Posts

Showing posts with the label ബ്ലോഗ്‌ മോഷണം

ഫാദര്‍ലെസ്സ് സിന്‍ഡ്രോം – തന്തയില്ലാത്തരം

Image
സ്വന്തം കഴിവില്‍ വിശ്വാസമില്ലയ്മയും, മറ്റുളവന്‍ കഷ്ടപ്പെട്ട് എന്തെങ്കിലും ഉണ്ടാക്കി ഒന്ന് ബ്ലോഗാം എന്ന് വച്ചാ അത് അതേപടി അടിചോണ്ടുപോയി, സ്വന്തം പേരില്‍ ഇട്ടു, കമന്റ്സ് വാങ്ങിച്ചു ഉളുപ്പില്ലാതെ തിരിച്ചു നന്ദി പറഞു നടക്കുന്നവനെ വിളിക്കാന്‍ പറ്റുന്ന മോഡേണ്‍ പോളിഷട് വാക്കാണ് ഫാദര്‍ലെസ്സ് സിന്‍ഡ്രോം അഥവാ തന്തയില്ലാത്തരം. ( ഇത് എന്‍റെ കണ്ടുപിടിത്തമല്ല, എവിടെയോ വായിച്ചതാണ്, ബെര്‍ലിയിലവനാണ് സാധ്യത ) ഞാന്‍ എഴുതുന്ന പോസ്റ്റുകള്‍ എല്ലാം, എന്‍റെ തന്നെ അണ്ഡവും പുംബീജവും ചേര്‍ന്ന് ഭ്രൂണം ഉണ്ടാകണം എന്ന വിചാരം ഉള്ളതുകൊണ്ട് തന്നെ അത് അടിച്ചുമാറ്റി സ്വന്തം പേരില്‍ പബ്ലിഷ് ചെയ്യുന്നവരെ വേറെ എന്തൊക്കെ വിളികാം എന്നത് അടുത്ത കൊടുങ്ങലൂര്‍ ഭരണി കാണാന്‍ പോയതിനുശേഷവും  ആലോചിക്കേണ്ട കാര്യമാണ്. ഞാന്‍ കുറച്ചു ദിവസം മുന്‍പ് എഴുതിയ ഒരു “സെക്സി XXX വാര്‍ത്ത” എന്ന പോസ്റ്റ്‌ പിറന്നപടി ദേ കിടക്കുന്നു വേറൊരു സൈറ്റില്‍, ദേ ഈ നിമിഷം വരെ ഇതിനു 65 നോട്ടക്കാരും (vews) 9 കാമ്മന്റ്സും ഉണ്ട്, എന്താ ചെയ്യാ എന്‍റെ ശിവനെ. അപ്പൊ വാര്‍ത്ത കണ്ടയുടനെ എന്‍റെ മനസ്സില്‍ തോനിയത് മുഴുവനും അവനും തോനിയെന്നു കരുതാണോ അതോ വെറുതെ കേടക്കുന്നതല...