Posts

Showing posts with the label harthal

ഹര്‍ത്താല്‍ - ദൈവത്തിന്‍റെ സ്വന്തം

Image
കേരളത്തിന്‍റെ സ്വന്തം ആഘോഷമായ ഹര്‍ത്താല്‍ , ഒരു ഇവന്‍റ് എന്നരീതിയില്‍ ഏറ്റവും നല്ലരീതിയില്‍ നടത്തികാണിക്കുന്ന കൊച്ചു കേരളം ലോകത്തിന് തന്നെ മാതൃകയാണ് , അല്ലെങ്കില്‍ ലോകജനതയ്ക്കു തന്നെ ആശ്ചര്യമാണ്. പലപ്പോഴായി പലരും പറഞ്ഞിട്ടുളതാണെങ്കിലും പിന്നേം പറയാതെ വയ്യ. ബന്ദ് നിരോധിച്ച കോടതിവിധി പുല്ലുപോലെ കണ്ട് “ഹര്‍ത്താല്‍” എന്ന് ഓമനപ്പേരിട്ടു പുതിയ കുപ്പിയിലേക്ക് പഴയവീഞ്ഞു കൊണ്ടുവന്നപ്പോള്‍ ശരിക്കും വെല്ലുവിളിക്കുന്നത് ആരോടാണ് ? എന്തിനാണ് ? ഇപ്പോ കാണുന്നത് ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ മല്‍സരമാണ്. ഇന്ന് ഞാനെങ്കില്‍ നാളെ നിന്‍റെവക. കഷ്ടം! എന്തിനും ഹര്‍ത്താല്‍ , പെട്രോള്‍ വില കൂട്ടിയാല്‍ , ഒരുത്തന്‍ മറ്റവനെ വെട്ടിയാല്‍ , ആരെങ്കിലും മിണ്ടിയാലും മിണ്ടിയില്ലെങ്കിലും , എന്നുവേണ്ട സര്‍വത്ര കാരണങ്ങള്‍. എന്നിട്ട് ഇന്നുവരെ എന്തിനെങ്കിലും ഹര്‍ത്താല്‍ കൊണ്ട് പരിഹാരം ഉണ്ടായിട്ടുണ്ടോ ? പുതുവര്‍ഷം പിറന്നതില്‍ ശേഷം മാത്രം 12ഓളം ഹര്‍ത്താല്‍ കേരളത്തില്‍ ഉണ്ടായി എന്നു ഞാന്‍ മനസ്സിലാകുന്നു. വളരെ നല്ലത് കീപ്പ് ഇറ്റ് അപ്പ്. ഒരു കേരള ഹര്‍ത്താല്‍ എന്നത് ചുരുങ്ങിയത് 500 കോടിയെങ്കിലും നഷ്ടം വരുമെന്നത് എവിടെയൊക്കെയോ ...

വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഒരു ബാക്കിപത്രം

Image
ഇന്ത്യയില്‍ വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഉണ്ടായ സ്ഥിതിക്ക് എന്‍റെ ശക്തമായ എതിര്‍പ്പുകള്‍ ഞാന്‍ ഇങ്ങനെ ചില കാര്യപരിപടികലാല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. രാവിലെ 9 മണിക്ക് കൂട്ടുകൂടല്‍ 10 മണിക്ക് ചായ കുടി 11 മണിക്ക് ധര്‍ണ്ണ, 12 മണിക്ക് വണ്ടി കത്തിക്കല്‍ 1 മണിക്ക് മറ്റു പൊതു മുതല്‍ നശിപ്പിക്കല്‍ 3 മണിക്ക് ഉച്ചയൂണ് 4 മണിക്ക് നാളത്തെ ഹര്‍ത്താല്‍ ആഹ്വാനം 4.30നു ബിവറേജസില്‍ ക്യു രണ്ടുദിവസത്തെക്കുള്ള സംഭവം വാങ്ങണം. 6 മണിമുതല്‍ വെള്ളമടി ബോധം പോകുന്നത് വരെ. പിറ്റേദിവസം രാവിലെ 10മണിക്ക് ( അല്ലെങ്കില്‍ ബോധം വരുമ്പോള്‍ ) പത്രം വായന 10.30 മുതല്‍ പത്രം വായിച്ചു തെറിപറയല്‍, തെറി അങ്ങ് ഡല്‍ഹി വരെ എത്തും. 11 മണിക്ക് ടൌണില്‍ ഇറങ്ങി ഓടുന്ന വണ്ടികളുടെ കാറ്റ്‌ അഴിച്ചുവിടല്‍ , നല്ലവണ്ടിയെങ്കില്‍ തല്ലിപൊട്ടിക്കല്‍ 12 മണിക്ക് ഇന്നലെ വാങ്ങിവച്ച സാധനം തുറക്കല്‍. 2 മണിക്ക് ടി വി യിലുള്ള സിനിമ കാണല്‍ ബോധമുണ്ടെങ്കില്‍ പിന്നെ വെള്ളമടി വീണ്ടും ബോധം പോകുന്നതുവരെ അടുത്ത ദിവസം. വീണ്ടുമൊരു ഹര്‍ത്താല്‍ദിനത്തിനായുള്ള കാത്തിരിപ്പ്‌. നോട്ട് ദി പോയിന്റ്‌ :എന്‍റെ പ്രോഗ്രാം മാത്രമാണ് മുകളില്‍ പറഞ്ഞത്, ആരെങ്കിലും ഇതില്‍ പ...