Posts

Showing posts with the label സാമൂഹികം

People in India lost the chance to get selected internet service for free

Image
‪#‎ Freebasic‬  & # Internet.org People in India lost the chance to get selected internet service for free. ‪#‎ TRAI‬  has denied the same considering the mass petition they received against it. Free Basics would have given free Internet access to everyone in India and it could have been a big revaluation to the Indian internet users, today the internet usage is limited to privileged users, with freebasic those unprivileged could have been getting an access to the basic for free. Sadly a trend has developed in India, that oppose anything and everything you will get a bunch of idiots to follow you and make it sensational. As far as i know here, we have  ‪#‎ Tigo‬  is giving freebasic and a lot of people are enjoying absolutely free service. Yes I understand Facebook will have their own interest in it, but remember there is no real "free" lunch anywhere. Manoj Kumar

ഒരു സമൂഹം എന്തര്‍ഹിക്കുന്നോ അതുതന്നെയാണ് അവര്‍ക്ക് കിട്ടുക

Image
ഒരു സമൂഹം എന്തര്‍ഹിക്കുന്നോ അതുതന്നെയാണ് അവര്‍ക്ക് കിട്ടുക. സ്വയം പരിഷ്കൃതര്‍ ആണുന്നു വിളിച്ചുകൂവുന്ന എല്ലാ മലയാളികള്‍ക്കും കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണ് ഇന്നലെ കേരളനിയമസഭ നമുക്ക് മുന്പില്‍ അവതരിപ്പിച്ചതു. ഈ നാണക്കേടിന് നിങ്ങള്‍ ഓരോരുത്തരും ത്തന്നെയാണ് ഉത്തരവാദി, മാറ്റരുമല്ല, നിങ്ങളുടെ ഒരു പരിച്ഛേദം മാത്രമാണു ഇന്നലെ നിയമസഭയില്‍ കണ്ടതും. നിങ്ങള്‍ അര്‍ഹിക്കുന്ന നേതാവാണ് നിങ്ങള്‍ക്കുള്ളത്, അതുകൊണ്ടുതന്നെ നിങ്ങള്‍ സന്തോഷിക്കുകയാണ് വേണ്ടത്. ഞാനും എന്‍റെ കുടുംബവും കാലങ്ങളായി കമ്മുണിസ്റ്റാണു അല്ലെങ്കില്‍ കൊങ്ക്രസ്സാണ് എന്നു വീമ്പുപറയുന്ന, അതേ ടീം ത്തന്നെയാണ് ഇന്നലെ നിയമസഭയിലെ കാര്യങ്ങളെ പുച്ഛിച്ചുകൊണ്ടു മലയാളികള്‍ക്ക് മൊത്തം നാണക്കേടായി എന്നും പറയുന്നതു. എന്തൊരു വിരോധാഭാസം. കമ്മുണിസ്റ്റുകാരുടെ കംബ്യൂട്ടര്‍ വിരോധം ഇനിയും മാറിയിട്ടില്ല എന്നു ഇന്നലെ വീണ്ടും അവര്‍ കാണിച്ചുതന്നു. അതേസമയം "പൊളിട്രിക്സില്‍" കേരളത്തിലെ കൊങ്ക്രസിനെ തോല്‍പ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന് അവരും കാണിച്ചു തന്നു. എന്നാല്‍ അതില്‍നിന്ന് വേറിട്ട് അക്രമം ഇല്ലാതെ ഒരു സമരം / പ്രതിഷേധം എങ്ങനെ നടത്താം എന്നത് യുവമോര...

മിഷന്‍ 2016 - കേരള നിയമസഭ

Image
മിഷന്‍ 2016 - കേരള നിയമസഭ കേരളത്തിലെ  ‪#‎ BJP‬  പ്രവര്‍ത്തകര്‍ ഇനിയാണ് ശരിക്കും ജനങ്ങളുടെ ഇടയില്‍ ചെന്നു പ്രവര്‍ത്തിക്കേണ്ടത്. ഇടതനും വലതനും മാറിമാറിഭരിച്ചു നിത്യചിലവിനുപോലും ലോകബാങ്കുകളുടെ സഹായം തേടേണ്ട അവസ്ഥയിലേക്കെത്തിച്ച കേരളത്തെ BJP ക്കു രക്ഷിക്കാനാകും , BJP ക്കേ കഴിയൂ. കേരളത്തിലെ സാഹചര്യത്തിന് അനുയോജ്യമായ വ്യക്തമായ ആശയമാണ് ആദ്യം വേണ്ടത്. ഒരു ഹര്‍ത്താലുപോലും BJP നടത്തില്ല എന്നു പ്രഖ്യാപിച്ചാല്‍പോലും ഒരുപറ്റം ആളുകളെ കൂടെ നിര്‍ത്താം, അങ്ങിനെ അനാവശ്യഹര്‍ത്താലുകള്‍ , സമരങ്ങള്‍, എന്നിവ നടത്തി ജനജീവിതത്തെ കഷടപ്പെടുത്താന്‍ മാത്രം തുനിഞിറങ്ങിയ രണ്ടുമുന്നണികള്‍ക്കും കൊടുക്കാവുന്ന ആദ്യത്തെ ഷോക് ആയിരിയ്ക്കും അത്. കേരളത്തിലെ പൊളിറ്റിക്സ് എന്നത് സാധാരണയായി 30% വീതം ഇടതിന്നും വലത്തിനും വോട്ട് കിട്ടുമ്പോള്‍ ബാക്കി വരുന്ന 40 % പേരാണ് ശരിക്കും എല്ലാപ്രവശ്യവും ആരുഭരിക്കണം എന്നു തീരുമാനിക്കുന്നത് അവര്‍ക്ക് ശരിക്കോരു ചോയ്സ് ഇല്ലാത്തതിനാലും ആ സമയത്ത് നില്‍ക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലും മാത്രമാണു കേരളത്തിലെ ഭരണം നിലനിന്നുപോകുന്നത്. BJP ആ 40% ആളുകളെയാണ് ടര്‍ജെറ്റ് ചെയ്യേണ്ടതും മറ്റുള്ളവര...

ഷട്ടര്‍. - The movie

Image
ഷട്ടര്‍. കുറച്ചു കാലത്തിനു ശേഷം കണ്ട ഒരു മികച്ച സിനിമ എന്നു എടുത്തുപറയാവുന്ന ഒരെണ്ണം. സത്യത്തില്‍ ഷട്ടര്‍ സമൂഹത്തിലേക്കുള്ള തുറന്നുവച്ച ക്യാമറ ആണെന്നും പറയാം. അഭിനേതാക്കള്‍ എല്ലാം ഒന്നാംതരം , പ്രത്യേകിച്ചു സജിത മടത്തില്‍ എന്ന നടി എത്ര തന്‍മയത്തോടെയാണ് ആവര്‍ ആ റോള്‍ അഭിനയിച്ചിരിക്കുന്നത്. കോഴിക്കോട്ടുള്ള ഓട്ടോറിക്ഷകാരെ പറ്റി പലതവണ പറയുന്നതു ലേശം ബോറടപ്പിക്കുന്നുണ്ട്. ഒരു സാധാരണ പ്രവാസിയേകുറിച്ചു അവന്‍റെ  സാമീപ്യത്തിലും അവനില്ലാത്തപ്പോഴും അവനെകുറിച്ചു അവന്‍റേതന്നെ “സുഹൃത്തുക്കള്‍” പറയുന്ന കാര്യങ്ങള്‍ ചില നേര്‍ക്കാഴ്ചകളെ ഓര്‍മ്മിപ്പിക്കുണ്ട്.  അഭിനേതാക്കള്‍ അനുഭവിക്കുന്ന മാനസികപിരിമുറുക്കം ഒരു പരിധിവരെ , പ്രേക്ഷകനിലേക്കും എത്തിക്കാന്‍ കഴിയുന്നുണ്ടു എന്നതുതന്നെയാണ് ഈ ചിത്രത്തിന്റെ വിജയം. ചിത്രത്തിലെ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ 

ഇന്ത്യയുടെ സ്വന്തം ഇറ്റലി

Image
കടല്‍കൊലപാതക കേസില്‍ സാധാരണ ഭാരതീയനെപ്പോലെ ഞാനും ആഗ്രഹിക്കുന്നു അവര്‍ ഇന്ത്യയില്‍ തിരുച്ചുവരണം എന്നു. ഫേസ്ബുക്ക് തുറന്നാല്‍ കാണുന്നത് ഇറ്റലികാരെയും , സോണിയയെയും പിന്നെ പ്രധാനമന്ത്രിയെയുമൊക്കെ തെറിവിളിച്ചും കളിയാക്കിയും ഒക്കെയുള്ള പ്രതിഷേധങ്ങളാണ്. ഇതിന്‍റെ പേരില്‍ ഇറ്റലിയന്‍ അംബാസിഡറെ പുറത്താക്കിയാലോ , നമ്മുടെ അംബാസിഡറെ തിരുച്ചുവിളിച്ചാലോ തീരുന്നതല്ല പ്രശ്നം , മറിച്ച് പ്രശ്നം അവിടെ തുടങ്ങുകയായി എന്നുവേണം കരുതാന്‍. ഇന്നാലെ ഏഷ്യാനെറ്റ് വാര്‍ത്തയിലെ ചര്‍ച്ചയില്‍ ( ആരാണ് പറഞ്ഞതെന്ന് ഓര്‍മ്മിക്കുന്നില്ല ) പറയുന്നതുകേട്ട് , നമ്മള്‍ ഇറ്റലിയുമായുള്ള സകല വ്യാപാര കരാറുകളും നിര്‍ത്തണമെന്ന്. ശുദ്ധ മണ്ടത്തരം എന്നതിലുപരി അതിനെപ്പറ്റി ഒന്നും പറയാന്‍ പറ്റില്ല. ഇന്ത്യയും ഇറ്റലിയും ഒരുപാട് കാര്യങ്ങളില്‍ സഹകരിക്കുന്നുണ്ട്. വ്യാപാരകരാറുകള്‍ മാത്രം പരിശോധിക്കുകയാണെങ്കില്‍ 2011 വര്‍ഷത്തില്‍ 4,781.6 മില്ല്യണ്‍ യൂറോയുടെ കയറ്റുമതിയും 3,740.1 മില്ല്യണ്‍ യൂറോയുടെ ഇറക്കുമതിയും ആണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഒരുലക്ഷത്തിലധികം ഇന്ത്യക്കാര്‍ വസിക്കുന്ന ഇറ്റലിയോട് നമ്മുടെ നയതന്ത്ര ബന്ധങ്ങള്‍ അത്രഎളുപ്പം വിച്ഛേദിക...

കൊല്ലരുത് പ്ലീസ് കാലൊടിച്ചുവിട്ടാ മതി

Image
"കടുത്ത പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം വേണമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോര്‍പറേഷന്‍ നേരിടുന്ന പ്രതിസന്ധി അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. ഇങ്ങനെ പോയാല്‍ കെ.എസ്.ആര്‍.ടി.സി പൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു."  വാര്‍ത്ത മാതൃഭൂമി. കേന്ദ്രസഹായം കിട്ടുമെന്ന യാതൊരു പ്രതീക്ഷയുമില്ലെന് അദ്ദേഹം തന്നെ പറയുമ്പോഴും വീണ്ടും ഡെല്‍ഹിക്ക് പോകുന്നു, പെട്രോളിയം മന്ത്രിയെ കാണാന്‍. പല ഡല്ഹിയാത്രകളും, അത്രതന്നെ മന്ത്രിസഭാ ചര്‍ച്ചകളും കഴിഞ്ഞെങ്കിലും സ്ഥിതി അതുതന്നെ. തുറന്ന സമീപനമാണ് ഇതില്‍ ആവശ്യം, അല്ലെങ്കില്‍ പൊതു ഖജനാവ് മുടിക്കാന്‍ മാത്രമായി മാറും KSRTC. തലത്തിരിഞ്ഞ കളറുകളുള്ള പ്രൈവറ്റു ബസ്സുകളില്‍ മാത്രം സഞ്ചരിച്ചിരുന്ന ഞങ്ങള്‍,   (തൃശ്ശൂര്‍ പാലക്കാട് ഭാഗം ) ഒരുകാലത്ത് ആനവണ്ടികളില്‍ കയറാന്‍ പോലും മടിച്ചിരുന്നെങ്കില്‍ അതിനെ മാറ്റി, നിലവാരമുള്ള വണ്ടികള്‍ ഇറക്കി യാത്രയ്ക്ക് യോഗ്യമാക്കിയത് മന്ത്രി ഗണേഷിന്‍റെ കാലത്താണ് എന്നു നിസ്സംശയം പറയാം. നഷ്ടങ്ങളുടെ കണക്ക് അന്നും കേട്ടിരുന്നെങ്കിലും, ശോഭനമായ ഒരു ഭാവി ഉള്ളതുപോലെ തോന്നിയിരുന്നു. ഏറ്റവും ആദ്യം ചെയ്യാന്‍ പ...

പ്രവാസം – ഒരു ആസ്വാദനകുറിപ്പ്

Image
ആക്സമികമായിട്ടാണ് എം.മുകുന്ദന്‍ എഴുതിയ പ്രവാസം എന്ന നോവല്‍ വായിക്കാനിടയായത്. കേരളപ്പിറവിയോടനുബന്ദിച്ചു നടത്തുന്ന ഒരു നാടക റിഹെര്‍സലിടയിലാണ് സജീവിന്‍റെ വീട്ടില്‍ നിന്നും ഈ പുസ്തകം കിട്ടിയതു. ഒരു വ്യാഴവട്ടകാലത്തോളം , ശരിയായി പറഞ്ഞാല്‍ പ്രവാസജീവിതം തുടങ്ങിയതുമുതല്‍ വായനകളൊക്കെ നിന്നു. “പ്രവാസം” , എം.മുകുന്ദന്‍ എഴുയിയ രീതി വായിക്കാന്‍ സുഖമുള്ളതാണ് , പ്രവാസം ശരിക്കും ഓരോരുത്തരിലും ഒരുപോലുള്ള അനുഭവങ്ങള്‍ ആണ് ഉണ്ടാക്കുന്നത് എന്നു തോന്നുമെങ്കിലും , മറ്റൊരുതരത്തില്‍ എല്ലാം വ്യതസ്തമാണ് എന്നു കൂടി ഇവിടെ ഓര്‍മ്മിക്കപ്പെടുന്നു. കഥപറയുന്നത് 19ആം നൂറ്റാണ്ടു മുതല്‍ 21ആം നൂറ്റാണ്ടു വരെയാണെങ്കിലും , ഇവിടെ വിവരിച്ചിരിക്കുന്ന പല അനുഭവങ്ങളും ഇപ്പൊഴും പലരും അതേ ചുറ്റുപാടിലൂടെ തന്നെ കടന്നു പോവുന്നുണ്ടാവും എന്നുതന്നെ വേണം കരുതാന്‍. എം.മുകുന്ദനെ തിരുത്തനോ വിമര്‍ശിക്കണോ ഞാന്‍ ആളല്ല , പക്ഷേ ഒരു വായനകാരണ എന്ന നിലയ്ക്ക് പറയുകയാണെങ്കില്‍ ആദ്യമൊക്കെ വളരെ വിശാലമായിതന്നെ കഥപറഞ്ഞശേഷം ഏകദേശം 50 ആം അധ്യായംമുതല്‍ ഇത് അവസാനിപ്പികാനുള്ള ധൃതി വ്യക്തമായി തന്നെ കാണാവുന്നതാണ്. വായിച്ചു ഒരാഴ്ച കഴിഞ്ഞിട്ടും കൊറ്റ്യത് കുമാരന...

അടിച്ചുപൊളി ടാന്‍സാനിയന്‍ ഓണം

Image
അങ്ങിനെ ഞങ്ങടെ ടാന്‍സാനിയയില്‍ അടിച്ചു പൊളിച്ച് ഓണം ആഘോഷിച്ചു കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ ദാര്‍ സലാമിലെ മലയാളികള്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. 2012 സപ്തംബര്‍ 1 നു വൈകീട്ട് വിവിധ തരം ഓണക്കളികളില്‍ തുടങ്ങിയ ആഘോഷങ്ങള്‍ , 2012 സപ്തംബര്‍ 2 നു ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് അവസാനിച്ചത്. സപ്തംബര്‍ 1 നു ശ്യാം കുമാര്‍ നേതൃത്തം നല്കിയ ഓണക്കളികളില്‍ , കേരളം ഇന്ന് ശരിക്കും മറന്നു കൊണ്ടിരിക്കുന്ന തലപ്പന്തുകളി , കിളിത്തട്ട് , ഏറുപന്തുകളി , കുടുകുടു , വടംവലി മല്‍സരം , അശകോശലേപെണ്ണുണ്ടോ , തുടങ്ങി നിരവധി ഇനങ്ങളില്‍ കലാമണ്ഡലം അംഗങ്ങളും അവരുടെ കുട്ടികളും മാറ്റുരച്ചു. പിറ്റേന്ന് രാവിലെ ഓണപൂക്കളമത്സരവും സംഘടിപ്പിച്ചിരുന്നു. സുലോചന പ്രകാശിന്‍റെ നേടൃത്തത്തിലുള്ള ടീം ഒന്നാം സമ്മാനവും , അനുരേഷ് നരേയ്ന്നിന്‍റെ നേടൃത്തത്തിലുള്ള ടീം രണ്ടാം സമ്മാനവും കരസ്ഥമാക്കി ( രണ്ടു ടീമെ ഉണ്ടായിരുന്നുളൂ എന്‍റെ ഇഷ്ടാ )  കലാമണ്ഡലം അംഗങ്ങള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകള്‍ , കൈകൊട്ടിക്കളി , വഞ്ചിപ്പാട്ട് തുടങ്ങി നിരവധി കലാപരിപാടികള്ക്ക് ശ്രീമതി.ലേഖാരാജു ചുക്കാന്‍ പിടിച്ചു. മ്മ്ടെ പാലക്കാടു ജില്ലയ...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Image
എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നാളെ കുടുംബവുമൊത്ത് ഒരു ഓണസദ്യ. 01 September 2012 – ഓണ കളികള്‍ ( തലപ്പന്ത് കളി , കൂടു കൂടു , വടം വലി , കിളിത്തട്ട് ഒക്കെ ഉണ്ട് )   02  September 2012 – കലാമണ്ഡലം ടാന്‍സാനിയയുടെ ഓണ സദ്യ , ഒപ്പം കൈകൊട്ടികളിയും മറ്റും. ഇത്രയുമാണ് , ഞങ്ങളുടെ ഈ കൊല്ലത്തെ ഓണാഘോഷങ്ങള്‍  എല്ലാവരും നേരത്തെതന്നെ വരണേ ... 

മാധുര്യം ഈ ധ്വനി - ചിത്രചേച്ചിക്കൊപ്പം

Image
എപ്പോഴും ചിരിച്ചുകൊണ്ട്  കലാമണ്ഡലം ടാന്‍സാനിയ ഓരോ ചുവടുകള്‍ കയറി വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഓരോ അംഗങ്ങള്ക്കും അഭിമാനിക്കാം. കാരണം വെറും ആഘോഷങ്ങള്ക്കു മാത്രമല്ല കലാമണ്ഡലം ടാന്‍സാനിയ പ്രാധാന്യം കൊടുക്കുന്നത് , മറിച്ച് ദാരിദ്ര്യം അനുഭവിക്കുന്ന ആഫ്രിക്കയിലെ വളരെകുറച്ചു  പേര്‍ക്കെങ്കിലും   ഈ ആഘോഷങ്ങള്‍ ഉപകാരപ്രദമാക്കാനും ശ്രമിക്കാറുണ്ട്. അതിന്‍റെ ഭാഗമായി , ഇക്കഴിഞ്ഞ 2012 ജൂലൈ 22 ന് ‘ ധ്വനി ’   എന്ന പേരില്‍ കലാമണ്ഡലം ടാന്‍സാനിയ   ദാറുസലാമില്‍ സംഗീതനിശ സംഘടിപ്പിച്ചിരുന്നു. വളരെ യധികം അഭിമാനത്തോ ടുകൂടിതന്നെ പറയട്ടെ , ഈ പരിപാടി അവതരിപ്പിക്കാനായി ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയിരുന്നത് മറ്റാരുമല്ല ഇന്ത്യയുടെ തന്നെ വാനമ്പാടി എന്ന് മുഴുവന്‍ മലയാളികള്ക്കു് അഹങ്കരിക്കാവുന്ന പദ്മശ്രീ Dr. കെ എസ് ചിത്ര , സംഗീത പ്രേമികളുടെ ഹരമായ റിമി ടോമി , പ്രായഭേദമന്യേ എല്ലാവരുടെയും ആരാധ്യനായ ശ്രീ. കര്‍ത്തിക് , വളര്ന്നു വരുന്ന ഗായകന്‍ നിഷാദ്‌ എന്നിവരായിരുന്നു. ഒരുപാട് മലയാള സിനിമകളുടെയും ടെലിവിഷന്‍ പരമ്പരകളുടെയും അണിയറയിലും സ്ക്രീനി...

ടാന്‍സാനിയ കേരള നൈറ്റ് & ഫുഡ് ഫെസ്റ്റിവല്‍

Image
കലാമണ്ഡലം ടാന്‍സാനിയയുടെ “കേരള നൈറ്റ് &  ഫുഡ് ഫെസ്റ്റിവല്‍” സ്ഥലം : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ , ദാര്‍ സലാം. ടാന്‍സാനിയ തീയതി : 23 ജൂണ്‍ 2012 – 07.00 pm MC  : ശ്രീമതി വിമല ജയരാജ് ദാര്‍ സലാമില്‍ , കലാമണ്ഡലം ടാന്‍സാനിയ , ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ടാന്‍സാനിയയുടെ സഹകരണത്തോടുകൂടി “കേരള നൈറ്റ് & കേരള ഫുഡ് ഫെസ്റ്റിവല്‍” നടത്തി ശ്രീമതി . ഹേമലത ഭാഗീരത്ത് , (ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫ് ടാന്‍സാനിയ) ചീഫ് ഗസ്റ്റ് ആയിരുന്നു , ഒപ്പം ജപ്പാന്‍ , മെക്സികൊ , സോമാലിയ എന്നീ രാജ്യങ്ങളിലേയും അമ്പാസഡര്‍മാര്‍ ഹൈ കമ്മീഷണറുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു. മിസ്സ് . ആര്യ പ്രകാശിന്‍റെ കേരളനടനത്തോടെ പ്രോഗ്രാം ആരംഭിച്ചു , ശ്രീമതി ചാന്ദിനി ജയരാജ് ചിട്ടപ്പെടുത്തിയ കേരളനടനം മിസ്സ് ആര്യയുടെ നടനപാടവം എടുത്തുകാണിക്കുന്നതായിരുന്നു. തുടര്‍ന്നു മിസ്സിസ്. ശ്രീപ്രിയ കിഷോറിന്‍റെ നേതൃത്തത്തില്‍ തിരുവാതിരകളി , അവര്‍ തന്നെ ചിട്ടപ്പെടുത്തിയ ഒപ്പന എന്നീ കലാപരിപാടികള്‍ അവതരിപ്പിച്ചു. ടാന്‍സാനിയയുടെ , അല്ലെങ്കില്‍ ഒരുപക്ഷേ ആഫ്രിക്കയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായി ശ്രീ. അനില്‍കുമാര്‍ & ശ്ര...