Posts

Showing posts with the label dance

നടനം ശോഭനം

Image
രണ്ടു മാസം മുന്പേ മഞ്ജുചേച്ചി അറിയിപ്പ് തന്നതുമുതല്‍ കാത്തിരിക്കുകയായിരുന്നു,ആ ദിവസത്തിനായി.ആകാംക്ഷയോടെ!! ഒരുകാലത്ത് മലയാള സിനിമയുടെ നായികാകഥാപാത്രങ്ങളെ അര്ത്ഥിവത്താക്കിത്തീര്ത്തത, പ്രായഭേദമന്യേ മലയാളജനതയുടെ മനസ്സിലൊരു നല്ല സ്ഥാനം ഉണ്ടാക്കിയെടുത്ത, മലയാളികളുടെ മാത്രമെന്നു നാം അഹങ്കരിക്കുന്ന നമ്മുടെ നാഗവല്ലി, പദ്മശ്രീ ശോഭന. ഞങ്ങള്‍ ടാന്‍സാനിയയിലെ  കുറച്ചു മലയാളി സുഹൃത്തുക്കളുടെ അപേക്ഷ മാനിച്ചു,വളരെ തിരക്കേറിയ ജീവിതത്തില്നിന്ന്, ഞങ്ങള്ക്കാമയി രണ്ടുമൂന്നു ദിവസം മാറ്റിവെച്ച്,ആഫ്രിക്കയില്‍ ആദ്യമായി നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ അവരെത്തി. ഇക്കഴിഞ്ഞ ജൂലൈ 24നു ഇവിടുത്തെ ഡയമണ്ട് ജുബിലീ ഹാളില്‍ വെച്ചായിരുന്നു ആകാംക്ഷ എന്ന് പേരിട്ടിരുന്ന പരിപാടി നടന്നത്. എന്തായാലും കാത്തിരുപ്പ് വെറുതെയായില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു . അത്രമാത്രം ഗംഭീരമായ അല്ലെങ്കില്‍ അത്ഭുതകരമായ പ്രകടനമാണ് ശോഭനയും സംഘവും കാഴ്ച വെച്ചത്. 6.00 മണിക്ക് പരിപാടി തുടങ്ങും എന്ന് പറഞ്ഞെങ്കിലും 6.30 ആയിട്ടാണ് തുടങ്ങിയത്, അത് പിന്നെ ആഫ്രിക്കയല്ലേ നോ പ്രോബ്ലം. ആദ്യമായി വിനായക സ്തുതിയോടെ തുടങ്ങിയ നാട്യലയം ദുര്ഗ്ഗാ ദേവിയുടെ മൂന്നു ...