Posts

Showing posts with the label car

ടാന്‍സാനിയ - വണ്ടിവിശേഷം

Image
മോടിഫെ ചെയ്ത ലാന്‍ഡ്‌ ക്രൂഇസര്‍  ടാന്‍സാനിയ – ഈസ്റ്റ്‌ അഫ്രികയിലെ ഏറ്റവും വലിയ രാജ്യം. പണ്ട് ജര്‍മ്മന്‍ കോളനി ആയിരുന്ന ടാന്‍സാനിയ സ്വാതന്ത്രത്തിനു ശേഷം പൊതുവേ തേര്‍ഡ് വേള്‍ഡ് എന്നാണ് അറിയപെടുന്നത് എങ്കിലും ഇവിടെയുള്ള വണ്ടികളുടെ കാര്യത്തില്‍ അങ്ങിനെയല്ല. പ്രതേകിച്ചു ആദ്യമായി ഇവിടെ വരുന്ന ആള്‍ കുറച്ചോക്കെ അന്തം വിട്ടേക്കാം. ഇത്രേം വിലപിടിപ്പുള്ള വണ്ടികള്‍ ഓടുന്ന രാജ്യം എങ്ങനെ തേര്‍ഡ് വേള്‍ഡ് കണ്‍ട്രി ആയി എന്ന് ചിന്തിച്ചേക്കാം. എമിരേറ്റ്സ്, ഒമാന്‍, ഖത്തര്‍ , സൗത്ത്‌ അഫ്രികന്‍, കെനിയ എയര്‍ലൈന്‍കല്‍ പ്രതിദിന സര്‍വീസും കെ എല്‍ എം , സ്വിസ്സ്, അങ്ങിനെ കുറെ വേറെ എയര്‍ലൈന്‍ കളും ആഴ്ചയില്‍ രണ്ടും മൂന്നും സര്‍വീസ് നടത്തുന്നുണ്ട്. ഇവിടുത്തെ പ്രധാന ആകര്‍ഷണം നാഷണല്‍ പാര്‍ക്കുകളും വന്യമൃഗങ്ങളുടെ ഇടയിലെക്കുള്ള യാത്രയാണ്. Sherengetti, Ngorongoro, Lake manyara, Tarangare , Selus , mounth Kilimajraro ( രജനിയുടെ എന്തിരനൈല്‍ പാട്ട് ഓര്‍മവരുന്നുണ്ടോ ) എന്നിവയെല്ലാം ടാന്‍സാനിയയില്‍ ആണ്. ഇനി വണ്ടികളിലേക്ക് വരാം. ടൊയോട്ട ലാന്‍ഡ്‌ക്രൂയിസര്‍ന്‍റെ അഫ്രികയിലെ തന്നെ ഏറ്റവും വലിയ ഒരു വിപണി ആണ് ടാന്‍സാനിയ എന്ന് പറ...

പുതിയ Maruti R3 MUV

Image
Maruti R3 spy picture മാരുതി ഇന്ത്യയില്‍ 55 to 60% വരെ വാഹന വിപണി കയ്യാളുന്ന വാഹന നിര്‍മ്മാതാവ്, അടുത്തു തന്നെ ഇറക്കുന്ന പുതിയ മോഡല്‍ ആയിരിക്കും മാരുതി R3 എന്ന MUV. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ആദ്യമായി ഇതിന്‍റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയത്. അത് ശരിക്കും ഒരു ഒന്നോര മോഡല്‍ തന്നെ ആയിരന്നു, ഇന്ത്യക്കാര്‍ക്കായി പൂര്‍ണ്ണമായും ഇന്ത്യന്‍ ഡിസൈനര്‍ ഉണ്ടാക്കിയ വണ്ടി എന്നതായിരിന്നു ഇതിന്‍റെ പ്രത്യേകത. എന്നാല്‍ അന്ന് അത് കണ്ടപ്പോള്‍ തന്നെ മനസ്സില്‍ തോനിയതാണ് ഇങ്ങനെ തന്നെ ഒരു വണ്ടി ഇറങ്ങുമോ എന്ന് ? എന്തായാലും കുറെ മാറ്റങ്ങള്‍ ഒക്കെ കഴിഞ്ഞു പ്രൊഡക്ഷന്‍ മോഡല്‍ ശരിയായി എന്ന് കാണാം. MUV സെഗ്മന്റില്‍ ആയിരിക്കും ഇതിന്‍റെ സ്ഥാനം, അത് കൊണ്ട് തന്നെ ആ ഏരിയയിലെ   ലീഡര്‍ ആയ ടൊയോട്ട ഇന്നോവ ആണ് ഇതിന്‍റെ ആദ്യത്തെ എതിരാളി. ഒപ്പം മഹീന്ദ്ര സൈലോ, ടാറ്റ ആര്യ, ഇപ്പൊ ഇറങ്ങിയ ഫോഴ്സ് വന്‍ എന്നിവയ്ക്കൊകെ കുറച്ചു ഭീഷണിയായി കാണാം. ഇവയ്ക്കൊകെ വിലയില്‍ കുറച്ചു വ്യതാസം ഉണ്ടെങ്കില്‍ തന്നെയും. ഓട്ടോ ബിഡ്‌ പുറത്തു വിട്ട ഈ ഫോട്ടോ കാണുമ്പോള്‍ തോനുന്നത് ഇന്നോവയെകാള്‍ ചെറിയതും 7 പേര്‍ക്ക് യാത്രചെയ്യാവുന്നതും ആണ് എന്ന് തോ...

2014 മുതല്‍ കേരളീയരുടെ കാര്യം കട്ടപൊക

Image
ഇനി കേരളീയര്ക്ക്   ഒരു ലൈഫ് & ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ഒക്കെ ഉണ്ടാവും , ഉണ്ടായേ പറ്റൂ. കാരണം 2014 മുതല്‍ 5സ്റ്റാര്‍ ഹോട്ടലില്‍ മാത്രമേ ബാര്‍ ഉണ്ടാവുകയുള്ളൂ സത്യത്തില്‍ പെട്രോളിന് വില കൂട്ടിയത് ഇത്രേം പ്രശ്നം ഉണ്ടാക്കും എന്ന് കരുതിയില്ല. അതായതു ഒരു 5സ്റ്റാര്‍ ഹോട്ടലില്‍ പോയി മദ്യം കഴിക്കണമെങ്കില്‍ പാലക്കാടോ ത്രിസ്സൂരോ പോണം, ഒറ്റപാലത്തുളത് 5 സ്റ്റാര്‍ ആണ് എന്ന് തോനുന്നില്ല. തിരുവില്വാമലയില്‍ ഉള്ളത് 3സ്റ്റാര്‍ ആണ് അതെനിക്ക് അറിയാം. എന്തായാലും 2014 വരെ സമയമുണ്ട് അപ്പോഴെക്കെങ്കിലും എല്ലാം ശരിയായാല്‍ മതിയായിരുന്നു. അപ്പൊ ഇനി കൂടുതല്‍ ദൂരം വണ്ടി ഓടിച്ചു ( പുതിയ വണ്ടി വാങ്ങുമ്പോള്‍ ശ്രദ്ടികേണ്ട കാര്യങ്ങള്‍ ) പറഞ്ഞു നാവ് വായിലിട്ടതെ ഉള്ളൂ, എന്താ ചെയ്യാ എന്റെ പപ്പനാഭാ. അതൊക്കെ പോട്ടെ ശരിക്കും അടി കിട്ടിയത് പിള്ളേര്‍ക്ക് ഇട്ടു തന്നെ. 21 വയസ്സ് പുത്രി അല്ല പൂര്‍ത്തിയായവര്‍ക്ക് മാത്രം ഇനി മുതല്‍ സാധനം കിട്ടത്തോള്ളൂ, ഇതാണു ഇടിവെട്ടിയ പാമ്പ് കടിക്കുക എന്ന് പറയുന്നത്.   നേരത്തെ ക്ലാസ് കട്ട് ചെയ്തു നടക്കുന്ന / ക്ലാസ്‌ സമയത്ത് സിനിമയ്ക്ക് പോയ പിള്ളേരെ മൊത്തം പിടിച്ചു ഉള്ളിലിട്ടു എന്നൊക്കെ ...

പുതിയ കാര്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധികേണ്ട കാര്യങ്ങള്‍

Image
ഒരു വണ്ടി വാങ്ങിക്കുക എന്നത് ഒരു വിധം എല്ലാവരുടെയും ആഗ്രഹമായിരിക്കും, ഒരു വീട്, ഒരു വണ്ടി ഇതൊക്കെ ഒരു ശരാശരി മലയാളിയുടെ സ്വപനം ആണ്. ബാഹ്യമായ സൌന്ദര്യം, ഉപയോഗിക്കാന്‍ ഉള്ള ഈസിനെസ്സ്, “എത്ര കിട്ടും” ഇതൊക്കെ ആയിരുക്കും ഒരു വിധം എല്ലാവരുടെയും ചോദ്യങ്ങള്‍, എന്നാല്‍ വര്‍ദ്ധിച്ച ഏണ്ണ വിലയുടെ സാഹചര്യത്തില്‍ “എത്ര കിട്ടും” എന്നതാണ് വലിയ ഒരു ഖടകം എന്ന് പറയേണ്ടിയിരിക്കുന്നു. പക്ഷെ ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു വണ്ടി വാങ്ങുമ്പോള്‍ ശ്രദ്ധികേണ്ട ചില കാര്യങ്ങളെ പറ്റിയാണ്. ആദ്യം തന്നെ വണ്ടി വാങ്ങേണ്ട ആള്‍ക്ക് എന്ത് വാങ്ങണം എന്ന് ഒരു ഐഡിയ ഉണ്ടാവും, പിന്നെ വീട്ടുകാരോടും സുഹൃത്തുക്കളോടും ഒക്കെ ചര്‍ച്ച ചയ്തു ഒരു തീരുമാനത്തില്‍ എത്തും. വാങ്ങുന്നതിന് മുന്‍പ് ടെസ്റ്റ്‌ ഡ്രൈവ് – വണ്ടിയെ പറ്റി അറിയാന്‍ ഏറ്റവും നല്ലത് ടെസ്റ്റ്‌ ഡ്രൈവ് തന്നെയാണ്, ഒപ്പം വണ്ടിയെകുറിച്ച് എന്തെങ്കിലും ഒക്കെ അറിയാവുന്ന ഒരാളെ ഒപ്പം കൂട്ടുന്നത്‌ നല്ലതായിരിക്കും. സാധാരണ ഓടിക്കാന്‍ സദ്യതയുള്ള റോഡുകളില്‍ ഒരു ടെസ്റ്റ്‌ ഡ്രൈവ് അതാണ്‌ ഏറ്റവും നല്ലത്. ഏറ്റവും കുറഞ്ഞത് 10 കിലോമീറ്ററോളം എങ്കിലും ഓടിചാലെ സത്യത്തില്‍ വണ്ടിയെ പറ്റി ശരിക്ക് അറി...

മിത്സുബിഷിയുടെ ഗ്ലോബല്‍ സ്മാള്‍ കാര്‍.

Image
എല്ലാവരും ഇപ്പൊ ചെറിയ കാറുണ്ടാക്കുന്ന തിരക്കിലാ, അപ്പൊ പിന്നെ മിത്സുബിഷി എന്തിനു വെറുതെ ഇരിക്കണം, മിത്സുബിഷിയുടെ ഗ്ലോബല്‍ സ്മാള്‍ കാര്‍ ജെനിവയില്‍ നടക്കാന്‍ പോകുന്ന ഇന്‍റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി എന്നാണ് കേള്‍വി. 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്ന, 1, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ആണ് ഉണ്ടാവുക എന്നും കേട്ടു. പക്ഷെ നമ്മള് മലയാളികള്‍ക്ക് കേള്‍ക്കേണ്ടത് “എത്ര കിട്ടും” എന്നായിരിക്കും, അതിനുത്തരം ഇതുവരെയുള്ള ചെറു കാറുകളില്‍ വച്ച് ഏറ്റവുംകൂടുതല്‍ ഇന്ധനക്ഷമത ഉള്ള കാറായിരിക്കും ഇത് എന്നും, വില കൂടിയ കാറുകളില്‍ കാണുന്ന തരം സ്റ്റാര്‍ട്ട്‌ സ്റ്റോപ്പ്‌ മെക്കാനിസം, റീജെനെരട്ടിവ്‌ ബ്രേക്കിംഗ് സിസ്റ്റം എന്നിവയെല്ലാം ഉണ്ടാവും എന്നും കൂടി കേട്ടു. 2012ല്‍ ആദ്യമായി ഇതു തായ്‌ലാന്‍ഡില്‍ ആവും ഇത് ഇറങ്ങുക ഏകദേശ വില USD13,000/- ( ഇന്ത്യന്‍ രുപീസ്‌ 585,000 ) പക്ഷെ പിന്നീട് ഇത് ഇന്ത്യയിലെക്കും വരാനുള്ള സാദ്യത തള്ളികളയാനാവില്ല. കാണാനും തരക്കേടില്ലാത്ത ഇവന് ഇന്ത്യയില്‍ മാര്‍ക്കെറ്റ്‌ ഉണ്ടാവും എന്നുതന്നെ പ്രത്യാശിക്കാം. ഇപ്പൊ ഇന്ത്യന്‍ നിരത്തിലുള്ള പഴഞ്ജന്‍ പജെരോ ...

റെക്കോര്‍ഡുകളുടെ കാലം -പുതുവല്‍സര ചിന്തകള്‍

Image
എല്ലാവരും റെക്കോര്‍ഡുകളുടെ പിന്നാലെയാണ്, അപ്പൊ പിന്നെ ഒരുപാട് റെക്കോര്‍ഡുകള്‍ ഉണ്ടാവാനും സദ്യതയുണ്ട് അഴിമതി, ക്രിക്കറ്റ്‌, സ്പോര്‍ട്സ്‌, വിലകുറവ്, വിലകൂടുതല്‍, സിനിമകള്‍, വികസനം, അവികസനം അങ്ങിനെ സര്‍വത്ര മേഖലയിലുംറെക്കോര്‍ഡുകളുടെ പെരുമഴയാണ് ഉണ്ടായിരിക്കുന്നടു. ഇപ്പൊ പറഞ്ഞു വരുന്നതു, ഇന്ത്യയിലെ കാര്‍ വില്പനയും, കേരളത്തിലെ മദ്യ വില്പനയും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് എന്ന പരമാര്‍ത്ഥം. ലക്ഷുറി കാറുകളായ, BMW, Audi, Benz, പിന്നെ സുപ്പര്‍ ലക്ഷുറി വിഭാഗത്തില്‍പ്പെടുന്ന jaguar, Landrover, അങ്ങിനെ ഉള്ളവയും പണക്കാരന്റെ കാര്‍അയ Tata Nano വരെ ഒന്നലെന്കില്‍ മറ്റൊരു റെക്കോര്‍ഡുഉണ്ടാക്കി.  എന്തയാലും കാറും മദ്യവും വാങ്ങിച്ചു കാറിലിരുന്നു വെള്ളമടിച്ച് പബ്ലിക്‌ റോഡില്‍ അഭ്യാസം കാണിച്ചു സ്വന്തം ജീവനും, മറ്റുള്ളവരുടെ ജീവനുംകൊണ്ട് അമ്മാനമാടുന്നവരും കുറവല്ല. പണ്ട് ചാരായ നിരോധനം വന്നപ്പോള്‍, സന്തോഷിച്ചവര്‍ ഇന്ന് എന്തു ചിന്തിക്കുന്നുണ്ടാവും എന്നറിയില്ല, പക്ഷെ പണ്ടുണ്ടായിരുന്ന താഴ്ന്നവരുമാനക്കാരായ ഒരു വര്‍ഗം ഇന്ന് ഇല്ല എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. പണ്ട് നാട്ടിലെ അല്ലറചില്ലറ...