Posts

Showing posts with the label hike

വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഒരു ബാക്കിപത്രം

Image
ഇന്ത്യയില്‍ വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഉണ്ടായ സ്ഥിതിക്ക് എന്‍റെ ശക്തമായ എതിര്‍പ്പുകള്‍ ഞാന്‍ ഇങ്ങനെ ചില കാര്യപരിപടികലാല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. രാവിലെ 9 മണിക്ക് കൂട്ടുകൂടല്‍ 10 മണിക്ക് ചായ കുടി 11 മണിക്ക് ധര്‍ണ്ണ, 12 മണിക്ക് വണ്ടി കത്തിക്കല്‍ 1 മണിക്ക് മറ്റു പൊതു മുതല്‍ നശിപ്പിക്കല്‍ 3 മണിക്ക് ഉച്ചയൂണ് 4 മണിക്ക് നാളത്തെ ഹര്‍ത്താല്‍ ആഹ്വാനം 4.30നു ബിവറേജസില്‍ ക്യു രണ്ടുദിവസത്തെക്കുള്ള സംഭവം വാങ്ങണം. 6 മണിമുതല്‍ വെള്ളമടി ബോധം പോകുന്നത് വരെ. പിറ്റേദിവസം രാവിലെ 10മണിക്ക് ( അല്ലെങ്കില്‍ ബോധം വരുമ്പോള്‍ ) പത്രം വായന 10.30 മുതല്‍ പത്രം വായിച്ചു തെറിപറയല്‍, തെറി അങ്ങ് ഡല്‍ഹി വരെ എത്തും. 11 മണിക്ക് ടൌണില്‍ ഇറങ്ങി ഓടുന്ന വണ്ടികളുടെ കാറ്റ്‌ അഴിച്ചുവിടല്‍ , നല്ലവണ്ടിയെങ്കില്‍ തല്ലിപൊട്ടിക്കല്‍ 12 മണിക്ക് ഇന്നലെ വാങ്ങിവച്ച സാധനം തുറക്കല്‍. 2 മണിക്ക് ടി വി യിലുള്ള സിനിമ കാണല്‍ ബോധമുണ്ടെങ്കില്‍ പിന്നെ വെള്ളമടി വീണ്ടും ബോധം പോകുന്നതുവരെ അടുത്ത ദിവസം. വീണ്ടുമൊരു ഹര്‍ത്താല്‍ദിനത്തിനായുള്ള കാത്തിരിപ്പ്‌. നോട്ട് ദി പോയിന്റ്‌ :എന്‍റെ പ്രോഗ്രാം മാത്രമാണ് മുകളില്‍ പറഞ്ഞത്, ആരെങ്കിലും ഇതില്‍ പ...