ബിസിനിസ് - തലയിണ മന്ത്രം

ഞായറാഴ്ച രാവിലെ 6 മണി. ദേ മനുഷ്യ ഇങ്ങനെ കിടന്നാ മതിയോ. ഓ എന്നതാ ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്, ഒറങ്ങാനും സംമ്മതിക്കേല! ? എന്നതാ പറ. അതേയ് നമുക്കൊരു ബിസിനസ് തുടങ്ങിയാലോ ? അത് ശരി, ഈ കൊച്ചുവെളുപ്പാന്‍ കാലത്ത് തന്നെ വേണോ, നീ വെറുതെ മൂടിപുതച്ചുറങ്ങാന്‍ നോക്കടി പെണ്ണെ. അല്ല, പറ്റില്ല, ഇപ്പൊ നിങ്ങളിതോന്നു കേട്ടെ. നമുക്ക് പശൂനെ വളര്‍ത്താം ങ്ങേ, പശുവോ ? ഇവിടെയോ ? ഇവള്കിതെന്തു പറ്റി, പണ്ടൊരു ടീം , ദാസനും വിജയനും, ( നമ്മുടെ ദാസേട്ടനും വിജയെട്ടനും ) പശൂനെ വളര്‍ത്തിയ ക്ഷീണം ഇനിയും മാറിയിട്ടുണ്ടാവില്ല. അപ്പോഴ അവളുടെ ഒരു. അതേയ് ഇത് നിങ്ങള് പറയാറുള്ള പോലെ, തെക്ക്, റബ്ബര്, മാഞ്ചിയം ഒന്നും അല്ലാലോ, പശൂനെ വാങ്ങുന്നു, പാല് കറന്നെടുത്തത് വിക്കുന്നു, ചാണകം വിക്കും, കാശും സമ്പാദിക്കാം. ശരി എന്തോ ആവട്ടെ, നോക്കാം. അങ്ങിനെ പറ്റില്ല, ഇന്നുതന്നെ മേട്ടുപ്പാളയത്തു പോയി പശൂനെ വാങ്ങണം, അതാവുമ്പോ ദിവസേണം 40 ലിറ്റര്‍ പാല് തരും. രൂപാ 100,000/- കൊടുത്താലും നല്ലതിനെ വങ്ങണ്ടേ. ഇന്നോ ! അതിനെ കൊണ്ടുവന്നാം നിന്റെ ബെഡ്‌റൂമില് വയ്ക്കോ ? തൊഴുത്ത് വേണ്ടേ, അതിനു തീറ്റ, അങ്ങിനെ പലതും പലതും. അതൊക്കെ പോട്ടെ, ഒരു കറവകാരനെ കിട്ടു...