ഒരു മിക്കുമി സഫാരി യാത്ര
ഒരു അഫ്രികന്‍ മിക്കുമി സഫാരി ആഫ്രികയിലെ ആകര്‍ഷണങ്ങളില്‍ ഒന്നാണ് വന്യമൃഗങ്ങള്‍ വസിക്കുന്ന കാട്ടിലേക്കുള്ള സഫാരി. ഈയിടെ നമ്മുടെ പ്രധാനമന്ത്രി Dr.മന്‍മോഹന്‍സിങ് ടാന്‍സാനിയ സന്ദര്‍ശിക്കുകയുണ്ടായി. ടൂറിസം, കൃഷി, സ്വരണം & വജ്ര ഖനനം, മത്സ്യബന്ധനം എന്നിവയാണ് ഇവിടുത്തെ ജനങ്ങളുടെ ജീവിത മാര്‍ഗം. ടാന്‍സാനിയയിലെ ഷേരെന്‍ഗേറ്റി , നഗോറോഗോറോ , ലേക്ക് മാന്യര , തരന്ഗ്ഗിരെ , കിളിമാജാരോ , ഇവയൊക്കെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണു. 25,000 ത്തോളം വന്യമൃഗങ്ങള്‍ വസിക്കുന്ന Ngorongoro Carter അവര്‍ണനീയവും , ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സംഗതിയാണ് എട്ടാമത്തെ ലോകാത്ഭുതം ആണ് ഇതെന്നു പലരും പറയുന്നു, പല ടൂറിസം മാഗസീനുകളും ഇതിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാച്ചുറല്‍ ടൂറിസ്റ്റ് പാര്‍ക്ക് ആയി തിരഞ്ഞെടുത്തിരിക്കുന്നു. എന്തായാലും ഇതിനിടക്ക് മികുമി നാഷണല്‍ പാര്‍ക്ക് കാണാന്‍ പോയി , മുകളില്‍ പറഞ പാര്‍ക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ ചെറിയ പാര്‍ക്കാണ് മിക്കുമി. എന്നാലും ഒന്നോ രണ്ടോ ദിവസം കൊണ്ട് ദാര്‍ സലാംമില്‍ നിന്ന് പോയിവരാന്‍ എളുപ്പമുള്ളതു കൊണ്...