Posts

Showing posts with the label Business

ഡീസല്‍ വില കൂട്ടണം, കൂട്ടിയെ തീരൂ

Image
പെട്രോള്‍ വില കൂട്ടി. പെട്രോള്‍ സംസ്ഥാന നികുതി വേണ്ടെന്ന് വച്ചു “മഹാ ത്യാഗം” രൂപയുടെ വില ഇടിയുന്നു. ഡീസല്‍ വില കൂട്ടണം. മുകളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആണ് കുറച്ചു ദിവസമായി വാര്‍ത്തകളില്‍ കേട്ടുകൊണ്ടിരിക്കുന്നത് , വി എസ് പിണറായി അടിയും , വിളക്ക് കൊളുത്തലും , ചന്ദ്രശേഖരന്‍ വധവും ഒക്കെ കേള്‍ക്കഞ്ഞിട്ടല്ല അത് പക്ഷേ ഒക്കെ അര്‍ഹിക്കുന്ന ഗൌരവം മാത്രംകൊടുത്തു തള്ളി കളഞ്ഞതുകൊണ്ടാണ് വേറെ ഒരു കാര്യത്തെപറ്റി പറയാം എന്നു വിചാരിച്ചത്. ഡീസല്‍ വണ്ടികളുടെ വിലകൂട്ടണം , അല്ലെങ്കില്‍ ഡീസലിന് വില കൂട്ടണം എന്താണ് വേണ്ടത് ? കുറച്ചു ദിവസമായി ഫേസ്ബുക്കില്‍ കറങ്ങി നടക്കുന്ന ഒരു ചിത്രത്തില്‍ ഇന്ത്യയില്‍ പെട്രോള്‍ 25 രൂപയ്ക്കു വില്‍ക്കണം എന്നു പറയുന്നതു കണ്ടു , ഒപ്പം   ഇന്നലെ NDTV Profit ല്‍ ഒരു ചര്‍ച്ചയും കൂടി കണ്ടപ്പോള്‍ ഇതിനെപ്പറ്റി തന്നെ എഴുതാം എന്നു തോന്നി. ആ ചര്ച്ച മുഴുവനും ശരിയായ ദിശയിലായിരുന്നെന്നു എന്നെനിക്ക് അഭിപ്രായമില്ലെങ്കിലും അതില്‍നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ ചില പ്രധാന കാര്യങ്ങള്‍ ഇങ്ങനെയാണ്. ഇന്ദ്യയില്‍ വില്‍ക്കുന്ന ഡീസല്‍ മുഴുവനും ആഡംബരകാരുകളില്‍ ഒഴിച്ച് കത്തിച്ചുകളയുകയ...

ചത്തകുട്ടിയുടെ ജാതകം നോക്കാതെ ജീവിക്കുന്ന ആളുകളുടെ കാര്യം നോക്കരുതോ ?

Image
ചത്തകുട്ടിയുടെ ജാതകം നോക്കാതെ ജീവിക്കുന്ന ആളുകളുടെ കാര്യം നോക്കരുതോ ? പത്രധര്‍മം പത്രധര്‍മം എന്ന് പറഞ്ഞാല്‍ എന്താണെന്നു എനിക്കറിയില്ല, ധര്‍മം തരണേ എന്ന് പറഞു വീട്ടില്‍ വരുന്ന പിച്ചകാര്‍ക്ക് വല്ലതും കൊടുക്കാറുണ്ട് ഇനി അതും ഇതും ആയി വല്ല ബന്ധമുണ്ടോ എന്നറിയില്ല. റിപ്പോര്‍ട്ടര്‍ ചാനെല്‍ ഇതുവരെ വേണു ബാലകൃഷ്ണന്‍ നടത്തിയ ക്ലോസ് എന്കൌണ്ടെര്‍ എല്ലാം തന്നെ കണ്ടിട്ടുണ്ട് ഒപ്പം വളരെയധികം ഇഷ്ടപെട്ടിട്ടും ഉണ്ട്. ഒപ്പം അദ്ദേഹത്തിന്‍റെ ഒരു ഫാന്‍ ആണ് എന്ന് പറയുന്നതിലും തെറ്റില്ല. ഇപ്പൊ നികെഷിനെ കാണാത്തതുകൊണ്ടാവും. ! ഇപ്പൊ ശ്രീ ഉമ്മന്‍ചാണ്ടിയുമായി നടത്തിയ സംഭാഷണവും ഒരു പരിധി വരെ ഇഷ്ടപ്പെട്ടു എന്ന് പറയാം. ചിലപ്പോ അത് രാഷ്ട്രീയകരെ പറ്റിയുള്ള പൊതുവേ ഉള്ള കഴ്ചപാടിന്റെ ഭാഗമായാവാം. എന്നാല്‍ ഈ അഭിമുഖത്തില്‍നിന്ന് മാത്രം വേണു ഒരു വികസനവിരോധി ആണ് എന്ന് തോനിപോകുന്നു ചില സമയത്ത്. ഉദാഹരണത്തിന് അട്ടപാടിയില്‍ ആദിവാസികള്‍ക്ക് ഭൂമി തിരിച്ചു കൊടുത്ത് സുസ്ലോണ്‍ കമ്പനിയെ ഒഴിപ്പിക്കുക എന്നുപറയുന്നത് ഇത്തിരി കടന്ന കയ്യാണ്, വെള്ളത്തിനെ മാത്രം ആശ്രയിച്ചു കരണ്ട് ഉണ്ടാക്കുന്ന കേരളം എന്നാ കൊച്ചു സംസ്ഥാനത്ത് ഇത്തരം പദ്ദതികള...

പുതിയ കാര്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധികേണ്ട കാര്യങ്ങള്‍

Image
ഒരു വണ്ടി വാങ്ങിക്കുക എന്നത് ഒരു വിധം എല്ലാവരുടെയും ആഗ്രഹമായിരിക്കും, ഒരു വീട്, ഒരു വണ്ടി ഇതൊക്കെ ഒരു ശരാശരി മലയാളിയുടെ സ്വപനം ആണ്. ബാഹ്യമായ സൌന്ദര്യം, ഉപയോഗിക്കാന്‍ ഉള്ള ഈസിനെസ്സ്, “എത്ര കിട്ടും” ഇതൊക്കെ ആയിരുക്കും ഒരു വിധം എല്ലാവരുടെയും ചോദ്യങ്ങള്‍, എന്നാല്‍ വര്‍ദ്ധിച്ച ഏണ്ണ വിലയുടെ സാഹചര്യത്തില്‍ “എത്ര കിട്ടും” എന്നതാണ് വലിയ ഒരു ഖടകം എന്ന് പറയേണ്ടിയിരിക്കുന്നു. പക്ഷെ ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു വണ്ടി വാങ്ങുമ്പോള്‍ ശ്രദ്ധികേണ്ട ചില കാര്യങ്ങളെ പറ്റിയാണ്. ആദ്യം തന്നെ വണ്ടി വാങ്ങേണ്ട ആള്‍ക്ക് എന്ത് വാങ്ങണം എന്ന് ഒരു ഐഡിയ ഉണ്ടാവും, പിന്നെ വീട്ടുകാരോടും സുഹൃത്തുക്കളോടും ഒക്കെ ചര്‍ച്ച ചയ്തു ഒരു തീരുമാനത്തില്‍ എത്തും. വാങ്ങുന്നതിന് മുന്‍പ് ടെസ്റ്റ്‌ ഡ്രൈവ് – വണ്ടിയെ പറ്റി അറിയാന്‍ ഏറ്റവും നല്ലത് ടെസ്റ്റ്‌ ഡ്രൈവ് തന്നെയാണ്, ഒപ്പം വണ്ടിയെകുറിച്ച് എന്തെങ്കിലും ഒക്കെ അറിയാവുന്ന ഒരാളെ ഒപ്പം കൂട്ടുന്നത്‌ നല്ലതായിരിക്കും. സാധാരണ ഓടിക്കാന്‍ സദ്യതയുള്ള റോഡുകളില്‍ ഒരു ടെസ്റ്റ്‌ ഡ്രൈവ് അതാണ്‌ ഏറ്റവും നല്ലത്. ഏറ്റവും കുറഞ്ഞത് 10 കിലോമീറ്ററോളം എങ്കിലും ഓടിചാലെ സത്യത്തില്‍ വണ്ടിയെ പറ്റി ശരിക്ക് അറി...

ബിസിനിസ് - തലയിണ മന്ത്രം

Image
  ഞായറാഴ്ച രാവിലെ 6 മണി. ദേ മനുഷ്യ ഇങ്ങനെ കിടന്നാ മതിയോ. ഓ എന്നതാ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്, ഒറങ്ങാനും സംമ്മതിക്കേല! ? എന്നതാ പറ. അതേയ് നമുക്കൊരു ബിസിനസ്‌ തുടങ്ങിയാലോ ? അത് ശരി, ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് തന്നെ വേണോ, നീ വെറുതെ മൂടിപുതച്ചുറങ്ങാന്‍ നോക്കടി പെണ്ണെ. അല്ല, പറ്റില്ല, ഇപ്പൊ നിങ്ങളിതോന്നു കേട്ടെ. നമുക്ക് പശൂനെ വളര്‍ത്താം ങ്ങേ, പശുവോ ? ഇവിടെയോ ? ഇവള്കിതെന്തു പറ്റി, പണ്ടൊരു ടീം , ദാസനും വിജയനും, ( നമ്മുടെ ദാസേട്ടനും വിജയെട്ടനും ) പശൂനെ വളര്‍ത്തിയ ക്ഷീണം ഇനിയും മാറിയിട്ടുണ്ടാവില്ല. അപ്പോഴ അവളുടെ ഒരു. അതേയ് ഇത് നിങ്ങള് പറയാറുള്ള പോലെ, തെക്ക്, റബ്ബര്, മാഞ്ചിയം ഒന്നും അല്ലാലോ, പശൂനെ വാങ്ങുന്നു, പാല് കറന്നെടുത്തത് വിക്കുന്നു, ചാണകം വിക്കും, കാശും സമ്പാദിക്കാം. ശരി എന്തോ ആവട്ടെ, നോക്കാം. അങ്ങിനെ പറ്റില്ല, ഇന്നുതന്നെ മേട്ടുപ്പാളയത്തു പോയി പശൂനെ വാങ്ങണം, അതാവുമ്പോ ദിവസേണം 40 ലിറ്റര്‍ പാല് തരും. രൂപാ 100,000/- കൊടുത്താലും നല്ലതിനെ വങ്ങണ്ടേ. ഇന്നോ ! അതിനെ കൊണ്ടുവന്നാം നിന്റെ ബെഡ്‌റൂമില് വയ്ക്കോ ? തൊഴുത്ത് വേണ്ടേ, അതിനു തീറ്റ, അങ്ങിനെ പലതും പലതും. അതൊക്കെ പോട്ടെ, ഒരു കറവകാരനെ കിട്ടു...