Posts

Showing posts with the label BJP

അരുവിക്കരയിലെ വിജയം

Image
അരുവിക്കരയിലെ വിജയി ശബരിനാഥനു എല്ല്ലാ ഭാവുകങ്ങളും നേരുന്നു.  കേരളത്തില്‍ BJP നില വളരെയധികം മെച്ചപ്പെടുത്തി എന്നുമാത്രമല്ല വരാനീരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും നിര്‍ണ്ണായകമായ ശക്തിയായി മാറൂം എന്നും കൂടി കാണിച്ചുതന്നു.  ഒരിയ്ക്കലും ജയിക്കരുത് എന്നഗ്രഹിച്ച സി‌പി‌എം തകര്‍ന്നടിഞ്ഞതില്‍ വളരെയധികം സന്തോഷം ഉണ്ട്. ഈ വികസനവിരോധികളെ തൂത്തെറിഞ്ഞു അരുവിക്കരയിലെ ജനങ്ങള്‍ക്ക് നമോവാകം.  വികസനം ആഗ്രഹിക്കുന്ന, മതേതര ജനാധിപത്യ വിശ്വാസികളെ BJP യിലേക്ക് കൊണ്ടുവരാനാണ് കേരളത്തിലെ ബി‌ജെ‌പി നേതൃത്വം ശ്രമിക്കേണ്ടത്.

ഒരു സമൂഹം എന്തര്‍ഹിക്കുന്നോ അതുതന്നെയാണ് അവര്‍ക്ക് കിട്ടുക

Image
ഒരു സമൂഹം എന്തര്‍ഹിക്കുന്നോ അതുതന്നെയാണ് അവര്‍ക്ക് കിട്ടുക. സ്വയം പരിഷ്കൃതര്‍ ആണുന്നു വിളിച്ചുകൂവുന്ന എല്ലാ മലയാളികള്‍ക്കും കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണ് ഇന്നലെ കേരളനിയമസഭ നമുക്ക് മുന്പില്‍ അവതരിപ്പിച്ചതു. ഈ നാണക്കേടിന് നിങ്ങള്‍ ഓരോരുത്തരും ത്തന്നെയാണ് ഉത്തരവാദി, മാറ്റരുമല്ല, നിങ്ങളുടെ ഒരു പരിച്ഛേദം മാത്രമാണു ഇന്നലെ നിയമസഭയില്‍ കണ്ടതും. നിങ്ങള്‍ അര്‍ഹിക്കുന്ന നേതാവാണ് നിങ്ങള്‍ക്കുള്ളത്, അതുകൊണ്ടുതന്നെ നിങ്ങള്‍ സന്തോഷിക്കുകയാണ് വേണ്ടത്. ഞാനും എന്‍റെ കുടുംബവും കാലങ്ങളായി കമ്മുണിസ്റ്റാണു അല്ലെങ്കില്‍ കൊങ്ക്രസ്സാണ് എന്നു വീമ്പുപറയുന്ന, അതേ ടീം ത്തന്നെയാണ് ഇന്നലെ നിയമസഭയിലെ കാര്യങ്ങളെ പുച്ഛിച്ചുകൊണ്ടു മലയാളികള്‍ക്ക് മൊത്തം നാണക്കേടായി എന്നും പറയുന്നതു. എന്തൊരു വിരോധാഭാസം. കമ്മുണിസ്റ്റുകാരുടെ കംബ്യൂട്ടര്‍ വിരോധം ഇനിയും മാറിയിട്ടില്ല എന്നു ഇന്നലെ വീണ്ടും അവര്‍ കാണിച്ചുതന്നു. അതേസമയം "പൊളിട്രിക്സില്‍" കേരളത്തിലെ കൊങ്ക്രസിനെ തോല്‍പ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ലെന് അവരും കാണിച്ചു തന്നു. എന്നാല്‍ അതില്‍നിന്ന് വേറിട്ട് അക്രമം ഇല്ലാതെ ഒരു സമരം / പ്രതിഷേധം എങ്ങനെ നടത്താം എന്നത് യുവമോര...