ആരാണി രേഷ്മ ?

അതെ ആരാണീ രേഷ്മ, കേരളം മുതല്‍ ഖത്തര്‍ വരെ, ആഫ്രിക്കയിലെ മ്വ്വനസാ നഗരം വരെ വീണ്ടും ദുബായി വരെ അവിടുന്ന് വീണ്ടും തിരുവില്വാമല വരെ വീണ്ടും നെജേരിയ വരെ, എല്ലാവവരും ഒരേ ചോദ്യം, അതുതന്നെ ആരാണി രേഷ്മ. അല്ലെങ്കിലും ഫേമസ് ആയാലുള്ള ഒരു പോല്ലപ്പേ, പണ്ടേ ഞാന്‍ പറഞ്ഞതാ ഇതിനൊന്നും പോണ്ട പോണ്ടാ ന്നു ഇന്നലെ രാവിലെ മെയില്‍ ഓപ്പണ്‍ ചെയ്തപ്പോ, നമ്മുടെ അക്കൊസേട്ടന്റെ അല്ല അശോകേട്ടന്റെ ഇമെയില്‍, രണ്ടു ദിവസം മുന്‍പ് നാന്‍ നങ്ങളുടെ മ്വ്വനസാ (Mwanza ) ഗ്രൂപ്പിലേക്ക് അയച്ച ക്രിസ്തുമസ് ആശംസ മെയിലിന്റെ റിപ്ലേ ആയിരുന്നു, ആദ്യത്തെ രണ്ടു വാചകം ഇങ്ങനെ, "Thank you manu and wishing you and Reshma the സെയിം" . അപ്പൊ മറുപടിയും ഗ്രൂപ്പിലുള്ള എല്ലാവര്‍കും ഈ മെയില്‍ കിട്ടി. അതെ അതിലെ മനു ഞാന്‍ തന്നെ എന്ന് എല്ലാവരും ഊഹിച്ചു, പക്ഷെ രേഷ്മ ആരാണ്, എന്റെ ഭാര്യയുടെ പേര് പ്രസന്നയെന്നാണ്, അപ്പൊ ഞാന്‍ അവളറിയാതെ വീണ്ടും കല്യാണം കഴിച്ചോ ? അതോ വേറെ വല്ല ചുറ്റികളികളോ ? എന്തായാലും ഉടന്‍ തന്നെ മെയില്‍ ക്ലോസ് ചെയ്തു, ഓഫീസില്‍ പോയി, കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഭാര്യയുടെ ഫോണ്‍ ? ഹുഉം എന്താ ? ഒരു രേഷ്മ വിളിച്ചിരുന്നു ? വെട്ടിലെ ...