Posts

Showing posts with the label രാഷ്ട്രീയം

NaMo അഭിനന്ദനങ്ങള്‍

Image
#NaMo  അഭിനന്ദനങ്ങള്‍ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍ അങ്കം ജയിച്ചു ഏറ്റവും വലിയ ഒറ്റകക്ഷിയായ് ഭരിക്കാന്‍ പോകുന്ന #BJP ക്കും അഭിനന്ദനങ്ങള്‍. അടുത്ത 5 വര്ഷം ഈര്‍ക്കലിപാര്‍ട്ടികളുടെ വിലപേശലില്ലാതെ ഭരിക്കാം എന്നു മാത്രമല്ല, വികസന നയങ്ങളില്‍ അല്പ്പം പോലും വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കുകകകൂടി വേണ്ട എന്നതാണു ഞാന്‍ കാണുന്ന ആശ്വാസം. മോഡി ചില ന്യൂനപക്ഷങ്ങളുടെ സാധാരണജീവിത രീതിക്ക് എതിരായി പ്രവര്‍ത്തിക്കും എന്നുള്ള  ആശങ്കകള്‍ ആസ്ഥാനത്താണ് എന്നു തെളിയിക്കുകയും, എന്നാല്‍ രാജ്യതാല്‍പര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഏതൊരു പ്രവര്‍ത്തിയും കൊടിയുടെ നിറം നോക്കാതെ നടപടികളെടുക്കാനും അദ്ദേഹത്തിനു കഴിയട്ടെ എന്നാശംസിക്കുന്നു. രാജ്യം കാണാന്‍ പോകുന്ന ഏറ്റവും വലിയ വികസനകുതിപ്പില്‍ കേരളത്തിലെ പങ്ക് പൂജ്യമാണെന്ന് ഓര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. പക്ഷേ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് കേരളത്തില്‍ മാത്രം അറിയപ്പെടുന്ന ദേശീയ കക്ഷിയായി മാറും എന്നു സ്വപ്നേച്ച നിരീച്ചില്ല . ഒരിക്കല്‍കൂടി ഒരു പുതിയ  ഇന്ത്യക്കായ് ജയ് ഹിന്ദ് 

സൂര്യനെല്ലിയിലെ നീതി

Image
ചിത്രം by  www.keralatv.in  ജസ്റ്റിസ് ബസന്ത് പറഞ്ഞതിലെ "അപാകത" കേസ് ഡയറി പരിശോധിക്കാതെ എങ്ങിനെ മനസ്സിലാവും. കേസ് ഡയറിയിലുണ്ട് എന്നു പറയുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ, സ്വഭാവികമായി അത് അന്ന് വാദിക്കും പ്രതികള്‍ക്കും വേണ്ടി ഹാജരായ വക്കീലന്മാരുടെ കേസ് വിസ്താരങ്ങളും മൊഴികളും ആയിരിയ്ക്കും അതിലുണ്ടാവുക. അല്ലാതെ ജസ്റ്റിസ് ബസന്തിന്‍റെ വ്യക്തിപരമായ കണ്ടെത്തലുകളാവില്ല അങ്ങിനെയിരിക്കെ ഇപ്പോ ജസ്റ്റിസ് ബസന്തിനെതിരെ നടക്കുന്ന കോലാഹലങ്ങളെല്ലാം കാര്യത്തില്‍ നിന്നുള്ള ശ്രദ്ധതിരിക്കലാണ് എന്നു മാത്രം ഞാന്‍ പറയട്ടെ. പതിനഞ്ചു വര്‍ഷത്തിലധികമായി ഒരു കേസ് തീര്‍പ്പുകല്‍പ്പികാനാവാതെ നീണ്ടുപോകുമ്പോള്‍ നീതിന്യായ വയസ്ഥിതിയിലുള്ള സാധാരണക്കാരന്റെ വിശ്വാസമാണ് തകര്‍ക്കപ്പെടുന്നത്. സൂര്യനെല്ലി കേസിലെ യഥാര്‍ത്ഥ പ്രതികള്‍ക്ക് ശിക്ഷയും വാദിയ്ക്ക് നീതിയും ലഭിക്കട്ടെ. ജയ്ഹിന്ദ്

മാപ്പില്ല വി എസേ മാപ്പില്ല

Image
Picture courtesy Asianet വി എസ് മാപ്പു പറഞ്ഞെന്ന് ? ആര്‍ക്കുവേണ്ടി ? കഷ്ടം അതല്ലാതെ ഒന്നും പറയാന്‍ തോന്നുന്നില്ല. ഇതുവരെ അങ്ങേര്‍ക്ക് ഒരു അഭിനവ ജനനായകന്‍റെ വേഷം ഉണ്ടായിരുന്നു , എന്തിലും ഏതിലും സ്വന്തം നിലപാട് അപ്പോള്‍ തന്നെ വ്യക്തമായി പറഞ്ഞിരുന്ന വി.എസ് അതുകൊണ്ടു ഒക്കെത്തന്നെയാണ് ചിലരെങ്കിലും അദ്ദേഹത്തെ സ്നേഹിച്ചിരുന്നത്. പല വികസനവിരുദ്ധ ആശയങ്ങളും അദ്ദേഹത്തില്‍ നിന്നു വന്നിട്ടുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ സമരനായകന്‍ എന്ന “ഇമേജ്” ഉണ്ടായതും , ഇത്തരത്തിലുള്ള സാധാരണ ജനങ്ങളുടേത് പോലെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത് കൊണ്ടുകൂടിയാണ്. ഇപ്പോ പാര്‍ട്ടിക്ക് വേണ്ടി മാപ്പു പറഞ്ഞ സ്ഥിതിക്ക് , നട്ടെല്ല് വളഞ്ഞ മറ്റ്ചില രാഷ്ട്രീയകരുടെ പട്ടികയില്‍ അങ്ങേയും പെടുത്താം. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്ന് പാര്ട്ടി പറഞ്ഞപ്പോള്‍ , സാധാരണ ജനങ്ങളായിരുന്നു നിങ്ങളെ താരമാക്കിയതും , വിജയിപ്പിച്ചതും കേരള മുഖ്യമന്ത്രിയാക്കിയതും ഒക്കെ. അതൊക്കെ ചിലപ്പോ മറന്നു കാണും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉളിന്‍റെയുള്ളില്‍ നിങ്ങളോട് ഒരു ചെറിയ വളരെ ചെറിയ ആരാധന ഉണ്ടായിരുന്നു. എന്തായാലുംശരി ഇനിയൊരിക്കല്‍കൂടി അത...

ഫോണ്‍ വിളി ഇത്ര പ്രശ്നകാരന്‍ ആണോ ?

Image
ഒരു ഫോണ്‍ വിളി ഇത്ര പ്രശ്നകാരന്‍ ആണോ ? ആണോ ? എന്തരോ  എന്തോ , എന്തയാലും ഇപ്പൊ കുറച്ചു ദിവസമായി കേള്ക്കു ന്ന ഫോണ്‍ വിളി വിഅധം ഇനിയും ആരെങ്കിലും കണ്ടിട്ടില്ലെങ്കില്‍ ഇവിടെ കാണാം. ചിലര്‍ പറയുന്നു ഇത് പത്രധര്മ്മകതിനു എതിരാണ് എന്ന് , ചിലര്‍ പറയുന്നു ഇത് കാരണം , പലരും ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ല , എടുത്താല്‍ തന്നെ ഫോണിലൂടെ സംസാരിക്കാന്‍ വയ്യ , വേണമെങ്കില്‍ ഓഫീസില്‍ വന്നു സമയം പോലെ കാണാന്‍ എന്നാല്‍ ഇതില്‍ ഇത്ര വലിയ പത്രധര്മ്മംന എന്ന് പറയുന്നത് എന്താണെന്നു അറിയില്ല. കാരണം ഞാന്‍ പത്രം വായിക്കുക മാത്രമേ ചെയ്യാറുള്ളൂ എന്തായാലും ഒന്ന് പറയാം പത്രകാര്ക്ക്  ആത്യന്തികമായി കടപ്പാട് ജനങ്ങളോടാണ് വേണ്ടത്. അല്ലാതെ വെറുതെ ഓരോരുത്തരുടെ പ്രസ്താവന ഇറക്കാനും ജ്വല്ലറി / പട്ടുസാരി പരസ്യം കാണിക്കാന് മാത്രമാവരുത്. ആദ്യം വിവാദം ഉണ്ടായ വീഡിയോ ഇനി ആ ഫോണ്‍ ഒരു ഒറ്റപെട്ട സംഭവം ആയിരുന്നോ എന്നറിയണമെങ്കില്‍ ഈ ലിങ്ക് ഒന്ന് കണ്ടു നോക്കൂ , അങ്ങേരുടെ വിനോദം തന്നെ ഫോണ്‍ വിളിയാനെത്രേ. ഇനി വേറൊരു ഫോണ്‍ വിളിയുടെ വാര്‍ത്ത കൂടി. നോട്ട് ദി പോയിന്റ്‌ : രണ്ടാമത്തെ വീഡിയോയില്‍ പറയുന്ന മനോജ്‌ ഞാന്‍ അല്ല 

ചത്തകുട്ടിയുടെ ജാതകം നോക്കാതെ ജീവിക്കുന്ന ആളുകളുടെ കാര്യം നോക്കരുതോ ?

Image
ചത്തകുട്ടിയുടെ ജാതകം നോക്കാതെ ജീവിക്കുന്ന ആളുകളുടെ കാര്യം നോക്കരുതോ ? പത്രധര്‍മം പത്രധര്‍മം എന്ന് പറഞ്ഞാല്‍ എന്താണെന്നു എനിക്കറിയില്ല, ധര്‍മം തരണേ എന്ന് പറഞു വീട്ടില്‍ വരുന്ന പിച്ചകാര്‍ക്ക് വല്ലതും കൊടുക്കാറുണ്ട് ഇനി അതും ഇതും ആയി വല്ല ബന്ധമുണ്ടോ എന്നറിയില്ല. റിപ്പോര്‍ട്ടര്‍ ചാനെല്‍ ഇതുവരെ വേണു ബാലകൃഷ്ണന്‍ നടത്തിയ ക്ലോസ് എന്കൌണ്ടെര്‍ എല്ലാം തന്നെ കണ്ടിട്ടുണ്ട് ഒപ്പം വളരെയധികം ഇഷ്ടപെട്ടിട്ടും ഉണ്ട്. ഒപ്പം അദ്ദേഹത്തിന്‍റെ ഒരു ഫാന്‍ ആണ് എന്ന് പറയുന്നതിലും തെറ്റില്ല. ഇപ്പൊ നികെഷിനെ കാണാത്തതുകൊണ്ടാവും. ! ഇപ്പൊ ശ്രീ ഉമ്മന്‍ചാണ്ടിയുമായി നടത്തിയ സംഭാഷണവും ഒരു പരിധി വരെ ഇഷ്ടപ്പെട്ടു എന്ന് പറയാം. ചിലപ്പോ അത് രാഷ്ട്രീയകരെ പറ്റിയുള്ള പൊതുവേ ഉള്ള കഴ്ചപാടിന്റെ ഭാഗമായാവാം. എന്നാല്‍ ഈ അഭിമുഖത്തില്‍നിന്ന് മാത്രം വേണു ഒരു വികസനവിരോധി ആണ് എന്ന് തോനിപോകുന്നു ചില സമയത്ത്. ഉദാഹരണത്തിന് അട്ടപാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി തിരിച്ചു കൊടുത്ത് സുസ്ലോണ്‍ കമ്പനിയെ ഒഴിപ്പിക്കുക എന്നുപറയുന്നത് ഇത്തിരി കടന്ന കയ്യാണ്, വെള്ളത്തിനെ മാത്രം ആശ്രയിച്ചു കരണ്ട് ഉണ്ടാക്കുന്ന കേരളം എന്നാ കൊച്ചു സംസ്ഥാനത്ത് ഇത്തരം പദ്ദതികള...