Posts

Showing posts with the label Q7

അടക്കിവെച്ച ആഗ്രഹങ്ങള്‍

Image
എല്ലാ സാധാരണക്കാരായ ആളുകളെയും പോലെതന്നെ എനിക്ക് വളരെയധികം ആഗ്രഹങ്ങളും ആശകളും ഉണ്ടായിരുന്നു. വളരെ ചെറുപ്പത്തിലെ ആഗ്രഹം, പെട്ടെന്ന് വലുതാവാനായിരിന്നു. രണ്ടാം ക്ലാസ്സില് പഠിക്കുമ്പോള്‍ ഒപ്പം പഠിച്ചിരുന്ന പൂച്ചകണ്ണ്‍ ഉള്ള പെണ്ണിനെ കല്യണം കഴിക്കാനും മോഹമുണ്ടയിരിന്നു. ലേശം വലുതായപ്പോള്‍ ഒരു സൈക്കിള്‍ വേണമെന്നായിരുന്നു, അത് കിട്ടിയപ്പോ പിന്നെ, അതിലെങ്ങനെ അഭ്യാസം കാട്ടാം എന്നായിരുന്നു ചിന്ത. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ ഒരു ബസ്സുമുതലാളിയാവാന്‍ കൊതിച്ചു, കോളേജു പെണ്ണുങ്ങളെ മാത്രം CT ചാര്‍ജു മാത്രം വാങ്ങി നഷ്ടം സഹിച്ചു, കൊണ്ടുപോകുന്ന ഒരു ബസ്സിന്റെ മുതലാളി. അത് മണ്ടത്തരമാണ്, ബൈക്ക്‌ ആണ് നല്ലത് എന്ന് പെട്ടെന്ന് തന്നെ മനസ്സിലായി, അപ്പൊ പിന്നെ അതായി ആഗ്രഹം. പിന്നെ ഒരു നല്ല ജോലി കിട്ടാന്‍, പുതിയ വീട് വയ്കാന്‍, കല്യാണം കഴിക്കാന്‍, കാറ് വാങ്ങാന്‍ , അങ്ങിനെ പല പല ആഗ്രഹങ്ങള്‍ . ഈയിടയ്ക്ക്, ഗുരുവായൂരില്‍ തൊഴാന്‍ പോയപ്പോള്‍ ഭയങ്കര തിരക്ക്, അപ്പൊ തോനി ദേവസ്വം പ്രസിഡണ്ട്‌ അയാമതി എന്ന്, റെയില്‍വേ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പോയപ്പോ തോനി സ്റ്റേഷന്‍ മാസ്റ്റര്‍ ആയാ മതിയെന്നു. ട്രാഫിക്‌ പോലീസു പിടിച്ചു ഫൈന്‍ അടിപ്...