Posts

Showing posts with the label Thiruvilwamala

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

Image
22 April 2011 , സമയം രാത്രി 2.30, കൂരാകൂരി ഇരുട്ട്, കരണ്ട് പോയിരിക്കുന്നു. വീടിനു പുറകുവശത്ത്   എന്തോ ശബ്ദം, അതെ വെറും തോനാല്‍ അല്ല, ശരിക്കും ശബ്ദം, ആയോ ഇനി വല്ല ഭൂമികുലുക്കം വല്ലതും, എന്തായാലും പുറകിലത്തെ ജനല്‍ മെല്ലെ തുറന്നു നോക്കി, ആദ്യം വിശ്വാസം വന്നില്ല, ഒന്നുകൂടി കണ്ണ് തിരുമ്മി ശരിക്കും നോക്കി, ആരാ ? അച്ഛന്‍ ചോദിച്ചു . എന്താ ശബ്ദം, അമ്മയ്ക്ക് വല്ലതും പറയാന്‍ ശബ്ദം വന്നില്ല. സംഭവം എന്താ ? പുറത്തു അതാ നില്‍ക്കുന്നു മംഗലാംകുന്ന് ചന്ദ്രശേഖര്‍ എന്നാ കൊമ്പന്‍ ആന. വീട്ടില്‍ എല്ലാവരും പരിഭ്രമിച്ചു, എന്ത് ചെയ്യും എന്ത് ചെയ്യാതിരിക്കും, ടോര്‍ച് ഒക്കെ എടുത്തു അച്ഛന്‍ വീടിന്റെ മുകളില്‍ കയറി നോക്കി, എന്താ സംഗതി എന്നറിയണമല്ലോ. ആനയെ ഓടിക്കാനായി അമ്മ ചെന്നത് ചൂലും കൊണ്ട് ചെന്ന് ശൂ ശൂ എന്നൊക്കെ പറഞ്ഞെത്രെ. പാവം ആന, പാപ്പന്‍ അടിച്ചു ഫിറ്റായി ആനയെ കെട്ടിയിട്ടത് അടുത്തുള്ള ഒരു ചെറിയ കല്ലില്‍, പാവം ആനക്ക് വിശന്നപ്പോള്‍ അടുത്തുള എന്‍റെ വീടില്‍ കയറി ആഡംബരമായി വച്ചിരുന്ന മൂന്ന് വാഴയും ഒരു പ്ലാവും അതിനെകൊണ്ട് ആവുന്ന രീതിയില്‍ അലങ്കരിച്ചു വച്ചിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആന പാപ്പാന്റെ ഘനഗംബീരമാ...

തിരുവില്വാമല എന്ന് പറഞാല്‍ തിളക്കണം

Image
പ്ലീസ് തല്ലരുത്. എനിക്കറിയാം, നിങ്ങളെന്നെ കാണാന്‍ കാത്തിരിക്കുകയാണ് എന്ന്, എന്‍റെ ചെകിടത്തു നിന്ന് കയ്യെടുക്കാന്‍ തോന്നില്ല അല്ലെ. എന്താ ചെയ്യാ കലികാല വൈഭവം. ശിവ ശിവ. ഇപ്രാവശ്യം കൂടി ക്ഷമിക്ക്യ, ഇല്ലേ ഉവ്വോ, ക്ഷമിക്കില്ലേ. നിങ്ങള്ക്ക് നല്ല ബുദ്ധി തോനാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം. എന്താ എന്നറിയില്ല തിരുവില്വാമല എന്ന് കേട്ടാല്‍ തന്നെ ഒരു മാതിരി കുരങ്ങു ഇഞ്ചി കടിച്ചപോലെയാവും, ങ്ഹും, ങ്ഹും, അത് നിങ്ങള്ക്ക്, എനിക്ക് അമ്പലോം, കാവും, അവിടെ തൊഴാന്‍ വരുന്ന ആളുകളും ഒക്കെയാണ്. എന്തായാലും ഞാന്‍ അധികം പറഞ്ഞു നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നില്ല. തിരുവില്വാമല എന്ന് പറഞാല്‍ തിളക്കണം എന്ന് V K N പാടിയില്ല, എന്തേ, ആ എനിക്കറിയില്ല. രണ്ടു യുട്യൂബ് വിഡിയോ ഇവിടെ ഷെയര്‍ ചെയ്യുന്നു. നമ്മുടെ കൈരളി ടി വിയില്‍ ലക്ഷ്മി നായര്‍ അവതരിപ്പിക്കുന്ന, ഫ്ലെവേഴ്സ് ഓഫ് ഇന്ത്യ എന്ന പരിപാടിയില്‍ തിരുവില്വാമല പറക്കോട്ട് കാവ്‌ ക്ഷേത്രത്തെയും വില്വാദ്രിനാഥ ക്ഷേത്രത്തെയും കുറിച്ചുള്ള വിവരണങ്ങള്‍ ആണ് ഇത്. നാട്ടിലുള്ള പലരും കണ്ടിട്ടുണ്ടാവും, അവരെ സംബധിച്ചിടത്തോളം ഇത് ഒട്ടും പുതുമയുള്ള ഒന്നാവണം എന്നില്ല, എന്നാല്‍ നാട്ടില്‍ നിന്ന് പുറത്ത...

ദി മെട്രോ ( സിനിമ )- തിരുവില്വാമല

Image
അണ്ണാ എന്തോനടെ ഇതു, എപ്പോഴും ഇങ്ങനെ തിരുവില്വാമല, മല എന്ന് വായ കീറികൊണ്ടിരിക്കുന്നത്, വേറൊന്നും പറയാനില്ലേ നിങ്ങള്ക്ക്.  പറയുന്ന നിങ്ങള്ക്ക് മടുക്കുന്നിലെങ്കില്‍ കേള്‍ക്കുന്ന ഞങ്ങള്‍ക്കു ബോറടിക്കില്ലേ, കേരളത്തിലും ആലപുഴയും, കണ്ണൂരും, പാലക്കാടും ഒക്കെ ഇല്ലേ അതിനെക്കുറിച്ച് എന്തെങ്കിലും മഹാ “കപി”ക്ക് പറഞ്ഞുടെ   ഹ ഹ എടാ ചെക്കാ, നിന്റെ രോഷം എനിക്ക് മനസ്സിലാകുന്നുണ്ട്. എന്ത് ചെയാം, തിരുവില്വാമല എന്ന കൊച്ചു ഗ്രാമം പ്രശസ്തിയില്‍നിന്നു പ്രശസ്തിയിലേക്ക്  കുതിച്ചു കൊണ്ടിരിക്കുകയാണ്. ഈ നഗ്ന സത്യം നീ മനസ്സിലാക്കണം, മിനിമം ഒരു കാബിനെറ്റ്‌ മന്ത്രിയെങ്കിലും ഇവിടുന്നുണ്ടാവണം എന്ന ഇവിടുത്തെകാരുടെ ആഗ്രഹം ഇപ്പോഴും സാധിച്ചില്ലെങ്കിലും ( അതെങ്ങിനെ സാധിക്കും, മന്ത്രിയവേണ്ട ഞാന്‍ ആഫ്രികയിലല്ലേ ) മറ്റു പലതും ഇവിടെ നടക്കുന്നുണ്ട്. അവിടെ വന്ന വികസനങ്ങളെ പറ്റിയും, വരാന്‍പോകുന്നതിനെയും കുറിച്ച് ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്. അത് വായിച്ചിട്ടാണോ, അതോ എല്ലാ നല്ല കാര്യങ്ങള്‍ക്കും തുടങ്ങാന്‍ പറ്റിയ സ്ഥലം എന്ന നിലക്കണോ എന്നറിയില്ല. ( അവസാനിപ്പികാനും തൊട്ടപ്പുറത്ത് തന്നെയാണ് ഐവര്‍ മഠം സ്മശാനം, പല പ്രമുഖ...

ഓര്മ്മേകള്‍

Image
എന്നെ വളരെ ഏറെ ആകര്ഷി്ച്ച ഒരു സ്ഥലമാണ് ചീരകുഴി ഡാം, തിരുവില്വാമല എന്ന അന്താരാഷ്ട്ര നഗരത്തില്‍ നിന്നും, വെറും 4 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രസ്തുത സ്ഥലത്ത് എത്താവുന്നതാണ്. സാധാരണ ഡാമുകളെപോലെ തന്നെ ഒരു സൈഡില്‍ വെള്ളം കെട്ടി നില്കുളകയും മറ്റേ സൈഡിലേക്ക് മെല്ലെ മെല്ലെ ഷട്ടര്‍ തുറക്കുന്നതനുസരിച്ചു വെള്ളം വന്നുകൊണ്ടിരിക്കുകയും ചെയുന്ന ഒരു ഡാം. മറ്റുള്ള ഡാമുകളൊന്നും ഞാന്‍ നേരിട്ട് കാണാത്തതിനാലാവം ഇതാണ് ഏറ്റവും നല്ലത് എന്ന തോനല്‍. ശാന്തതയും, (ശാന്തയല്ല) അരയലുകളുടെ ഇലയില്‍ ഇളം മന്ദമാരുതന്‍ തഴുകുമ്പോഴുള്ള കല പില ശബ്ദവും, വെള്ളം താഴേക്ക് പതിക്കുമ്പോഴുള്ള ശബ്ദവും ആണ് ഇവിടുത്തെ പ്രത്യേകത. വൈകുന്നേരങ്ങളില്‍ ഈ കാഴ്ചകള്‍ ആസ്വദിക്കാനും അല്ലെങ്കില്‍ ഒരു ചെറിയ ഔടിംഗ് എന്നാ രീതിയിലും പലരും കുടുംബസമേതം ഇവിടെ വരാറുണ്ട്. ഒഴുകിവന്ന വെള്ളത്തില്‍ വലയെറിഞ്ഞു മീന്‍ പിടിക്കുന ചിലരെയും ഇവിടെ കാണാം. ഫ്രഷ്‌ പെടെകണ പുഴമീന്‍ വേണ്ടവര്ക് ഇടനിലക്കരുടെ ചൂഷങ്ങള്‍ ഇല്ലാതെ അവരെ സമീപികാം എന്നതാണ് എവിടെ സ്മരികേണ്ട ഒരു വസ്തുത. 2008 ല്‍ ആണെന്ന് തോന്നുന്നു, ഉയര്ന്നി മഴലഭ്യതയുടെ ബൈ പ്രോഡക്റ്റ് എന്ന പൊതു തത്വം ആസ്പദമാക്കി, ചീരകുഴി...

ആഞ്ചലീനയും ബ്രാഡ്‌പിറ്റും തിരുവില്വാമലയില്‍

Image
പതിവുപോലെ ഇന്ന് രാവിലെ ഫിമൈല്‍ ഇമെയില്‍ എല്ലാം ചെക്കുചെയുകയായിരുന്നു , അല്ല അതല്ലേ അതിന്റെ് ഒരു ശരി. ദേ കിടക്കുന്നു ഒരു invitation നോക്കിയപ്പം എന്റെ അച്ചാച്ചന്റെ വകേലെ കുഞ്ഞമേടെ എളെപ്പന്റെ കുഞ്ഞുമോളുടെ അടുത്ത വീട്ടിലെ ജോണെറ്റന്റെ മകളുടെ കല്യാണകത്താ. തള്ളെ അതെ ഇത് ലവളുതന്നെ, കഴിഞ്ഞ തവണ ഞങ്ങള്‍ മകന് കോലുമിട്ടായി വേണംന്ന് പറഞു വശിപിടിച്ചപ്പോ ഫിലാഡല്ഫിതയയില്‍ പോയപ്പോ കണ്ടു പരിചയപ്പെട്ടതാ. അപ്പോഴെ പറഞ്ഞിരുന്നു, മകളുടെ കല്യാണം അടുത്തുത്തന്നെ ഉണ്ടാകും, വരണേ വരണേ എന്നൊക്കെ, ങ്ഹാ ശരി , ടിക്കെറ്റൊക്കെ അയച്ചുതരാമെന്നും ഒരുമാതിരി സമ്മതിപിച്ചതാ, അല്ല സമതിച്ചതാ. അപ്പോഴെ ഞാന്‍ തീരുമാനിച്ചതാ , ഒരു മാസം മുന്പേി ചെന്ന് ജെയിംസ്‌ കാമെറ്‌ുന്‍ സ്വാമികളില്‍ നിന്ന് 3D സില്മന ഉണ്ടാകാന്‍ പഠിക്കാംനും പിന്നെ നാട്ടില്‍ വന്ന് അയാളുടെ തന്നെ പൈസകൊണ്ട് നയന്താപരയെ വച്ചു ഒരു 3D സില്മ ഉണ്ടാക്കാം എന്നൊക്കെ. അല്ല അയാള് നാള് എവിടെ വന്ന് പറഞ്ഞതൊക്കെ ശരിയാണോ എന്നറിയണ്ടേ, ഓള്‍ മൂപ്പര്ക്ന വെറുതെ പറയണ്ട അവശ്യം ഒന്നും ഇല്ല്യ കാരണം മൂപര് കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ നില്കാംന്‍ സാധ്യത കുറവാ. പക്ഷെ ഇങ്ങനെ ഒരു കൊലച്ചതി ച്ചെയുമെന്നു ...