Posts

Showing posts with the label IPL

Royal Challengers Bangalore ജയിച്ചില്ലേല്‍ ലോകാവസാനം.

Image
ചെന്നൈ ജയിക്കണം , അല്ലെങ്കില്‍ മുംബൈ അതും അല്ലെങ്കില്‍ രാജസ്ഥാന്‍ എന്നൊക്കെ നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ സത്യത്തില്‍ അങ്ങിനെ എന്തെങ്കിലും സംഭവിച്ചാല്‍ ശരിക്കും ലോകം അവസാനിക്കും. ആദ്യംതന്നെ കാര്യം പറഞ്ഞേക്കാം.   നമ്മുടെ വിജയ് മാല്യ അങ്ങേര് ഇപ്പോ പണ്ടത്തെപ്പോലെഒന്നും അല്ല ആകെ കഷ്ടത്തിലാ മക്കളേ , കുട്ടിപ്പാവടേം ഇട്ടു ഹരം ക്കൊള്ളിച്ചിരുന്ന കിങ്ഫിഷര്‍ എയറിന്‍റെ കാറ്റുപോയത് നിങ്ങളെല്ലാം വ്യസനസമേതം അറഞ്ഞിരിക്കും എന്നുകരുത്തുന്നു. ഏകദേശം അതുപോലത്തന്നെയാ അങ്ങേരുടെ മറ്റ് കച്ചവടങ്ങളും എന്നാണ് അറിയുന്നതു. ഇപ്പോതന്നെ അങ്ങേരെ നേരെചൊവ്വേ ഒന്നു കണ്ടിട്ടു തന്നെ നാളേറെയായി. അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ഇടവും വലവും സുന്ദരികളായ പരിചാരകകളെയും കൊണ്ടുനടക്കുന്ന കാഴച്ച കണ്ടു കണ്ടു ആകെ ഡെസ്പ്പടിച്ചിരിക്കുന്ന ....... പറഞ്ഞുവരുന്നത് RCB യുടെ കാര്യം. ഇനി ആകെ ഉള്ള ഒരു പ്രതീക്ഷഎന്നത് ഇവിടെ കപ്പ് നേടുംബോള് കിട്ടുന്ന കാശും പിന്നെ ടീമിന്‍റെ Brand value യിലുണ്ടാവുന്ന കുറച്ചു മാറ്റവും തല്‍ക്കാലം ഒരു ശമനം ഉണ്ടാവും. ഇനി എങ്ങാനും RCB ക്വാര്‍ട്ടര്‍ പോലും   കാണാതെ പുറത്തായാല്‍ , നമ്മളെ കാത്തി...

നായിന്‍റെ വാല് എത്ര കാലം കഴിഞ്ഞാലും നേരെയവില്ലേ ?

Image
pic curtsy : medirad   ഇപ്പൊ ഇത് പറയാന്‍ കാരണം കൊച്ചി IPL ടീമിന്റെ അവസ്ഥ കാണുമ്പോഴാണ്, ആദ്യ കളി തോറ്റെങ്കിലും ടീമിലെ കളിക്കാര്‍ക്ക് എല്ലാവരും മിടുക്കന്‍മാര്‍ തന്നെ, കിട്ടിയതില്‍ വച്ച് മോശം പറയാന്‍ മാത്രം കളിക്കാര്‍ ഒന്നും ഇല്ല, എന്നാല്‍ ഇപ്പൊ രണ്ടു ദിവസമായി കേള്കുന്നത് ടികട്റ്റ്‌ വില്കുന്നതിനെ പറ്റിയുള്ള കോലാഹലങ്ങളാണ്. ഈ സീസണില്‍ ആദ്യകളിയുടെ ദിവസം, രാത്രി എട്ടു മണിക്കുള്ള കളിക്ക്, ക്യാപ്ടന്‍ അന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് ടീമിനൊപ്പം വന്നതെന്നും, ഗോമെസിനു എറിയാന്‍ കൊടുത്തത് തെറ്റായി എന്നും, മലയാളികള്‍ ആയി രണ്ടു മൂന്ന് പേര്‍ മാത്രമേ ഉള്ളൂ എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തന്നെ, ഇതുവരെ ചെന്നൈ IPL ടീമിനെ മനസ്സുകൊണ്ട് സപ്പോര്‍ട്ട് ചെയ്തിരുന്ന ഞാന്‍, കറതീര്‍ന്ന മലയാളിഎന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം കൊച്ചി ടാസ്കേര്‍സ് കേരള എന്ന ടീമിന് മാനസിക പിന്തുണ പ്രക്യപിചിരിക്കുകയാണ്. ഈ ടീമോന്നു കെട്ടിപൊക്കാന്‍ നമ്മുടെ ശശിയണ്ണന്‍ അങ്ങേരുടെ ജോലിയടക്കം കളഞ്ഞു എല്ല് മുറിയെ പണിയെടുത്തതും, മര്‍വടികള്‍ അവരുടെ നാട്ടിലേക്കു ഇതിനെ പറിച്ചു നടാന്‍ നടത്തിയ പാടും ഒക്കെ നമ്മള് കണ്ടതാണ്. അതൊ...