മായന്നൂര്‍ ഉത്സവം

അതെ ഇന്ന് മായന്നൂര്‍കാര്‍ ഉത്സവത്തിന്റെ ആവേശത്തിലായിരിക്കും. സിനിമയില്‍ കാണുന്ന പോലെ അടിയും, ഐറ്റം ഡാന്‍സും, ആനയും എഴുന്നള്ളത്തും ഉള്ള ഉത്സവമല്ല, മറിച്ച് സ്വാതന്ത്രത്തിന്റെ ഉല്‍സവമായിരുക്കും. കാരണം ഒരുപാടു കൊല്ലങ്ങള്‍ ആയുള്ള ആവശ്യമായിരുന്നു മായന്നൂരിനെയും ഒറ്റപാലത്തിനെയും ബന്ധിപ്പിക്കുന ഒരു പാലം എന്ന സ്വപ്നം ഇന്ന് ഔദ്യോഗികമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കകായാണ്. സ്വപ്നസാക്ഷാത്കാരം എന്നു മാധ്യമങ്ങളും മറ്റും പറയുമ്പോള്‍, ഉണ്ടാക്കുമ്പോള്‍ നല്ലതുതന്നെ ഉണ്ടാക്കണം എന്ന വാശിയില്‍ 11 വര്‍ഷത്തെ നീണ്ട നിരീക്ഷണ പരീക്ഷണ ശ്രമങ്ങള്‍കൊടുവില്‍ ഉണ്ടായ ഒരു അത്ഭുതകരമായ വസ്തുവാണ് ഈ പാലം എന്ന് പറയാതെ വയ്യ. അതുകൊണ്ട് തന്നെ ഇതിന്റെ ഉറപ്പിനെ പറ്റിയും മറ്റും ആശങ്ക വേണ്ടേ വേണ്ട. പാലക്കാട് ജില്ലയിലെ ഒറ്റപാലത്തെയും ത്രിശൂര്‍ ജില്ലയില്ലെ മായനൂരിനെയും കൂട്ടിയിണക്കുന്ന ഭാരതപുഴയുടെ ( അതോ ഭാരത പറമ്പോ ) കുറുകെയുള്ള പാലം 1.35km നീളം ആണുള്ളത്. അയിത്തം കല്‍പ്പിച്ചു മാറ്റിനിര്‍ത്തിയ മായനൂര്‍, ഒറ്റപലത്തിന്റെ ഭാഗമാവുന്നതിനോപ്പം ചേലക്കര, പഴയന്നൂര്‍ എന്നിവിടങ്ങളിലേക്ക് ദൂരം കുറയ്ക്കാനും പാലത്തിനു സാധിക്കും. മായനൂരില്‍നിന്...