സ്വര്‍ണത്തിന്റെ ഭാവി വില അറിയാം

ആദ്യമേ പറയട്ടെ. ഭാവി ഭൂതം എന്നൊക്കെ പറഞ്ഞു ഒരു ജ്യോതിഷം ടൈപ്പു പോസ്റ്റ് അല്ല ഇത്. വിവരമുള്ളവര്‍ പറഞ്ഞതിന്റെ് തര്ജകമയായി ഇതിനെ കണ്ടാല്‍ മതി. അല്ലാതെ എന്റെ മൊട്ടത്തലയില്‍ ഉണ്ടായതും അല്ല. പ്രശസ്ത Precious Metals & Commodities Specialist ആയ Jim Sinclair* ആണ് ഈ അഭിപ്രായം പറയുന്നത്. കടം കയറി അമേരിക്കയുടെ നട്ടെല്ല് ഓടിയും ദിവസചിലവിനു അതായതു കട്ടന്‍ ചായേം പരിപ്പ് വടയും വാങ്ങിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യുമ്പോള്‍ കടം വാങ്ങിക്കാനുള്ള പരിധി കൂട്ടാന്‍ വേണ്ടി നടന്ന നാടകം കഴിഞ്ഞ ആഴ്ചയാണ് തീരുമാനമായത്. ഒരു വിധത്തില്‍ കഷ്ടിച്ച് രക്ഷപെട്ടു എന്ന് കരുതി ഇരുന്നപ്പോളാണ് ലോകത്തിലെ തന്നെ വലിയ 3 ക്രെഡിറ്റ് റേറ്റിംഗ് ഏജന്സി.കളില്‍ ഒന്നായ Standard & Poor അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് AAAയില്‍ നിന്ന് AA+ ലേക്ക് തരാം താഴ്ത്തിയത്. അമേരിക്ക വിരോധികള്‍ ആയ എല്ലാവര്ക്കും സന്തോഷമായി കാണും, അമേരിക്കയുടെ നാശം കാണാന്‍ കാത്തിരിക്കുന്ന അല്‍ ഖയാദ പോലും വിചാരിച്ചിട്ട് നടക്കാത്ത കാര്യം ആണ് ഇനി നടക്കാന്‍ പോകുന്നത് എന്ന് വേണം കരുതാന്‍ എന്നാല്‍ സുനാമി വരുമ്പോള്‍ എല്ലാം കൊണ്ടേ പോ...