കലണ്ടര്‍ സ്പെഷ്യല്‍ ഡേയ്സ് ( പ്രത്യേക ദിവസങ്ങള്‍ )

നമ്മുടെ ജീവിതത്തില്‍ ഏതൊക്കെ ദിവസങ്ങളാണ് ഓര്‍ത്തുവെയ്ക്കുക. സാധാരണയായി, ആദ്യമായി ഓര്‍ത്തുവെയ്ക്കുക സ്വന്തം ജന്മദിനം ആയിരിക്കും, നമ്മളത് ചിലരെ വിഷ് ചെയ്താല്‍ അവര് പറയും ഓ താങ്ക്സ്, ഞാന്‍ മറന്നേ പോയി, അല്ലെങ്കിലും ആരാ ഇപ്പൊ ഇതൊക്കെ ഓര്‍ക്കുന്നത്. പക്ഷെ ഈ പറച്ചില്‍ലെല്ലാം വെറുതെയാണ് എന്നാണ് എനിക്ക് തോനിയിട്ടുള്ളത്, ഒരുതരം ജാഡ. അല്ലെങ്കില്‍പ്പിന്നെ ചെലവ് ചെയ്യാനുള്ള വിഷമം. അല്ലെങ്കില്‍ വേറെഎന്തെങ്കിലും കാര്യം. പൊതുവേ മറവിയുള്ള എനിക്കുപോലും അത്യാവശ്യം ചില ദിവസങ്ങള്‍ ഓര്‍മയുണ്ടാവരുണ്ട്. പക്ഷെ പൊതു വിശേഷങ്ങള്‍ എന്നറിയപെടുന്ന ദിവസങ്ങള്‍ ഓര്‍മ്മ പെടുത്താന്‍ കലണ്ടര്‍ നമ്മളെ സഹായിക്കാറുണ്ട്. എന്നാലും നമ്മളുടെ കലണ്ടര്‍ ശരിക്ക് ശ്രദ്ധിച്ചിട്ടുണ്ടോ ? മനോരമയോ, മാതൃഭൂമിയോ ദീപികയോ അല്ലെങ്കില്‍ വേറെ എതെങ്കിലും മലയാളം കലണ്ടര്‍, ശരിക്കും ഒന്ന് നോക്കിയാല്‍ അറിയാം മലയാളികളോളം വിശേഷ ദിവസങ്ങള്‍ വേറെ ഒരു കലണ്ടറിലും കാണില്ല. അപ്പൊ മലയാളിക്ക് വര്‍ഷത്തില്‍ എല്ലാദിവസവും ആഘോഷമാണോ ? പക്ഷെ ഓരോ ദിവസത്തെ പത്രത്തില്‍ കാണാം, ഇന്ന് പുകലവിവിരുദ്ധ ദിനം, വാലന്‍റെഇന്‍ ഡേ, കാന്‍സര്‍ ഡേ, അങ്ങനെ ദിവസേന ഓരോന്ന്, ഇന്നാള് ഒരുദ...