ഡീസല്‍ വില കൂട്ടണം, കൂട്ടിയെ തീരൂ

പെട്രോള്‍ വില കൂട്ടി. പെട്രോള്‍ സംസ്ഥാന നികുതി വേണ്ടെന്ന് വച്ചു “മഹാ ത്യാഗം” രൂപയുടെ വില ഇടിയുന്നു. ഡീസല്‍ വില കൂട്ടണം. മുകളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആണ് കുറച്ചു ദിവസമായി വാര്‍ത്തകളില്‍ കേട്ടുകൊണ്ടിരിക്കുന്നത് , വി എസ് പിണറായി അടിയും , വിളക്ക് കൊളുത്തലും , ചന്ദ്രശേഖരന്‍ വധവും ഒക്കെ കേള്‍ക്കഞ്ഞിട്ടല്ല അത് പക്ഷേ ഒക്കെ അര്‍ഹിക്കുന്ന ഗൌരവം മാത്രംകൊടുത്തു തള്ളി കളഞ്ഞതുകൊണ്ടാണ് വേറെ ഒരു കാര്യത്തെപറ്റി പറയാം എന്നു വിചാരിച്ചത്. ഡീസല്‍ വണ്ടികളുടെ വിലകൂട്ടണം , അല്ലെങ്കില്‍ ഡീസലിന് വില കൂട്ടണം എന്താണ് വേണ്ടത് ? കുറച്ചു ദിവസമായി ഫേസ്ബുക്കില്‍ കറങ്ങി നടക്കുന്ന ഒരു ചിത്രത്തില്‍ ഇന്ത്യയില്‍ പെട്രോള്‍ 25 രൂപയ്ക്കു വില്‍ക്കണം എന്നു പറയുന്നതു കണ്ടു , ഒപ്പം ഇന്നലെ NDTV Profit ല്‍ ഒരു ചര്‍ച്ചയും കൂടി കണ്ടപ്പോള്‍ ഇതിനെപ്പറ്റി തന്നെ എഴുതാം എന്നു തോന്നി. ആ ചര്ച്ച മുഴുവനും ശരിയായ ദിശയിലായിരുന്നെന്നു എന്നെനിക്ക് അഭിപ്രായമില്ലെങ്കിലും അതില്‍നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ ചില പ്രധാന കാര്യങ്ങള്‍ ഇങ്ങനെയാണ്. ഇന്ദ്യയില്‍ വില്‍ക്കുന്ന ഡീസല്‍ മുഴുവനും ആഡംബരകാരുകളില്‍ ഒഴിച്ച് കത്തിച്ചുകളയുകയ...