Posts

Showing posts with the label School

മലയാളം ഭാഷ അത്ര പ്രശ്നകാരന്‍ ആണോ

Image
കുട്ടികള്‍ മലയാളം പറഞ്ഞതിന് സ്കൂള്‍ അധികൃതര്‍ 1000 രൂപ പിഴ – വാര്‍ത്ത കണ്ടു. കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതു കൊണ്ട് പ്രശ്നം ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. മാതാപിതാക്കളുടെ " double standard" ആണ്ഇവിടെ ചര്ച്ച ചെയ്യേണ്ടത് ഇംഗ്ലീഷ് ഭാഷയോടുള്ള അമിത ആവേശം കാരണം , മക്കള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന സ്കൂളില്‍ മാത്രമേ പഠിപ്പിക്കൂ എന്ന് പറഞ്ഞു അവിടെ ചേര്ത്ത്തിനുശേഷം മലയാളം പറഞ്ഞതിന് ഫൈന്‍ അടിച്ചു എന്ന് പറയുന്ന രക്ഷിതാക്കളെ ആണ് സത്യത്തില്‍ കുറ്റം പറയുന്നത് അല്ലെങ്കില്‍ പറയേണ്ടത്. മലയാളം എന്‍റെ മാതൃഭാഷയാണ് അത് കൊണ്ട് തന്നെ അത് ലോകത്തിലെ ഏറ്റവും നല്ല ഭാഷയാണ്. എന്നാല്‍ മറ്റു ഭാഷകള്‍ നല്ലതല്ലെന്നും അതിനര്‍ഥം ഇല്ല. ലോകത്തിലെ ഏറ്റവും നല്ല ചന്തമുള്ള പെണ്ണുങ്ങള്‍ കേരള സ്ത്രീകള്‍ ആണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട് അത് പോലെ തന്നയാണ് ഭാഷയുടെ കാര്യവും. ഇന്നത്തെക്കാലത്ത് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം തന്നയാണ്, അതില്‍ യാതൊരു സംശയവും ഇല്ല. എന്നാല്‍ അത് ഓരോരുത്തര്‍ക്കും എത്ര അളവ് വരെ വേണം എന്ന് ചിന്തിക്കേണ്ടത് ആത്യന്തികമായി അവരവര്‍ തന്നയാണ്. എന്നാല്‍ ഒരു പ്രശനം,...

എന്റെെ ഇന്നത്തെ ദിവസം

എന്റെെ ഇന്നത്തെ ദിവസം. സമയം രാവിലെ 5.30 , എന്താണ് എന്നറിയില്ല നേരത്തെ എണീച്ചു, എങ്കിലും ശവസനത്തില്‍ തന്നെ കിടന്നു 6.15 വരെ. എണീച്ചു പല്ലും തേച്ചു മുഗവും കഴുകി ഡ്രെസ്സും മാറ്റി വന്നപ്പോഴേക്കും പാറു നന്ദുവിനെ സ്കൂളിലേക്ക് റെഡി ആക്കിയിരിക്കുന്നു . 6.35 ന് അവനേം കൂട്ടി താഴെവന്നു, സ്കൂള്ബ സ്സില്‍ കയറ്റിവിട്ടു. പ്രസന്നയുടെ ചായകുടിച്ചു, പണ്ടൊന്നും ഞാന്‍ ചായ കുടിച്ചിരുന്നില്ല, പിന്നെ പിന്നെ ആ നല്ല ശീലം വന്നു, ഇപ്പൊ രാവിലെ എന്തായാലും ഒരു ചായ വേണം, എങ്കില്‍ പിന്നെ ബാക്കി കാര്യങ്ങളൊക്കെ സാരിയി നടന്നുകൊള്ളും. പിന്നെ ഷേവിംഗ് , കുളി ഒക്കെ കഴിഞ്ഞു ബ്രേക്ഫാസ്റ്റ്ന് ഇഡലിയും ചട്ടിനിയും കൂടി ഒന്ന് പെരുക്കി. പിന്നെ മെയിലും, ഫേസ്ബുക്കും , മലയാളമാനോരമയും വായിച്ചു കഴിഞ്ഞു ഓഫീസിലേക്ക് റെഡി ആയി, ഹാഫ്ഷര്ട്ട്ാ‌ ആണ് ഇട്ടത്, കാരണം ഇപ്പൊ ഇവിടെ ഭയങ്കര ചൂടാണ്. റുപ്പീസ് Vs ഡോളര്‍ 46.10ല്‍ നില്ക്കു ന്നുണ്ട് . ഇതിനിടക്ക് ചില ചേട്ടന്മാര്‍ പറഞ്ഞതുപോലെ കൊച്ചിയില്‍ പെട്രോള് കിട്ടുമെന്നും, കേരളത്തിന്റെ സ്വന്തം കേരള ദിര്ഹം‍സ് ഉണ്ടാവും എന്നൊക്കെ ഞാനും ആശിച്ചു പോയി. പിന്നെ പിന്നെ ഇത്തിരി പുളിക്കും. ഓഫീസില്‍ കഴിഞ്ഞ ഒരാഴാച്ചതെ സ്...