Posts

Showing posts with the label Job

തൊഴില്‍ കൊടുക്കുന്ന ഇന്ത്യ

Image
ഇന്ത്യ കാരണം 700 ബ്രിട്ടീഷ്‌കാര്‍ക്ക് തൊഴില്‍ കിട്ടും. എന്താ അണ്ണാ ഇത്, ഇതിപ്പോ പണ്ട് കൊച്ചിയില്‍ എണ്ണ കണ്ടുപിടിച്ചെന്നു പറഞ്ഞ് അറബിയെ വീട്ടുജോലിക്ക് വച്ചപോലെയാവുമോ ? അല്ലേട ചെക്കാ, ഇതുള്ളതാ, സത്യം, ഇന്നലത്തെ പത്രത്തില്‍ കണ്ടതാ. അതെ, ബ്രിട്ടനും ചൈനയും കൂടി ഒരു കരാര്‍ ഒപ്പിട്ടെത്രേ, അതായത് ചൈന ഒരു   ഒരു ബില്ല്യന്‍ പൌണ്ടിന്റെ ഓര്‍ഡര്‍, ടാറ്റായുടെ കയ്യിലുള്ള   ജാഗ്വര്‍ & ലാന്‍ഡ്‌ റോവര്‍ കമ്പനിക്ക് കൊടുത്തു എന്നാണ് ഈ പാവം മോട്ടക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അല്ലെങ്കിലും കമ്മ്യൂണിസ്റ്റ്‌ ചൈനീസുകാര്‍, പാര്‍ട്ടി ക്ലാസ്സിലോന്നും പോവാതെ കുറച്ചു കാലമായി ജീവിക്കാന്‍ പഠിച്ചിട്ട്. ടാറ്റാ കമ്പനി ആണ് പ്രത്യക്ഷത്തില്‍ ഇത് നടപ്പിലാക്കുക. അതിനര്‍ത്ഥം ഇന്ത്യന്‍ കമ്പനി 700ബ്രിട്ടീഷ്‌ പട്ടിണി പാവങ്ങള്‍ക്ക് പണി കൊടുക്കും എന്ന് തന്നെ. CNN, BBC , Sky news അല്ലെങ്കില്‍ ഏത് ചാനല്‍ എടുത്താലും അവന്മാര് ഇപ്പോഴും ഏതോ രാജാക്കന്മാരും, ഇന്ത്യകാര് ഇപ്പോഴും പട്ടിണി പാവങ്ങളും ഒക്കെയാണ്. മക്കളെ ഇന്നലെങ്കില്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ , കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് മനസ്സിലാക്കിയാല്‍ നന്നായി. ഓരോ ബ...