Posts

Showing posts with the label Nido

നെതെര്‍ലാന്‍ണ്ടില്‍ ഇപ്പോഴും സാമ്പത്തികമാന്ദ്യമ്മോ ?

Image
ഇന്നലത്തെ ഇംഗ്ലണ്ട് നെതര്‍ലന്‍ഡ്സ് ക്രികെറ്റ്‌ കളി കണ്ടപ്പോ ഒന്ന് മനസ്സിലായി. ഈ സാമ്പത്തികമാന്ദ്യം മാന്ദ്യം എന്നു പറയുന്ന സാധനം ഉള്ളതുതന്നെ. അമേരികയിലെ കുറെ ബാങ്കുകളും ജനറല്‍ മോട്ടോര്സും ഒക്കെ പൊളിഞ്ഞു, യുറോപ്പ്മൊത്തം സാമ്പത്തികമാന്ദ്ത്തിന്‍റെ പിടിയിലായി എന്നൊക്കെ കേട്ടപ്പോള് ഇത്രയധികം ഞാന്‍ പ്രതീക്ഷിച്ചില്ല. നെതെര്‍ലാന്‍ഡ് അഥവാ ഹോളണ്ട് എനിക്ക് ഏറ്റവും പരിചയം അവിടുന്ന് വരുന്ന നീഡോ ( NIDO ) പാല്‍പോടിയും പിന്നെ ഹെനിക്കന്‍ ( Henikan ) ബീയറും ആണ്, ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന പാല്‍പോടി ചിലപ്പോ നീഡോ ആയിരിക്കും. ബിയറിന്റെ കാര്യം തല്‍കാലം അവിടെ നില്കട്ടെ, പക്ഷെ നിടോ, അവര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അടിയാണ് ഇപ്പൊ കിട്ടിയിരിക്കുന്നത്. കാരണം നെതര്‍ലണ്ട്സിന്റെ ദേശീയ ക്രിക്കെറ്റ് ടീമിനെ സ്പോണ്‍സര്‍ ചെയാന്‍ നമ്മുടെ കുരിയന്‍ സാറ് കെട്ടിപടുത്ത ഇന്ത്യന്‍ ബ്രാന്‍ഡ്‌ ആയ അമുല്‍ (Amul ) തന്നെവേണ്ടിവന്നു എന്നത് നമുക്ക് അഭിമാനിക്കവുന്നതും അവര്‍ക്ക് ചിന്തിക്കാനുള്ള വക നല്‍കുന്നതും ആവും. ഇത് അബദ്ധത്തില്‍ പറ്റിയ ഒന്നാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അല്ലെങ്കിലും കോടികള്‍ മറയുന്ന സ്പോ...