പുതിയ Maruti R3 MUV

Maruti R3 spy picture മാരുതി ഇന്ത്യയില്‍ 55 to 60% വരെ വാഹന വിപണി കയ്യാളുന്ന വാഹന നിര്‍മ്മാതാവ്, അടുത്തു തന്നെ ഇറക്കുന്ന പുതിയ മോഡല്‍ ആയിരിക്കും മാരുതി R3 എന്ന MUV. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ആദ്യമായി ഇതിന്‍റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയത്. അത് ശരിക്കും ഒരു ഒന്നോര മോഡല്‍ തന്നെ ആയിരന്നു, ഇന്ത്യക്കാര്‍ക്കായി പൂര്‍ണ്ണമായും ഇന്ത്യന്‍ ഡിസൈനര്‍ ഉണ്ടാക്കിയ വണ്ടി എന്നതായിരിന്നു ഇതിന്‍റെ പ്രത്യേകത. എന്നാല്‍ അന്ന് അത് കണ്ടപ്പോള്‍ തന്നെ മനസ്സില്‍ തോനിയതാണ് ഇങ്ങനെ തന്നെ ഒരു വണ്ടി ഇറങ്ങുമോ എന്ന് ? എന്തായാലും കുറെ മാറ്റങ്ങള്‍ ഒക്കെ കഴിഞ്ഞു പ്രൊഡക്ഷന്‍ മോഡല്‍ ശരിയായി എന്ന് കാണാം. MUV സെഗ്മന്റില്‍ ആയിരിക്കും ഇതിന്‍റെ സ്ഥാനം, അത് കൊണ്ട് തന്നെ ആ ഏരിയയിലെ ലീഡര്‍ ആയ ടൊയോട്ട ഇന്നോവ ആണ് ഇതിന്‍റെ ആദ്യത്തെ എതിരാളി. ഒപ്പം മഹീന്ദ്ര സൈലോ, ടാറ്റ ആര്യ, ഇപ്പൊ ഇറങ്ങിയ ഫോഴ്സ് വന്‍ എന്നിവയ്ക്കൊകെ കുറച്ചു ഭീഷണിയായി കാണാം. ഇവയ്ക്കൊകെ വിലയില്‍ കുറച്ചു വ്യതാസം ഉണ്ടെങ്കില്‍ തന്നെയും. ഓട്ടോ ബിഡ് പുറത്തു വിട്ട ഈ ഫോട്ടോ കാണുമ്പോള്‍ തോനുന്നത് ഇന്നോവയെകാള്‍ ചെറിയതും 7 പേര്‍ക്ക് യാത്രചെയ്യാവുന്നതും ആണ് എന്ന് തോ...