Posts

Showing posts with the label Asianet

നിങ്ങള്ക്കും ആകാം കോടീശ്വരന്‍

Image
ബുദ്ധിയുള്ള മലയാളിയും പ്രബുദ്ധരായ ഏഷ്യാനെറ്റും എന്നും കൂടി ഇതിനെ വായിയ്ക്കാം. രാവ്വിലെ മോന്തപുസ്തകത്തില്‍ കയറിയപ്പോള്‍ മുതല്‍ കാണുന്നു , ഏഷ്യാനെറ്റ് ആളെ പറ്റിക്കുന്നു എന്നും പറഞ്ഞു ഒരു ഫോട്ടോ ഉണ്ടാക്കി ആരും വോട്ട് ചെയ്യരുത് എന്നൊക്കെ പറഞ്ഞു ഒരു മാതിരി. ഏഷ്യാനെറ്റില്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്ന പരിപാടിയാണ് “നിങ്ങള്ക്കും ആകാം കോടീശ്വരന്‍” Who wants to be a millionaire – എന്ന അമേരിക്കന്‍ ഷോയുടെ ചുവടുപിടിച്ചു അനേകം ഭാഷകളില്‍ ഉണ്ടായ ഷോ പോലെ ഒന്നാണ് ഇത് എന്നു അതിന്‍റെ രൂപ ഭാവങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്. അതുകൊണ്ടു തന്നെ ഇപ്പോ ചോദിക്കുന്ന ചോദ്യങ്ങള്‍ ലളിതമാവാം ഒപ്പം കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാന്‍ ഉള്ള അവസരം നല്‍കുകയും ഇറക്കിയ കാശ് ലാഭത്തോടെ തിരിച്ചുപിടിക്കുക എന്ന മിനിമം ബിസിനസ് മൈന്‍ഡ് ഉണ്ടാവുകയും ചെയ്യും എന്നു ഞാന്‍ കരുത്തുന്നു. ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച സംഭവം അതിന്‍റെ സ്പോണ്‍സെര്‍സ് കൊണ്ട് മാത്രം ലാഭത്തില്‍ ആണ് ഈന് വിശ്വസിക്കാം , എങ്കിലും മലയാളം എന്ന “ഠാ” വട്ടത്തില്‍ വച്ച് കളിക്കുമ്പോള്‍ സംഭവം ലാഭത്തില്‍ ആക്കാണമെങ്കില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതൊക്കെ വര്‍ക്ക് ചെ...