എന്‍റെ ഇന്നലത്തെ ദിവസം

സമയം രാവിലെ 6 . 45 , എന്താണ് എന്നറിയില്ല പതിവുപോലെ നേരത്തെ എണീച്ചു , വീണ്ടും എങ്കിലും ശവസനത്തില്‍ കുറച്ചു നേരം കൂടി കിടന്നു. ശനിയാഴ്ച ആയതുകൊണ്ടായിരിക്കാം ഇപ്പോഴെ ഒരു ഹോളിഡെ മൂഡ് പല്ല്തേച്ചു, ഇത്രയൊക്കെ പ്രാവശ്യം പല്ല് തേച്ചിട്ടും ബ്രഷ് മാത്രം തേയുന്നു, പല്ല് തേയുന്നില്ല, ഐസക് നൂട്ടന്റെ സിദ്ദാന്തം തെറ്റവുമോ ? രാമര്‍ പെട്രോലുപോലെ ഞാനും പ്രസ്സിധമാവുമോ ഓ എനിക്ക് വയ്യ. ദേ ചായ തണുക്കും, പ്രസന്ന വിളിച്ചു പറഞ്ഞു, അല്ലെങ്കിലും അവളങ്ങിനെയാ, ഞാന്‍ എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് റിസേര്‍ച്ച് ചെയ്യാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അതിനെ ഫുള്‍ സ്റ്റോപ്പ് ഇടിവിക്കും. ചായകുടിച്ചു , പ്രഭാത കൃത്യങ്ങള്‍ എല്ലാം കഴിഞ്ഞു, ഇന്ന് ബ്രേക്ഫാസ്റ്റ്ന് ഇഡലിയും ചട്ടിനിയും ആയിരുന്നു, ഇന്നലെ ചട്ടിനിയും ഇഡലിയും ആയിരുന്നു, ഡെയിലി ഭയങ്കര വേര്യിറ്റിയ. പിന്നെ ഫെമൈലും മെയിലും , ഫേസ്ബുക്കും , ബ്ലോഗും, മലയാളമാനോരമയും, ഒക്കെ ഒന്ന് ഓടിച്ചു വായിച്ചു കഴിഞ്ഞു ഓഫീസിലേക്ക് റെഡി ആയി . റുപ്പീസ് Vs ഡോളര്‍ 4 5 . 35 ല്‍ എത്തി, രണ്ടുദിവസംമുമ്പ് 44.85 ആയിരുന്നു, എന്താ ചെയ്യാ, വരാനുള്ളത് വഴീല്‍ തങ്ങില്ലലോ കരണ്ട് എ...