Posts

Showing posts with the label Kerala

ടാന്‍സാനിയയില്‍ അതിവിപുലമായി ഓണം ആഘോഷിച്ചു

Image
  2015  ആഗസ്റ്റ്  30  നു പട്ടേല്‍ സമാജ് ഹാളില്‍, കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ ദാര്‍ എസ് സലാമിലെ മലയാളികള്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. രാവിലെ അഞ്ചു മണിക്കുതന്നെ രാജിതാമുരളിയുടെ നേതൃത്ത്വത്തില്‍     മനോഹരമായ പൂക്കളം ഒരുക്കി. ചെയര്‍മാന്‍ മോഹന്‍ദാസ്‌ എല്ലാവര്ക്കും ഓണാശംസകള്‍ നേര്‍ന്നു, പിന്നീട് ആല്ബിയും രാജിതാമുരളിയും മഹാബലിയും മുത്തശിയുമായി വന്നു ഓണാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ചിങ്ങമാസവും, ടപ് ടപ് ജാനകിയുമായി കുഞ്ഞുങ്ങള്‍ വേധികയ്യടക്കിയപ്പോള്‍ അഭിനവ്‌ും ടീമും പ്രേമം ഡാന്സുമായാണ് കാണികളെ കയ്യിലെടുത്തത്. നിത്യാ സതീഷിന്റെ നേതൃത്ത്വത്തില്‍ അരങ്ങേറിയ ടാന്‍സാനിയയിലെ മലയാളമാങ്കമാരുടെ കൈകൊട്ടികളി അതിമനോഹരമായി നവിന്‍, അഭിനവ്‌ എന്നിവരുടെ ഗാനങ്ങള്‍ പരിപാടിക്ക് മാറ്റേകി. സജീവ് കുമാര്‍ സംവിധാനം നിര്‍വഹിച്ച  “ ഓലപ്പീപ്പീ ”  എന്ന സഗീത നാടകം, കേരളത്തിലെ പഴംയുടെ ഓര്‍മകളി കൂട്ടികൊണ്ടുപോയി. ഉച്ചയ്ക്ക് ശ്രീമതി സുശീലാ സതീഷിന്റെ  നേതൃത്ത്വത്തില്‍ ഒരുക്കിയ  വിഭവസമൃദ്ധമായ ഓണസദ്യയും ഇതിനോടൊപ്പം ഒരുക്കിയിരുന്നു. ഹൈ കമ്മീഷണര്‍ ഓഫ് ഇന്ത്യ ടു...

അരുവിക്കരയിലെ വിജയം

Image
അരുവിക്കരയിലെ വിജയി ശബരിനാഥനു എല്ല്ലാ ഭാവുകങ്ങളും നേരുന്നു.  കേരളത്തില്‍ BJP നില വളരെയധികം മെച്ചപ്പെടുത്തി എന്നുമാത്രമല്ല വരാനീരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും നിര്‍ണ്ണായകമായ ശക്തിയായി മാറൂം എന്നും കൂടി കാണിച്ചുതന്നു.  ഒരിയ്ക്കലും ജയിക്കരുത് എന്നഗ്രഹിച്ച സി‌പി‌എം തകര്‍ന്നടിഞ്ഞതില്‍ വളരെയധികം സന്തോഷം ഉണ്ട്. ഈ വികസനവിരോധികളെ തൂത്തെറിഞ്ഞു അരുവിക്കരയിലെ ജനങ്ങള്‍ക്ക് നമോവാകം.  വികസനം ആഗ്രഹിക്കുന്ന, മതേതര ജനാധിപത്യ വിശ്വാസികളെ BJP യിലേക്ക് കൊണ്ടുവരാനാണ് കേരളത്തിലെ ബി‌ജെ‌പി നേതൃത്വം ശ്രമിക്കേണ്ടത്.

മിഷന്‍ 2016 - കേരള നിയമസഭ

Image
മിഷന്‍ 2016 - കേരള നിയമസഭ കേരളത്തിലെ  ‪#‎ BJP‬  പ്രവര്‍ത്തകര്‍ ഇനിയാണ് ശരിക്കും ജനങ്ങളുടെ ഇടയില്‍ ചെന്നു പ്രവര്‍ത്തിക്കേണ്ടത്. ഇടതനും വലതനും മാറിമാറിഭരിച്ചു നിത്യചിലവിനുപോലും ലോകബാങ്കുകളുടെ സഹായം തേടേണ്ട അവസ്ഥയിലേക്കെത്തിച്ച കേരളത്തെ BJP ക്കു രക്ഷിക്കാനാകും , BJP ക്കേ കഴിയൂ. കേരളത്തിലെ സാഹചര്യത്തിന് അനുയോജ്യമായ വ്യക്തമായ ആശയമാണ് ആദ്യം വേണ്ടത്. ഒരു ഹര്‍ത്താലുപോലും BJP നടത്തില്ല എന്നു പ്രഖ്യാപിച്ചാല്‍പോലും ഒരുപറ്റം ആളുകളെ കൂടെ നിര്‍ത്താം, അങ്ങിനെ അനാവശ്യഹര്‍ത്താലുകള്‍ , സമരങ്ങള്‍, എന്നിവ നടത്തി ജനജീവിതത്തെ കഷടപ്പെടുത്താന്‍ മാത്രം തുനിഞിറങ്ങിയ രണ്ടുമുന്നണികള്‍ക്കും കൊടുക്കാവുന്ന ആദ്യത്തെ ഷോക് ആയിരിയ്ക്കും അത്. കേരളത്തിലെ പൊളിറ്റിക്സ് എന്നത് സാധാരണയായി 30% വീതം ഇടതിന്നും വലത്തിനും വോട്ട് കിട്ടുമ്പോള്‍ ബാക്കി വരുന്ന 40 % പേരാണ് ശരിക്കും എല്ലാപ്രവശ്യവും ആരുഭരിക്കണം എന്നു തീരുമാനിക്കുന്നത് അവര്‍ക്ക് ശരിക്കോരു ചോയ്സ് ഇല്ലാത്തതിനാലും ആ സമയത്ത് നില്‍ക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലും മാത്രമാണു കേരളത്തിലെ ഭരണം നിലനിന്നുപോകുന്നത്. BJP ആ 40% ആളുകളെയാണ് ടര്‍ജെറ്റ് ചെയ്യേണ്ടതും മറ്റുള്ളവര...

ഗുജറാത്തിലെ വികസനം

Image
എന്തിനും ഏതിനും ഗുജറാത്തിനെ കുറ്റം പറയുക എന്നത് ഒരു പുതിയ ട്രെന്‍റ് ആണ്. "ഗുജറാത്തിലെ വികസനം" പൊള്ളയാണെന്ന് വാദിക്കുന്ന ഭൂരിപഷം ആളുകളും ഗുജറാത്ത് പോയിട്ടു അത്തിന്‍റെ ഏഴയലത്തുപോലും പോയിട്ടില്ലെന്നത് വാസ്തവം. മോഡിയെ സപ്പോര്‍ട് ചെയുന്നു എന്നതുകൊണ്ടു മാത്രം ഞാന്‍ ഒരു "സങ്ഘി" അല്ല, തീവ്ര ഹിന്ദുത്ത് നിലപാടും എനിക്കില്ല. കുറച്ചുകൊല്ലം മുന്‍പുവരെ ഞാന്‍ പ്രാര്‍ഥിക്കാന്‍ അമ്പലങ്ങളില്‍ പോയിരുന്നുമില്ല. BJP ഒരു ദേശീയ രാഷ്ട്രീയ കക്ഷി ആണ്, RSS അവരുടെ സഖ്യകക്ഷിമാത്രമാണു. അത് മുസ്ലീംലീഗ് കൊങ്ഗ്രസിന്‍റെ സഖ്യകക്ഷിആയി മതേതരപാര്ട്ടി എന്നവകാശപ്പെടുന്നതുപോലെ മാത്രം കണ്ടാല്‍ മതി. ഇന്ത്യ എന്‍റെ രാജ്യമാണ്, ഒരു ലോകശക്തിയായ് സ്വയം പര്യാപ്തമായ രാജ്യമായി കാണാനാണ് എന്‍റെ ആഗ്രഹം, അതിനായ് ഒരു ശക്തനായ ഭരണാധികാരിയെയാണ് ഇപ്പോള്‍ ഇന്ത്യക്കാവശ്യം. അത് ഞാന്‍ മോദിയില്‍ മാത്രമാണു കാണുന്നത്. (ഇപ്പോഴുള്ള ഓപ്ഷനുകളില്‍ നിന്നു ) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നൊക്കെ പറയാമെങ്കിലും അഴിമതിയില്‍ മുങ്ങികുളിച്ച ഒരു കുടുംബത്തിന്‍റെ നയങ്ങള്‍ മാത്രമാണു ആണ് കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ നടന്നിരുന്നത് എന്നു ...

ഇന്ത്യയുടെ സ്വന്തം ഇറ്റലി

Image
കടല്‍കൊലപാതക കേസില്‍ സാധാരണ ഭാരതീയനെപ്പോലെ ഞാനും ആഗ്രഹിക്കുന്നു അവര്‍ ഇന്ത്യയില്‍ തിരുച്ചുവരണം എന്നു. ഫേസ്ബുക്ക് തുറന്നാല്‍ കാണുന്നത് ഇറ്റലികാരെയും , സോണിയയെയും പിന്നെ പ്രധാനമന്ത്രിയെയുമൊക്കെ തെറിവിളിച്ചും കളിയാക്കിയും ഒക്കെയുള്ള പ്രതിഷേധങ്ങളാണ്. ഇതിന്‍റെ പേരില്‍ ഇറ്റലിയന്‍ അംബാസിഡറെ പുറത്താക്കിയാലോ , നമ്മുടെ അംബാസിഡറെ തിരുച്ചുവിളിച്ചാലോ തീരുന്നതല്ല പ്രശ്നം , മറിച്ച് പ്രശ്നം അവിടെ തുടങ്ങുകയായി എന്നുവേണം കരുതാന്‍. ഇന്നാലെ ഏഷ്യാനെറ്റ് വാര്‍ത്തയിലെ ചര്‍ച്ചയില്‍ ( ആരാണ് പറഞ്ഞതെന്ന് ഓര്‍മ്മിക്കുന്നില്ല ) പറയുന്നതുകേട്ട് , നമ്മള്‍ ഇറ്റലിയുമായുള്ള സകല വ്യാപാര കരാറുകളും നിര്‍ത്തണമെന്ന്. ശുദ്ധ മണ്ടത്തരം എന്നതിലുപരി അതിനെപ്പറ്റി ഒന്നും പറയാന്‍ പറ്റില്ല. ഇന്ത്യയും ഇറ്റലിയും ഒരുപാട് കാര്യങ്ങളില്‍ സഹകരിക്കുന്നുണ്ട്. വ്യാപാരകരാറുകള്‍ മാത്രം പരിശോധിക്കുകയാണെങ്കില്‍ 2011 വര്‍ഷത്തില്‍ 4,781.6 മില്ല്യണ്‍ യൂറോയുടെ കയറ്റുമതിയും 3,740.1 മില്ല്യണ്‍ യൂറോയുടെ ഇറക്കുമതിയും ആണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഒരുലക്ഷത്തിലധികം ഇന്ത്യക്കാര്‍ വസിക്കുന്ന ഇറ്റലിയോട് നമ്മുടെ നയതന്ത്ര ബന്ധങ്ങള്‍ അത്രഎളുപ്പം വിച്ഛേദിക...

കൊല്ലരുത് പ്ലീസ് കാലൊടിച്ചുവിട്ടാ മതി

Image
"കടുത്ത പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം വേണമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോര്‍പറേഷന്‍ നേരിടുന്ന പ്രതിസന്ധി അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. ഇങ്ങനെ പോയാല്‍ കെ.എസ്.ആര്‍.ടി.സി പൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു."  വാര്‍ത്ത മാതൃഭൂമി. കേന്ദ്രസഹായം കിട്ടുമെന്ന യാതൊരു പ്രതീക്ഷയുമില്ലെന് അദ്ദേഹം തന്നെ പറയുമ്പോഴും വീണ്ടും ഡെല്‍ഹിക്ക് പോകുന്നു, പെട്രോളിയം മന്ത്രിയെ കാണാന്‍. പല ഡല്ഹിയാത്രകളും, അത്രതന്നെ മന്ത്രിസഭാ ചര്‍ച്ചകളും കഴിഞ്ഞെങ്കിലും സ്ഥിതി അതുതന്നെ. തുറന്ന സമീപനമാണ് ഇതില്‍ ആവശ്യം, അല്ലെങ്കില്‍ പൊതു ഖജനാവ് മുടിക്കാന്‍ മാത്രമായി മാറും KSRTC. തലത്തിരിഞ്ഞ കളറുകളുള്ള പ്രൈവറ്റു ബസ്സുകളില്‍ മാത്രം സഞ്ചരിച്ചിരുന്ന ഞങ്ങള്‍,   (തൃശ്ശൂര്‍ പാലക്കാട് ഭാഗം ) ഒരുകാലത്ത് ആനവണ്ടികളില്‍ കയറാന്‍ പോലും മടിച്ചിരുന്നെങ്കില്‍ അതിനെ മാറ്റി, നിലവാരമുള്ള വണ്ടികള്‍ ഇറക്കി യാത്രയ്ക്ക് യോഗ്യമാക്കിയത് മന്ത്രി ഗണേഷിന്‍റെ കാലത്താണ് എന്നു നിസ്സംശയം പറയാം. നഷ്ടങ്ങളുടെ കണക്ക് അന്നും കേട്ടിരുന്നെങ്കിലും, ശോഭനമായ ഒരു ഭാവി ഉള്ളതുപോലെ തോന്നിയിരുന്നു. ഏറ്റവും ആദ്യം ചെയ്യാന്‍ പ...

സൂര്യനെല്ലിയിലെ നീതി

Image
ചിത്രം by  www.keralatv.in  ജസ്റ്റിസ് ബസന്ത് പറഞ്ഞതിലെ "അപാകത" കേസ് ഡയറി പരിശോധിക്കാതെ എങ്ങിനെ മനസ്സിലാവും. കേസ് ഡയറിയിലുണ്ട് എന്നു പറയുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ, സ്വഭാവികമായി അത് അന്ന് വാദിക്കും പ്രതികള്‍ക്കും വേണ്ടി ഹാജരായ വക്കീലന്മാരുടെ കേസ് വിസ്താരങ്ങളും മൊഴികളും ആയിരിയ്ക്കും അതിലുണ്ടാവുക. അല്ലാതെ ജസ്റ്റിസ് ബസന്തിന്‍റെ വ്യക്തിപരമായ കണ്ടെത്തലുകളാവില്ല അങ്ങിനെയിരിക്കെ ഇപ്പോ ജസ്റ്റിസ് ബസന്തിനെതിരെ നടക്കുന്ന കോലാഹലങ്ങളെല്ലാം കാര്യത്തില്‍ നിന്നുള്ള ശ്രദ്ധതിരിക്കലാണ് എന്നു മാത്രം ഞാന്‍ പറയട്ടെ. പതിനഞ്ചു വര്‍ഷത്തിലധികമായി ഒരു കേസ് തീര്‍പ്പുകല്‍പ്പികാനാവാതെ നീണ്ടുപോകുമ്പോള്‍ നീതിന്യായ വയസ്ഥിതിയിലുള്ള സാധാരണക്കാരന്റെ വിശ്വാസമാണ് തകര്‍ക്കപ്പെടുന്നത്. സൂര്യനെല്ലി കേസിലെ യഥാര്‍ത്ഥ പ്രതികള്‍ക്ക് ശിക്ഷയും വാദിയ്ക്ക് നീതിയും ലഭിക്കട്ടെ. ജയ്ഹിന്ദ്

ടാന്‍സാനിയ കേരള നൈറ്റ് & ഫുഡ് ഫെസ്റ്റിവല്‍

Image
കലാമണ്ഡലം ടാന്‍സാനിയയുടെ “കേരള നൈറ്റ് &  ഫുഡ് ഫെസ്റ്റിവല്‍” സ്ഥലം : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ , ദാര്‍ സലാം. ടാന്‍സാനിയ തീയതി : 23 ജൂണ്‍ 2012 – 07.00 pm MC  : ശ്രീമതി വിമല ജയരാജ് ദാര്‍ സലാമില്‍ , കലാമണ്ഡലം ടാന്‍സാനിയ , ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ടാന്‍സാനിയയുടെ സഹകരണത്തോടുകൂടി “കേരള നൈറ്റ് & കേരള ഫുഡ് ഫെസ്റ്റിവല്‍” നടത്തി ശ്രീമതി . ഹേമലത ഭാഗീരത്ത് , (ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫ് ടാന്‍സാനിയ) ചീഫ് ഗസ്റ്റ് ആയിരുന്നു , ഒപ്പം ജപ്പാന്‍ , മെക്സികൊ , സോമാലിയ എന്നീ രാജ്യങ്ങളിലേയും അമ്പാസഡര്‍മാര്‍ ഹൈ കമ്മീഷണറുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു. മിസ്സ് . ആര്യ പ്രകാശിന്‍റെ കേരളനടനത്തോടെ പ്രോഗ്രാം ആരംഭിച്ചു , ശ്രീമതി ചാന്ദിനി ജയരാജ് ചിട്ടപ്പെടുത്തിയ കേരളനടനം മിസ്സ് ആര്യയുടെ നടനപാടവം എടുത്തുകാണിക്കുന്നതായിരുന്നു. തുടര്‍ന്നു മിസ്സിസ്. ശ്രീപ്രിയ കിഷോറിന്‍റെ നേതൃത്തത്തില്‍ തിരുവാതിരകളി , അവര്‍ തന്നെ ചിട്ടപ്പെടുത്തിയ ഒപ്പന എന്നീ കലാപരിപാടികള്‍ അവതരിപ്പിച്ചു. ടാന്‍സാനിയയുടെ , അല്ലെങ്കില്‍ ഒരുപക്ഷേ ആഫ്രിക്കയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായി ശ്രീ. അനില്‍കുമാര്‍ & ശ്ര...

ഡീസല്‍ വില കൂട്ടണം, കൂട്ടിയെ തീരൂ

Image
പെട്രോള്‍ വില കൂട്ടി. പെട്രോള്‍ സംസ്ഥാന നികുതി വേണ്ടെന്ന് വച്ചു “മഹാ ത്യാഗം” രൂപയുടെ വില ഇടിയുന്നു. ഡീസല്‍ വില കൂട്ടണം. മുകളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആണ് കുറച്ചു ദിവസമായി വാര്‍ത്തകളില്‍ കേട്ടുകൊണ്ടിരിക്കുന്നത് , വി എസ് പിണറായി അടിയും , വിളക്ക് കൊളുത്തലും , ചന്ദ്രശേഖരന്‍ വധവും ഒക്കെ കേള്‍ക്കഞ്ഞിട്ടല്ല അത് പക്ഷേ ഒക്കെ അര്‍ഹിക്കുന്ന ഗൌരവം മാത്രംകൊടുത്തു തള്ളി കളഞ്ഞതുകൊണ്ടാണ് വേറെ ഒരു കാര്യത്തെപറ്റി പറയാം എന്നു വിചാരിച്ചത്. ഡീസല്‍ വണ്ടികളുടെ വിലകൂട്ടണം , അല്ലെങ്കില്‍ ഡീസലിന് വില കൂട്ടണം എന്താണ് വേണ്ടത് ? കുറച്ചു ദിവസമായി ഫേസ്ബുക്കില്‍ കറങ്ങി നടക്കുന്ന ഒരു ചിത്രത്തില്‍ ഇന്ത്യയില്‍ പെട്രോള്‍ 25 രൂപയ്ക്കു വില്‍ക്കണം എന്നു പറയുന്നതു കണ്ടു , ഒപ്പം   ഇന്നലെ NDTV Profit ല്‍ ഒരു ചര്‍ച്ചയും കൂടി കണ്ടപ്പോള്‍ ഇതിനെപ്പറ്റി തന്നെ എഴുതാം എന്നു തോന്നി. ആ ചര്ച്ച മുഴുവനും ശരിയായ ദിശയിലായിരുന്നെന്നു എന്നെനിക്ക് അഭിപ്രായമില്ലെങ്കിലും അതില്‍നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ ചില പ്രധാന കാര്യങ്ങള്‍ ഇങ്ങനെയാണ്. ഇന്ദ്യയില്‍ വില്‍ക്കുന്ന ഡീസല്‍ മുഴുവനും ആഡംബരകാരുകളില്‍ ഒഴിച്ച് കത്തിച്ചുകളയുകയ...

കലാമണ്ഡലം ടാന്‍സാനിയയുടെ രക്തദാന ക്യാമ്പ്

Image
കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ റോട്ടറി ക്ലബുമായി സഹകരിച്ച് ദാര്‍ സലാമില്‍ രക്തദാന ക്യാമ്പ് നടത്തി കരിയാക്കോ മാര്‍ക്കറ്റില്‍ വച്ച് നടത്തിയ ക്യാമ്പില്‍ മലയാളികള്‍ ഉള്‍പ്പെടെ 150 ഓളം ആളുകള്‍ രക്തദാനം നടത്തി. ചിത്രങ്ങള്‍ എല്ലാം : വിനയന്‍ ബെനഡിക്ട്