Read to Feed – കളിയില്‍ അല്‍പം കാര്യം

ചിത്രത്തിന് കടപ്പാട്, Heifer തിരക്കുള്ള ജീവിതത്തില്‍ എന്തോകെയോ വെട്ടിപിടിക്കണം എന്ന നെട്ടോട്ടത്തില്‍, സമൂഹത്തിനു നാം എന്ത് കൊടുത്തു എന്ന് ആരും ചിന്തികാറില്ല, അതുകൊണ്ടുതന്നെ ആരും അതൊരു ആവശ്യമായോ കടമയായോ കാണാറില്ല. വളരെ ചുരുക്കം ചിലര്‍ ഇതിനപവാദമായി ഉണ്ടായേക്കാം, എന്നാല്‍ എന്നെപോലെ ഭൂരിപക്ഷംപേരും ആദ്യം പറഞ്ഞ ഗ്രൂപ്പില്‍പ്പെടുന്നവരായിരിക്കും. ഇന്നത്തെക്കാലത്ത് നമ്മുടെ കുട്ടികള്‍ അത് വേണം ഇത് വേണം എന്ന് വശിപിടിക്കുമ്പോള്‍ അത് ആവശ്യമാണോ അതോ ആഡംബരമാണോ എന്ന് ചിന്തിക്കാനും ഒപ്പം അവരില്‍ സാമൂഹിക ബോധം ഉളവാക്കാനും ഉതകുന്നതാണ് ഞാന്‍ ഇന്നലെ പരിചയപെട്ട Heifer International എന്ന NGO ചെയുനത്. ഇന്നലെ കലാമണ്ഡലം ടാന്‍സാനിയ സങ്കടിപിച്ച കുട്ടികള്കായുള്ള കളികൂടം എന്ന പരിപാടിയിലാണ് ഇതിനെപറ്റി അറിയാന്‍ കഴിഞ്ഞത്. ആവശ്യത്തിനും ആഡംബരത്തിനും ഇടയില്‍ നിന്ന് വേറിട്ട് ചിന്തിപിച്ചു ഒരു നേരത്തെ ഭക്ഷണത്തിനു പോലും കഷ്ടപെടുന്ന പലരും ഈ സമൂഹത്തിലുണ്ടെന്നു മനസ്സിലാകികാനും ഒപ്പം നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തി സമൂഹത്തിനു എങ്ങിനെയൊക്കെ ഉപകരിക്കും എന്ന് കാണിച്ചു താരനും ഇത് ഉപകാരപ്രദമായി എന്നാണ് എന്‍റെ വിശ്വാസം. മൊത്തം...