പുതിയ കാര്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധികേണ്ട കാര്യങ്ങള്‍

ഒരു വണ്ടി വാങ്ങിക്കുക എന്നത് ഒരു വിധം എല്ലാവരുടെയും ആഗ്രഹമായിരിക്കും, ഒരു വീട്, ഒരു വണ്ടി ഇതൊക്കെ ഒരു ശരാശരി മലയാളിയുടെ സ്വപനം ആണ്. ബാഹ്യമായ സൌന്ദര്യം, ഉപയോഗിക്കാന്‍ ഉള്ള ഈസിനെസ്സ്, “എത്ര കിട്ടും” ഇതൊക്കെ ആയിരുക്കും ഒരു വിധം എല്ലാവരുടെയും ചോദ്യങ്ങള്‍, എന്നാല്‍ വര്‍ദ്ധിച്ച ഏണ്ണ വിലയുടെ സാഹചര്യത്തില്‍ “എത്ര കിട്ടും” എന്നതാണ് വലിയ ഒരു ഖടകം എന്ന് പറയേണ്ടിയിരിക്കുന്നു. പക്ഷെ ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഒരു വണ്ടി വാങ്ങുമ്പോള്‍ ശ്രദ്ധികേണ്ട ചില കാര്യങ്ങളെ പറ്റിയാണ്. ആദ്യം തന്നെ വണ്ടി വാങ്ങേണ്ട ആള്‍ക്ക് എന്ത് വാങ്ങണം എന്ന് ഒരു ഐഡിയ ഉണ്ടാവും, പിന്നെ വീട്ടുകാരോടും സുഹൃത്തുക്കളോടും ഒക്കെ ചര്‍ച്ച ചയ്തു ഒരു തീരുമാനത്തില്‍ എത്തും. വാങ്ങുന്നതിന് മുന്‍പ് ടെസ്റ്റ് ഡ്രൈവ് – വണ്ടിയെ പറ്റി അറിയാന്‍ ഏറ്റവും നല്ലത് ടെസ്റ്റ് ഡ്രൈവ് തന്നെയാണ്, ഒപ്പം വണ്ടിയെകുറിച്ച് എന്തെങ്കിലും ഒക്കെ അറിയാവുന്ന ഒരാളെ ഒപ്പം കൂട്ടുന്നത് നല്ലതായിരിക്കും. സാധാരണ ഓടിക്കാന്‍ സദ്യതയുള്ള റോഡുകളില്‍ ഒരു ടെസ്റ്റ് ഡ്രൈവ് അതാണ് ഏറ്റവും നല്ലത്. ഏറ്റവും കുറഞ്ഞത് 10 കിലോമീറ്ററോളം എങ്കിലും ഓടിചാലെ സത്യത്തില്‍ വണ്ടിയെ പറ്റി ശരിക്ക് അറി...