കശ്മലന്മാര്‍ ഡ്യൂപ്ലിക്കേറ്റ് വേള്‍ഡ് കപ്പ് തന്നു പറ്റിച്ചു.

പാവം സച്ചിന്‍ ഇത് വല്ലതും അറിഞ്ഞോ ? അല്ലെങ്കിലേ ഇന്ത്യന്‍ കസ്റ്റംസ് എന്ന് പറഞ്ഞാല്‍ തവള പാമ്പിനെ കണ്ട പ്രതീതിയാണ്, ഇപ്പൊ 120 കോടി (ഒരു കോടി മനപൂര്‍വം കുറച്ചതാ അത് കസ്റ്റംസ് കാരുടെ വകയില്‍ ) ജനങ്ങള്‍ ആരായി. കപ്പില്‍ മുത്തമിട്ട ധോണി ആരായി, ഇതും പിടിച്ചു നടന്ന മറ്റുള്ളവരൊക്കെ ആരായി. ഇന്നത്തെ ന്യൂസ് കണ്ടപ്പോഴാണ് ഒറിജിനല്‍ വേള്‍ഡ് കപ്പു കസ്റ്റംസ് കാരുടെ കയ്യില്‍ ആണെന്നും 35% ഡ്യൂട്ടി അടിക്കത്തതിനാല്‍ അത് അവിടെ തന്നെയാണ് ഇപ്പോഴും എന്ന് മനസ്സിലാകാന്‍ കഴിഞ്ഞത്. 28 വര്ഷം കൂടി കിട്ടിയ ഒരു സന്തോഷം അത് കശ്മലന്മാര്‍ ഇങ്ങനെ ചെയ്യും എന്ന് വിചാരിച്ചില്ല. അതോ ഇനി ഇപ്പൊ ശ്രീലങ്ക ആണ് ജയിച്ചിരുന്നെങ്കില്‍ എന്തിനു വെറുതെ ഡ്യൂട്ടി അടിച്ചു അത്രേം കാശു കൂടി കളയണം എന്ന് അധികാരികള്‍ വിച്ചരിച്ചുവോ ? സച്ചിനും, ധോണിയും, നമ്മുടെ ഗോപു മോനും ഒക്കെ ഇതിലാണല്ലോ ഉമ്മ വച്ചത് എന്നോര്‍ക്കുമ്പോള്‍, ഇനി ഇപ്പൊ അത് കൊണ്ട് വല്ല അല്ലര്‍ജി ഉണ്ടാവുമോ ആ ആര്‍കറിയാം. ആദ്യം പൂനം കപ്പൂര്‍ ഇന്ത്യ ജയിച്ചാല്‍ എന്തൊക്കെയോ കാണിക്കും എന്ന് പറഞ്ഞു പറ്റിച്ചു, KFC തരാം എന്ന് പറഞു ഫൈസുവും പറ്റിച്ചു, ഇപ്പൊ ഡ്യൂപ്ലിക്കേറ്റ് വേള്‍ഡ് കപ്പു തന്നു...