എന്റെ പട്ടി പാട്ടും പാടും , ശരിക്കും

അനുരാഗ വിലോചനനായി അതിലേറെ മോഹിതനനായി പടിമേലെ നില്കും തെന്നലേ ലേ ലെ ബോ ഭോ ഭോ . രണ്ടു ദിവസമായി എന്റെ വീടിലെ ജിമ്മി എന്ന ഡോബര്‍മാന്‍ നായയും, അപ്പുറത്തെ നാരായണന്കുട്ടിയുടെ വീട്ടിലെ ചാവാലി പട്ടിയും കൂടെ വകുന്നെരെം 7മണിയായാല്‍ പാട്ടുകച്ചേരി തുടങ്ങും,. ശരിക്കും നമ്മുടെ റിമി ടോമി പാടുന്ന പോലെ തോന്നും. സാധാരണയായി ഞാന്‍ കിഴക്കേ ഭാഗത്തുള്ള പാറുകുട്ടിയുടെ വീട്ടിലേക്കാണ് നോക്കാറ്, അവള് അമ്പലത്തില്‍ പോയി വരുന്ന സമയമായത് കൊണ്ട് പ്രസാദം കൊണ്ടുവരുന്നുണ്ടോ ? ചന്ദനം ശരിക്കല്ലേ തോട്ടിരിക്കുനത് എന്നോകെ നോക്കാന്‍ വേണ്ടി മാത്രം. അമ്പലത്തിലെ പൂജാരി ചിലപ്പോ പ്രസാദം കൊടുക്കാരില്ലത്രേ, നമ്മുടെ നാട്ടിലെ ക്രമസമാധാനം നോക്കേണ്ടത് നമ്മുടെയൊക്കെ കടമയല്ലേ . ഇപ്പൊ രണ്ടു ദിവസമായിരിക്കും , ലവള് അമ്പലത്തില്‍ പോകത്തതിനാലും, നമുക്ക് പ്രതേകിച്ച് പരിഭവമോന്നും ഇല്ലാത്തതിനാലും റൂട് മാറ്റിയിട്ടു. അങ്ങിനെയാണ് ഞാന്‍ ഇവരുടെ സംഗീത സാഹയനം കാണുന്നത്. ഉടന്‍ തന്നെ ജപ്പാനിലുള്ള നമ്മുടെ അമ്മാവന്റെ ഇളയമ്മയുടെ കുഞ്ഞുമോള്‍ക്ക് കത്തയച്ചു. ഭാഗ്യം സ്റ്റാമ്പ് ഒട്ടികാതെ ഈ കത്ത് അയക്കില്ലെന്ന നിലപാടായിരുന്നു പോസ്റ്റോഫീസ്കാര്‍ സ്വീകരിച്ചത്, എന്...