Posts

Showing posts with the label Metro

ദി മെട്രോ ( സിനിമ )- തിരുവില്വാമല

Image
അണ്ണാ എന്തോനടെ ഇതു, എപ്പോഴും ഇങ്ങനെ തിരുവില്വാമല, മല എന്ന് വായ കീറികൊണ്ടിരിക്കുന്നത്, വേറൊന്നും പറയാനില്ലേ നിങ്ങള്ക്ക്.  പറയുന്ന നിങ്ങള്ക്ക് മടുക്കുന്നിലെങ്കില്‍ കേള്‍ക്കുന്ന ഞങ്ങള്‍ക്കു ബോറടിക്കില്ലേ, കേരളത്തിലും ആലപുഴയും, കണ്ണൂരും, പാലക്കാടും ഒക്കെ ഇല്ലേ അതിനെക്കുറിച്ച് എന്തെങ്കിലും മഹാ “കപി”ക്ക് പറഞ്ഞുടെ   ഹ ഹ എടാ ചെക്കാ, നിന്റെ രോഷം എനിക്ക് മനസ്സിലാകുന്നുണ്ട്. എന്ത് ചെയാം, തിരുവില്വാമല എന്ന കൊച്ചു ഗ്രാമം പ്രശസ്തിയില്‍നിന്നു പ്രശസ്തിയിലേക്ക്  കുതിച്ചു കൊണ്ടിരിക്കുകയാണ്. ഈ നഗ്ന സത്യം നീ മനസ്സിലാക്കണം, മിനിമം ഒരു കാബിനെറ്റ്‌ മന്ത്രിയെങ്കിലും ഇവിടുന്നുണ്ടാവണം എന്ന ഇവിടുത്തെകാരുടെ ആഗ്രഹം ഇപ്പോഴും സാധിച്ചില്ലെങ്കിലും ( അതെങ്ങിനെ സാധിക്കും, മന്ത്രിയവേണ്ട ഞാന്‍ ആഫ്രികയിലല്ലേ ) മറ്റു പലതും ഇവിടെ നടക്കുന്നുണ്ട്. അവിടെ വന്ന വികസനങ്ങളെ പറ്റിയും, വരാന്‍പോകുന്നതിനെയും കുറിച്ച് ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്. അത് വായിച്ചിട്ടാണോ, അതോ എല്ലാ നല്ല കാര്യങ്ങള്‍ക്കും തുടങ്ങാന്‍ പറ്റിയ സ്ഥലം എന്ന നിലക്കണോ എന്നറിയില്ല. ( അവസാനിപ്പികാനും തൊട്ടപ്പുറത്ത് തന്നെയാണ് ഐവര്‍ മഠം സ്മശാനം, പല പ്രമുഖ...