന്ന് പറഞു വീട്ടില്‍ വരുന്ന പിച്ചകാര്‍ക്ക് വല്ലതും കൊടുക്കാറുണ്ട് ഇനി അതും ഇതും ആയി വല്ല ബന്ധമുണ്ടോ എന്നറിയില്ല. റിപ്പോര്‍ട്ടര്‍ ചാനെല്‍ ഇതുവരെ വേണു ബാലകൃഷ്ണന്‍ നടത്തിയ ക്ലോസ് എന്കൌണ്ടെര്‍ എല്ലാം തന്നെ കണ്ടിട്ടുണ്ട് ഒപ്പം വളരെയധികം ഇഷ്ടപെട്ടിട്ടും ഉണ്ട്. ഒപ്പം അദ്ദേഹത്തിന്‍റെ ഒരു ഫാന്‍ ആണ് എന്ന് പറയുന്നതിലും തെറ്റില്ല. ഇപ്പൊ നികെഷിനെ കാണാത്തതുകൊണ്ടാവും. ! ഇപ്പൊ ശ്രീ ഉമ്മന്‍ചാണ്ടിയുമായി നടത്തിയ സംഭാഷണവും ഒരു പരിധി വരെ ഇഷ്ടപ്പെട്ടു എന്ന് പറയാം. ചിലപ്പോ അത് രാഷ്ട്രീയകരെ പറ്റിയുള്ള പൊതുവേ ഉള്ള കഴ്ചപാടിന്റെ ഭാഗമായാവാം. എന്നാല്‍ ഈ അഭിമുഖത്തില്‍നിന്ന് മാത്രം വേണു ഒരു വികസനവിരോധി ആണ് എന്ന് തോനിപോകുന്നു ചില സമയത്ത്. ഉദാഹരണത്തിന് അട്ടപാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി തിരിച്ചു കൊടുത്ത് സുസ്ലോണ്‍ കമ്പനിയെ ഒഴിപ്പിക്കുക എന്നുപറയുന്നത് ഇത്തിരി കടന്ന കയ്യാണ്, വെള്ളത്തിനെ മാത്രം ആശ്രയിച്ചു കരണ്ട് ഉണ്ടാക്കുന്ന കേരളം എന്നാ കൊച്ചു സംസ്ഥാനത്ത് ഇത്തരം പദ്ദതികള...