Posts

Showing posts with the label Party

ഒരു സമൂഹം എന്തര്‍ഹിക്കുന്നോ അതുതന്നെയാണ് അവര്‍ക്ക് കിട്ടുക

Image
ഒരു സമൂഹം എന്തര്‍ഹിക്കുന്നോ അതുതന്നെയാണ് അവര്‍ക്ക് കിട്ടുക. സ്വയം പരിഷ്കൃതര്‍ ആണുന്നു വിളിച്ചുകൂവുന്ന എല്ലാ മലയാളികള്‍ക്കും കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണ് ഇന്നലെ കേരളനിയമസഭ നമുക്ക് മുന്പില്‍ അവതരിപ്പിച്ചതു. ഈ നാണക്കേടിന് നിങ്ങള്‍ ഓരോരുത്തരും ത്തന്നെയാണ് ഉത്തരവാദി, മാറ്റരുമല്ല, നിങ്ങളുടെ ഒരു പരിച്ഛേദം മാത്രമാണു ഇന്നലെ നിയമസഭയില്‍ കണ്ടതും. നിങ്ങള്‍ അര്‍ഹിക്കുന്ന നേതാവാണ് നിങ്ങള്‍ക്കുള്ളത്, അതുകൊണ്ടുതന്നെ നിങ്ങള്‍ സന്തോഷിക്കുകയാണ് വേണ്ടത്. ഞാനും എന്‍റെ കുടുംബവും കാലങ്ങളായി കമ്മുണിസ്റ്റാണു അല്ലെങ്കില്‍ കൊങ്ക്രസ്സാണ് എന്നു വീമ്പുപറയുന്ന, അതേ ടീം ത്തന്നെയാണ് ഇന്നലെ നിയമസഭയിലെ കാര്യങ്ങളെ പുച്ഛിച്ചുകൊണ്ടു മലയാളികള്‍ക്ക് മൊത്തം നാണക്കേടായി എന്നും പറയുന്നതു. എന്തൊരു വിരോധാഭാസം. കമ്മുണിസ്റ്റുകാരുടെ കംബ്യൂട്ടര്‍ വിരോധം ഇനിയും മാറിയിട്ടില്ല എന്നു ഇന്നലെ വീണ്ടും അവര്‍ കാണിച്ചുതന്നു. അതേസമയം "പൊളിട്രിക്സില്‍" കേരളത്തിലെ കൊങ്ക്രസിനെ തോല്‍പ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന് അവരും കാണിച്ചു തന്നു. എന്നാല്‍ അതില്‍നിന്ന് വേറിട്ട് അക്രമം ഇല്ലാതെ ഒരു സമരം / പ്രതിഷേധം എങ്ങനെ നടത്താം എന്നത് യുവമോര...

ചത്തകുട്ടിയുടെ ജാതകം നോക്കാതെ ജീവിക്കുന്ന ആളുകളുടെ കാര്യം നോക്കരുതോ ?

Image
ചത്തകുട്ടിയുടെ ജാതകം നോക്കാതെ ജീവിക്കുന്ന ആളുകളുടെ കാര്യം നോക്കരുതോ ? പത്രധര്‍മം പത്രധര്‍മം എന്ന് പറഞ്ഞാല്‍ എന്താണെന്നു എനിക്കറിയില്ല, ധര്‍മം തരണേ എന്ന് പറഞു വീട്ടില്‍ വരുന്ന പിച്ചകാര്‍ക്ക് വല്ലതും കൊടുക്കാറുണ്ട് ഇനി അതും ഇതും ആയി വല്ല ബന്ധമുണ്ടോ എന്നറിയില്ല. റിപ്പോര്‍ട്ടര്‍ ചാനെല്‍ ഇതുവരെ വേണു ബാലകൃഷ്ണന്‍ നടത്തിയ ക്ലോസ് എന്കൌണ്ടെര്‍ എല്ലാം തന്നെ കണ്ടിട്ടുണ്ട് ഒപ്പം വളരെയധികം ഇഷ്ടപെട്ടിട്ടും ഉണ്ട്. ഒപ്പം അദ്ദേഹത്തിന്‍റെ ഒരു ഫാന്‍ ആണ് എന്ന് പറയുന്നതിലും തെറ്റില്ല. ഇപ്പൊ നികെഷിനെ കാണാത്തതുകൊണ്ടാവും. ! ഇപ്പൊ ശ്രീ ഉമ്മന്‍ചാണ്ടിയുമായി നടത്തിയ സംഭാഷണവും ഒരു പരിധി വരെ ഇഷ്ടപ്പെട്ടു എന്ന് പറയാം. ചിലപ്പോ അത് രാഷ്ട്രീയകരെ പറ്റിയുള്ള പൊതുവേ ഉള്ള കഴ്ചപാടിന്റെ ഭാഗമായാവാം. എന്നാല്‍ ഈ അഭിമുഖത്തില്‍നിന്ന് മാത്രം വേണു ഒരു വികസനവിരോധി ആണ് എന്ന് തോനിപോകുന്നു ചില സമയത്ത്. ഉദാഹരണത്തിന് അട്ടപാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി തിരിച്ചു കൊടുത്ത് സുസ്ലോണ്‍ കമ്പനിയെ ഒഴിപ്പിക്കുക എന്നുപറയുന്നത് ഇത്തിരി കടന്ന കയ്യാണ്, വെള്ളത്തിനെ മാത്രം ആശ്രയിച്ചു കരണ്ട് ഉണ്ടാക്കുന്ന കേരളം എന്നാ കൊച്ചു സംസ്ഥാനത്ത് ഇത്തരം പദ്ദതികള...

കേരളത്തെ രക്ഷിക്കാനായി പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി.

Image
ആരോപണങ്ങളും, പ്രത്യാരോപണങ്ങളും ഉട്ടോപ്യന്‍ നയങ്ങളും അതിനു ഉഗാണ്ടന്‍ ഉത്തരങ്ങളും കൊണ്ട് സംഭവഭാഹുലമായ കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ അവസ്ഥയില്‍, ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാന്‍ തീരുമാനിച്ച വിവരം നിങളെ അറിയിച്ചുകൊള്ളട്ടെ. ഇവനെതെന്തു ഭാവിച്ചാ ? എന്ന് നിങ്ങള്‍ ചോദിച്ചേക്കും, ശരിയാ, രണ്ടുദിവസമായി ഭ്രാന്തിന്റെ ഗുളിക കഴിച്ചിട്ടില്ല. ലിബിയയില്‍ പ്രക്ഷോഭമായതിന്നാല്‍ ഉഗാണ്ട വഴി വരുന്ന മരുന്ന് കിട്ടാനില്ല. ഇതുവരെ ആര്‍ക് വോട്ടു ചെയണം എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു, പക്ഷെ ഇപ്പൊ കണ്‍ഫ്യൂഷന്‍ നമ്മള് വോട്ടുചെയ്തു വിജയിപ്പിച്ച കക്ഷി അഴിമതി നടത്തി അതിന്‍റെ ഒരു പങ്കു നമുക്ക് തരുമോ എന്നതാണ് ? തരാമെന്നു പറഞ്ഞിട്ട് തന്നില്ലെങ്കിലോ ? ഇന്നലെ രാത്രി കൃത്യം 2.30 മണിക്കാണ് ഈ ബോധോദയമുണ്ടായത്. എല്ലാ ബോധങ്ങളും രാത്രിയാണ് ഉണ്ടാവുന്നത്. ഓ ഈ രാത്രി ഉണ്ടായിരുന്നില്ലെങ്കില്‍ എന്തായേനെ അവസ്ഥ. ഓ ഫീകരം !! ഭീകരം !! ആവശ്യങ്ങള്‍ പലതാണ്, അത് നിങ്ങളുടെയും എന്‍റെയും ആണ്. അപ്പൊ ഇനിമുതല്‍ ഇതിനെ ഞാന്‍ നമ്മുടെ പാര്‍ട്ടി എന്ന് അഭിസംബോധന ചെയ്യട്ടെ. പാര്‍ട്ടിയുടെ പേര്, ലോഗോ, ഫ്ലാഗ്, പിരിവു രേസിപ്റ്റ്‌, ബകറ്റ്‌ പിരിവിനു...