2014 മുതല്‍ കേരളീയരുടെ കാര്യം കട്ടപൊക

ഇനി കേരളീയര്ക്ക് ഒരു ലൈഫ് & ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ഒക്കെ ഉണ്ടാവും , ഉണ്ടായേ പറ്റൂ. കാരണം 2014 മുതല്‍ 5സ്റ്റാര്‍ ഹോട്ടലില്‍ മാത്രമേ ബാര്‍ ഉണ്ടാവുകയുള്ളൂ സത്യത്തില്‍ പെട്രോളിന് വില കൂട്ടിയത് ഇത്രേം പ്രശ്നം ഉണ്ടാക്കും എന്ന് കരുതിയില്ല. അതായതു ഒരു 5സ്റ്റാര്‍ ഹോട്ടലില്‍ പോയി മദ്യം കഴിക്കണമെങ്കില്‍ പാലക്കാടോ ത്രിസ്സൂരോ പോണം, ഒറ്റപാലത്തുളത് 5 സ്റ്റാര്‍ ആണ് എന്ന് തോനുന്നില്ല. തിരുവില്വാമലയില്‍ ഉള്ളത് 3സ്റ്റാര്‍ ആണ് അതെനിക്ക് അറിയാം. എന്തായാലും 2014 വരെ സമയമുണ്ട് അപ്പോഴെക്കെങ്കിലും എല്ലാം ശരിയായാല്‍ മതിയായിരുന്നു. അപ്പൊ ഇനി കൂടുതല്‍ ദൂരം വണ്ടി ഓടിച്ചു ( പുതിയ വണ്ടി വാങ്ങുമ്പോള്‍ ശ്രദ്ടികേണ്ട കാര്യങ്ങള്‍ ) പറഞ്ഞു നാവ് വായിലിട്ടതെ ഉള്ളൂ, എന്താ ചെയ്യാ എന്റെ പപ്പനാഭാ. അതൊക്കെ പോട്ടെ ശരിക്കും അടി കിട്ടിയത് പിള്ളേര്‍ക്ക് ഇട്ടു തന്നെ. 21 വയസ്സ് പുത്രി അല്ല പൂര്‍ത്തിയായവര്‍ക്ക് മാത്രം ഇനി മുതല്‍ സാധനം കിട്ടത്തോള്ളൂ, ഇതാണു ഇടിവെട്ടിയ പാമ്പ് കടിക്കുക എന്ന് പറയുന്നത്. നേരത്തെ ക്ലാസ് കട്ട് ചെയ്തു നടക്കുന്ന / ക്ലാസ് സമയത്ത് സിനിമയ്ക്ക് പോയ പിള്ളേരെ മൊത്തം പിടിച്ചു ഉള്ളിലിട്ടു എന്നൊക്കെ ...