Posts

Showing posts with the label Kalamandalam

ടാന്‍സാനിയയില്‍ അതിവിപുലമായി ഓണം ആഘോഷിച്ചു

Image
  2015  ആഗസ്റ്റ്  30  നു പട്ടേല്‍ സമാജ് ഹാളില്‍, കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ ദാര്‍ എസ് സലാമിലെ മലയാളികള്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. രാവിലെ അഞ്ചു മണിക്കുതന്നെ രാജിതാമുരളിയുടെ നേതൃത്ത്വത്തില്‍     മനോഹരമായ പൂക്കളം ഒരുക്കി. ചെയര്‍മാന്‍ മോഹന്‍ദാസ്‌ എല്ലാവര്ക്കും ഓണാശംസകള്‍ നേര്‍ന്നു, പിന്നീട് ആല്ബിയും രാജിതാമുരളിയും മഹാബലിയും മുത്തശിയുമായി വന്നു ഓണാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ചിങ്ങമാസവും, ടപ് ടപ് ജാനകിയുമായി കുഞ്ഞുങ്ങള്‍ വേധികയ്യടക്കിയപ്പോള്‍ അഭിനവ്‌ും ടീമും പ്രേമം ഡാന്സുമായാണ് കാണികളെ കയ്യിലെടുത്തത്. നിത്യാ സതീഷിന്റെ നേതൃത്ത്വത്തില്‍ അരങ്ങേറിയ ടാന്‍സാനിയയിലെ മലയാളമാങ്കമാരുടെ കൈകൊട്ടികളി അതിമനോഹരമായി നവിന്‍, അഭിനവ്‌ എന്നിവരുടെ ഗാനങ്ങള്‍ പരിപാടിക്ക് മാറ്റേകി. സജീവ് കുമാര്‍ സംവിധാനം നിര്‍വഹിച്ച  “ ഓലപ്പീപ്പീ ”  എന്ന സഗീത നാടകം, കേരളത്തിലെ പഴംയുടെ ഓര്‍മകളി കൂട്ടികൊണ്ടുപോയി. ഉച്ചയ്ക്ക് ശ്രീമതി സുശീലാ സതീഷിന്റെ  നേതൃത്ത്വത്തില്‍ ഒരുക്കിയ  വിഭവസമൃദ്ധമായ ഓണസദ്യയും ഇതിനോടൊപ്പം ഒരുക്കിയിരുന്നു. ഹൈ കമ്മീഷണര്‍ ഓഫ് ഇന്ത്യ ടു...

അടിച്ചുപൊളി ടാന്‍സാനിയന്‍ ഓണം

Image
അങ്ങിനെ ഞങ്ങടെ ടാന്‍സാനിയയില്‍ അടിച്ചു പൊളിച്ച് ഓണം ആഘോഷിച്ചു കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ ദാര്‍ സലാമിലെ മലയാളികള്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. 2012 സപ്തംബര്‍ 1 നു വൈകീട്ട് വിവിധ തരം ഓണക്കളികളില്‍ തുടങ്ങിയ ആഘോഷങ്ങള്‍ , 2012 സപ്തംബര്‍ 2 നു ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് അവസാനിച്ചത്. സപ്തംബര്‍ 1 നു ശ്യാം കുമാര്‍ നേതൃത്തം നല്കിയ ഓണക്കളികളില്‍ , കേരളം ഇന്ന് ശരിക്കും മറന്നു കൊണ്ടിരിക്കുന്ന തലപ്പന്തുകളി , കിളിത്തട്ട് , ഏറുപന്തുകളി , കുടുകുടു , വടംവലി മല്‍സരം , അശകോശലേപെണ്ണുണ്ടോ , തുടങ്ങി നിരവധി ഇനങ്ങളില്‍ കലാമണ്ഡലം അംഗങ്ങളും അവരുടെ കുട്ടികളും മാറ്റുരച്ചു. പിറ്റേന്ന് രാവിലെ ഓണപൂക്കളമത്സരവും സംഘടിപ്പിച്ചിരുന്നു. സുലോചന പ്രകാശിന്‍റെ നേടൃത്തത്തിലുള്ള ടീം ഒന്നാം സമ്മാനവും , അനുരേഷ് നരേയ്ന്നിന്‍റെ നേടൃത്തത്തിലുള്ള ടീം രണ്ടാം സമ്മാനവും കരസ്ഥമാക്കി ( രണ്ടു ടീമെ ഉണ്ടായിരുന്നുളൂ എന്‍റെ ഇഷ്ടാ )  കലാമണ്ഡലം അംഗങ്ങള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകള്‍ , കൈകൊട്ടിക്കളി , വഞ്ചിപ്പാട്ട് തുടങ്ങി നിരവധി കലാപരിപാടികള്ക്ക് ശ്രീമതി.ലേഖാരാജു ചുക്കാന്‍ പിടിച്ചു. മ്മ്ടെ പാലക്കാടു ജില്ലയ...

മാധുര്യം ഈ ധ്വനി - ചിത്രചേച്ചിക്കൊപ്പം

Image
എപ്പോഴും ചിരിച്ചുകൊണ്ട്  കലാമണ്ഡലം ടാന്‍സാനിയ ഓരോ ചുവടുകള്‍ കയറി വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഓരോ അംഗങ്ങള്ക്കും അഭിമാനിക്കാം. കാരണം വെറും ആഘോഷങ്ങള്ക്കു മാത്രമല്ല കലാമണ്ഡലം ടാന്‍സാനിയ പ്രാധാന്യം കൊടുക്കുന്നത് , മറിച്ച് ദാരിദ്ര്യം അനുഭവിക്കുന്ന ആഫ്രിക്കയിലെ വളരെകുറച്ചു  പേര്‍ക്കെങ്കിലും   ഈ ആഘോഷങ്ങള്‍ ഉപകാരപ്രദമാക്കാനും ശ്രമിക്കാറുണ്ട്. അതിന്‍റെ ഭാഗമായി , ഇക്കഴിഞ്ഞ 2012 ജൂലൈ 22 ന് ‘ ധ്വനി ’   എന്ന പേരില്‍ കലാമണ്ഡലം ടാന്‍സാനിയ   ദാറുസലാമില്‍ സംഗീതനിശ സംഘടിപ്പിച്ചിരുന്നു. വളരെ യധികം അഭിമാനത്തോ ടുകൂടിതന്നെ പറയട്ടെ , ഈ പരിപാടി അവതരിപ്പിക്കാനായി ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയിരുന്നത് മറ്റാരുമല്ല ഇന്ത്യയുടെ തന്നെ വാനമ്പാടി എന്ന് മുഴുവന്‍ മലയാളികള്ക്കു് അഹങ്കരിക്കാവുന്ന പദ്മശ്രീ Dr. കെ എസ് ചിത്ര , സംഗീത പ്രേമികളുടെ ഹരമായ റിമി ടോമി , പ്രായഭേദമന്യേ എല്ലാവരുടെയും ആരാധ്യനായ ശ്രീ. കര്‍ത്തിക് , വളര്ന്നു വരുന്ന ഗായകന്‍ നിഷാദ്‌ എന്നിവരായിരുന്നു. ഒരുപാട് മലയാള സിനിമകളുടെയും ടെലിവിഷന്‍ പരമ്പരകളുടെയും അണിയറയിലും സ്ക്രീനി...

ടാന്‍സാനിയ കേരള നൈറ്റ് & ഫുഡ് ഫെസ്റ്റിവല്‍

Image
കലാമണ്ഡലം ടാന്‍സാനിയയുടെ “കേരള നൈറ്റ് &  ഫുഡ് ഫെസ്റ്റിവല്‍” സ്ഥലം : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ , ദാര്‍ സലാം. ടാന്‍സാനിയ തീയതി : 23 ജൂണ്‍ 2012 – 07.00 pm MC  : ശ്രീമതി വിമല ജയരാജ് ദാര്‍ സലാമില്‍ , കലാമണ്ഡലം ടാന്‍സാനിയ , ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ടാന്‍സാനിയയുടെ സഹകരണത്തോടുകൂടി “കേരള നൈറ്റ് & കേരള ഫുഡ് ഫെസ്റ്റിവല്‍” നടത്തി ശ്രീമതി . ഹേമലത ഭാഗീരത്ത് , (ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫ് ടാന്‍സാനിയ) ചീഫ് ഗസ്റ്റ് ആയിരുന്നു , ഒപ്പം ജപ്പാന്‍ , മെക്സികൊ , സോമാലിയ എന്നീ രാജ്യങ്ങളിലേയും അമ്പാസഡര്‍മാര്‍ ഹൈ കമ്മീഷണറുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു. മിസ്സ് . ആര്യ പ്രകാശിന്‍റെ കേരളനടനത്തോടെ പ്രോഗ്രാം ആരംഭിച്ചു , ശ്രീമതി ചാന്ദിനി ജയരാജ് ചിട്ടപ്പെടുത്തിയ കേരളനടനം മിസ്സ് ആര്യയുടെ നടനപാടവം എടുത്തുകാണിക്കുന്നതായിരുന്നു. തുടര്‍ന്നു മിസ്സിസ്. ശ്രീപ്രിയ കിഷോറിന്‍റെ നേതൃത്തത്തില്‍ തിരുവാതിരകളി , അവര്‍ തന്നെ ചിട്ടപ്പെടുത്തിയ ഒപ്പന എന്നീ കലാപരിപാടികള്‍ അവതരിപ്പിച്ചു. ടാന്‍സാനിയയുടെ , അല്ലെങ്കില്‍ ഒരുപക്ഷേ ആഫ്രിക്കയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായി ശ്രീ. അനില്‍കുമാര്‍ & ശ്ര...