Posts

Showing posts with the label problem

വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഒരു ബാക്കിപത്രം

Image
ഇന്ത്യയില്‍ വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഉണ്ടായ സ്ഥിതിക്ക് എന്‍റെ ശക്തമായ എതിര്‍പ്പുകള്‍ ഞാന്‍ ഇങ്ങനെ ചില കാര്യപരിപടികലാല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. രാവിലെ 9 മണിക്ക് കൂട്ടുകൂടല്‍ 10 മണിക്ക് ചായ കുടി 11 മണിക്ക് ധര്‍ണ്ണ, 12 മണിക്ക് വണ്ടി കത്തിക്കല്‍ 1 മണിക്ക് മറ്റു പൊതു മുതല്‍ നശിപ്പിക്കല്‍ 3 മണിക്ക് ഉച്ചയൂണ് 4 മണിക്ക് നാളത്തെ ഹര്‍ത്താല്‍ ആഹ്വാനം 4.30നു ബിവറേജസില്‍ ക്യു രണ്ടുദിവസത്തെക്കുള്ള സംഭവം വാങ്ങണം. 6 മണിമുതല്‍ വെള്ളമടി ബോധം പോകുന്നത് വരെ. പിറ്റേദിവസം രാവിലെ 10മണിക്ക് ( അല്ലെങ്കില്‍ ബോധം വരുമ്പോള്‍ ) പത്രം വായന 10.30 മുതല്‍ പത്രം വായിച്ചു തെറിപറയല്‍, തെറി അങ്ങ് ഡല്‍ഹി വരെ എത്തും. 11 മണിക്ക് ടൌണില്‍ ഇറങ്ങി ഓടുന്ന വണ്ടികളുടെ കാറ്റ്‌ അഴിച്ചുവിടല്‍ , നല്ലവണ്ടിയെങ്കില്‍ തല്ലിപൊട്ടിക്കല്‍ 12 മണിക്ക് ഇന്നലെ വാങ്ങിവച്ച സാധനം തുറക്കല്‍. 2 മണിക്ക് ടി വി യിലുള്ള സിനിമ കാണല്‍ ബോധമുണ്ടെങ്കില്‍ പിന്നെ വെള്ളമടി വീണ്ടും ബോധം പോകുന്നതുവരെ അടുത്ത ദിവസം. വീണ്ടുമൊരു ഹര്‍ത്താല്‍ദിനത്തിനായുള്ള കാത്തിരിപ്പ്‌. നോട്ട് ദി പോയിന്റ്‌ :എന്‍റെ പ്രോഗ്രാം മാത്രമാണ് മുകളില്‍ പറഞ്ഞത്, ആരെങ്കിലും ഇതില്‍ പ...

ഇന്ത്യയിലെ സകല പ്രശ്നങ്ങള്‍ക്കും പരിഹാരം.

Image
ഈയടുത്ത് വായിച്ചാ ചില ബ്ലോഗിലും, ഫേസ്ബുക്ക് അപ്ഡേറ്റ്കളിലും കണ്ട ചില പരാമര്‍ശങ്ങളാണ് ഈ പോസ്റ്റിനു ആധാരം. ഇന്ത്യ എന്ന രാജ്യം സ്വതന്ത്രമായിട്ടു 60 വര്ഷത്തോളം കഴിഞ്ഞിട്ടും പല മേഖലകളില്ലും വികസനം ഉണ്ടാവുന്നില്ല, പട്ടിണിയും പട്ടിണി മരണവും മാറുന്നില്ല അഴിമതി അതിന്റെ ഏറ്റവും മൂര്ധന്യാവസ്ഥയില്‍ എത്തി നില്‍കുന്നു. രാജ്യത്തിനകത്തും പുറത്തുമായി എത്ര കള്ളപണം ഉണ്ട് എന്ന് ആര്‍ക്കും തന്നെ അറിയുന്നില്ല. കണ്ടത് മനോഹരം കാണാത്തത് അതിമാനാഹാരം എന്നുള്ളത് കാണാത്തത് അതിഭീകരം എന്ന് വിശേഷിപ്പിക്കാം. പ്രശ്നങ്ങള്‍ പലതാണ്, എന്താണ് പരിഹാരം എന്ന് ആരും നിര്‍ദ്ദേശിച്ചു കണ്ടില്ല. അന്നാ ഹസാരെ ആണ് എല്ലാത്തിനും പ്രതിവിധി, അല്ലാ അങ്ങേരുടെ ആശയമാണ് വലുത് എന്നൊക്കെ പറഞ്ഞു കേട്ടു, പക്ഷെ ഇന്ത്യ എന്ന വലിയ ഒരു രാജ്യത്തു ഇതൊക്കെ എത്രത്തോളം പ്രവര്‍ത്തികമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതൊരു പദ്ധതിക്കും ശരിക്കും മറ്റിവയ്കുന്ന തുക അതിന്‍റെ മൂനിലോന്നുപോലും അതിലേക്കു ശരിക്കും വിനിയോഗിക്കപെടുന്നില്ല എന്നാണ് എവിടെയോ വായിച്ചതു. ഉദാഹരണത്തിന് ഒരു പദ്ദതിക്ക് 100 രൂപ കേന്ദ്രം തരുമ്പോള്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ അത് 30 രൂപയായി ചുരുങ്ങുന...

എന്താണ് ശരിക്കുള്ള പ്രശനം

Image
എന്താണ് ശരിക്കുള്ള പ്രശനം ലിബിയ, ബഹെരിന്‍, ടുനേഷ്യ , ഈജിപ്റ്റ്‌ എവിടെയൊക്കെ എന്താണ് ശരിക്കുള്ള പ്രശനം. എന്‍റെ മൊട്ടത്തലയില്‍  ഈ ചോദ്യങ്ങള്‍ കിടന്നു പുകയാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ബാക്കിയുണ്ടായിരുന്ന മുടിയും കൊഴിഞ്ഞുപോയി. ജനാതിപത്യം പുനസ്ഥാപിക്കണം, ഏകാതിപതികളെ പുറത്താകണം, എന്നതൊക്കെയാണ് ഇവിടെ എല്ലാം കേള്‍ക്കുന്ന പൊതു ആവശ്യം. അവരുടെ എല്ലാം വികാരത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യരാഷ്ട്രം എന്ന് അഹങ്കരിക്കുന്ന ഇന്ത്യയില്‍ എന്താണ് അവസ്ഥ ?  എന്നാല്‍ എണ്ണ ഉല്പാദന രാജ്യങ്ങളായ ഇവയില്‍ സങ്കര്‍ഷം വിതച്ചു, ഇപ്പോഴുള്ള നീതിന്യായവ്യവസ്ഥയെ ഇളക്കി, ഇന്നത്തെ ഇറാഖിലെ അവസ്ഥയിലേക്ക് ഈ രാജ്യങ്ങളെയും തള്ളിയിട്ടു, ലാഭം കൊയ്യുക എന്ന അമേരിക്കന്‍ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് എന്ന് മറ്റൊരുവശവും കേള്‍ക്കുന്നു. എന്താണ് ശരി, പറയു.