Posts

Showing posts with the label Dar es Salaam

അടിച്ചുപൊളി ടാന്‍സാനിയന്‍ ഓണം

Image
അങ്ങിനെ ഞങ്ങടെ ടാന്‍സാനിയയില്‍ അടിച്ചു പൊളിച്ച് ഓണം ആഘോഷിച്ചു കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ ദാര്‍ സലാമിലെ മലയാളികള്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. 2012 സപ്തംബര്‍ 1 നു വൈകീട്ട് വിവിധ തരം ഓണക്കളികളില്‍ തുടങ്ങിയ ആഘോഷങ്ങള്‍ , 2012 സപ്തംബര്‍ 2 നു ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് അവസാനിച്ചത്. സപ്തംബര്‍ 1 നു ശ്യാം കുമാര്‍ നേതൃത്തം നല്കിയ ഓണക്കളികളില്‍ , കേരളം ഇന്ന് ശരിക്കും മറന്നു കൊണ്ടിരിക്കുന്ന തലപ്പന്തുകളി , കിളിത്തട്ട് , ഏറുപന്തുകളി , കുടുകുടു , വടംവലി മല്‍സരം , അശകോശലേപെണ്ണുണ്ടോ , തുടങ്ങി നിരവധി ഇനങ്ങളില്‍ കലാമണ്ഡലം അംഗങ്ങളും അവരുടെ കുട്ടികളും മാറ്റുരച്ചു. പിറ്റേന്ന് രാവിലെ ഓണപൂക്കളമത്സരവും സംഘടിപ്പിച്ചിരുന്നു. സുലോചന പ്രകാശിന്‍റെ നേടൃത്തത്തിലുള്ള ടീം ഒന്നാം സമ്മാനവും , അനുരേഷ് നരേയ്ന്നിന്‍റെ നേടൃത്തത്തിലുള്ള ടീം രണ്ടാം സമ്മാനവും കരസ്ഥമാക്കി ( രണ്ടു ടീമെ ഉണ്ടായിരുന്നുളൂ എന്‍റെ ഇഷ്ടാ )  കലാമണ്ഡലം അംഗങ്ങള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകള്‍ , കൈകൊട്ടിക്കളി , വഞ്ചിപ്പാട്ട് തുടങ്ങി നിരവധി കലാപരിപാടികള്ക്ക് ശ്രീമതി.ലേഖാരാജു ചുക്കാന്‍ പിടിച്ചു. മ്മ്ടെ പാലക്കാടു ജില്ലയ...

കലാമണ്ഡലം ടാന്‍സാനിയയുടെ രക്തദാന ക്യാമ്പ്

Image
കലാമണ്ഡലം ടാന്‍സാനിയയുടെ നേതൃത്തത്തില്‍ റോട്ടറി ക്ലബുമായി സഹകരിച്ച് ദാര്‍ സലാമില്‍ രക്തദാന ക്യാമ്പ് നടത്തി കരിയാക്കോ മാര്‍ക്കറ്റില്‍ വച്ച് നടത്തിയ ക്യാമ്പില്‍ മലയാളികള്‍ ഉള്‍പ്പെടെ 150 ഓളം ആളുകള്‍ രക്തദാനം നടത്തി. ചിത്രങ്ങള്‍ എല്ലാം : വിനയന്‍ ബെനഡിക്ട് 

ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്കുന്നു

Image
ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മ കുട്ടികള്‍കായുള്ള കാന്‍സര്‍ വാര്‍ഡ് നിര്‍മ്മിച്ചു നല്കുന്നു തീയതി : 09-09-2011 സ്ഥലം : മുഹിമ്പിലി നാഷണല്‍ ഹോസ്പിറ്റല്‍ , ദാര്‍ സലാം. ടാന്‍സാനിയ മുഖ്യ അഥിതി : റോട്ടറി ഇന്‍റെര്‍നാഷണല്‍ പ്രസിഡെന്‍റ്  റോട്ടാറിയന്‍  കല്യാണ്‍ ബാനര്‍ജീ ഇന്ന് 09-09-2011 ടാന്‍സാനിയ 50താം സ്വതന്ത്രദിനം ആഘോഷിക്കുമ്പോള്‍ അവരുടെ ആഘോഷത്തില്‍ ഞങ്ങള്‍ പങ്കുചേര്‍ന്നത് വ്യത്യസ്ഥമായ സമീപനം കൊണ്ടാണ്. ടാന്‍സാനിയന്‍ മലയാളി കൂട്ടായ്മയായ “കലാമണ്ഡലം ടാന്‍സാനിയയുടെ” നേതൃത്തത്തില്‍ ഇവിടുത്തെ പ്രശ്സ്തമായ മുഹിമ്പിലി നാഷണല്‍ ഹോസ്പിറ്റലില്‍ കുട്ടികള്‍ക്കായുള്ള കാന്സര്‍ വാര്‍ഡിന് തറക്കല്ലിട്ടുകൊണ്ടാണ് ഇവിടുത്തെ മലയാളികള്‍ ഈ രാജ്യത്തോടും ഇവിടുത്തെ സാധാരണ ജനങ്ങളോടും ഉള്ള കൃതജ്ന്തപ്രകടിപ്പിച്ചത്. 750 മില്യണ്‍ ഷില്ലിംഗ് ( എക്‍ദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ ) ചിലവില്‍ നിര്‍മ്മിക്കുന്ന ഈ പദ്ധതി റോട്ടറി ഇന്റെര്‍നാഷണലും ബാങ്ക് എം ( Bank M ) എന്ന സ്ഥാപനവും ആണ് കലാമണ്ഡലം ടാന്‍സാനിയയുടെ ഒപ്പം ഈ പദ്ധതിയില്‍ ഉള്ളത്. മാര്‍ച്ച് 2012 ഇല്‍ കുട്ടികള്‍ക്കായുള്ള ഒങ്കോളജി ( Pediatric Oncology Ward ) വിഭാഗം എല്ലാ ...

രണ്ടാഴ്ച - ഒന്‍പതു സിനിമ ഹല്ല പിന്നെ

Image
ഹോ എന്നെ സമ്മതിക്കണം ! രണ്ടാഴ്ച കൊണ്ടല്ലേ ഒന്‍പതു  മലയാളം സിനിമ കണ്ടു തീര്‍ത്തത് എന്നിട്ടും ഞാന്‍ ഒകെയാണെന്ന് എല്ലാവരും പറയുന്നു. പെട്ടെന്ന് കുറച്ചു മലയാളം സിനിമയുടെ സിഡി കിട്ടിയപ്പോള്‍ ചക്കകൂട്ടാന്‍ കണ്ട ഗ്രഹിണി പിടിച്ച ക്കുട്ടികളെ പോലെ ആയി എന്നും പറയാം മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് കാരണകാരനായ “വ്യാജ സിഡി” ഇനിമുതല്‍ കാണ്ണില്ല എന്ന ശപഥം എടുത്തിട്ടു കുറച്ചു കാലമായി അതുകൊണ്ട് തന്നെ, (ആഫ്രികയില്‍ ഇരുന്നിട്ടാണ് ഈ ശപഥം എന്നോര്‍ക്കണം, മലയാളം ചാനല്‍ പോലും ഇപ്പൊ കിട്ടാനില്ല ) . എന്തായാലും ഇപ്പൊ ഒറിജിനല്‍ സിഡി മാത്രമേ കാണുന്നുള്ളു. അടുത്ത മാസം ഇവിടെ ( ദാര്‍ സലാമില്‍ , ടാന്‍സാനിയ ) സൗത്ത്‌ ഇന്ത്യന്‍ സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ തുറക്കും എന്ന് പറയുന്നുണ്ട്, കാത്തിരിന്നു കാണാം. മലയാളം , തമിഴ് രണ്ടും മനസ്സിലാവും തെലുങ്ക്‌ സിനിമ കണ്ടു തെലുങ്ക്‌ ഭാഷ പഠിക്കാനുള്ള അവസരമായി ഇതിനെ ഞാന്‍ കാണുന്നത് അല്ലാതെ സിനിമ കണ്ടു നിര്‍വൃതി അടയാന്‍ ഒന്നും അല്ല. ഇനി കണ്ട സിനിമ ഒറ്റ വരിയില്‍ പറയാം. കാര്യസ്ഥന്‍ : എല്ലാം കൂടി ഒരു തട്ടി കൂട്ട് പടം. സിനിമ തുടങ്ങിയപ്പോഴേ മനസ്സിലായി അവസാനം എന്തായിരിക്കു...

നടനം ശോഭനം

Image
രണ്ടു മാസം മുന്പേ മഞ്ജുചേച്ചി അറിയിപ്പ് തന്നതുമുതല്‍ കാത്തിരിക്കുകയായിരുന്നു,ആ ദിവസത്തിനായി.ആകാംക്ഷയോടെ!! ഒരുകാലത്ത് മലയാള സിനിമയുടെ നായികാകഥാപാത്രങ്ങളെ അര്ത്ഥിവത്താക്കിത്തീര്ത്തത, പ്രായഭേദമന്യേ മലയാളജനതയുടെ മനസ്സിലൊരു നല്ല സ്ഥാനം ഉണ്ടാക്കിയെടുത്ത, മലയാളികളുടെ മാത്രമെന്നു നാം അഹങ്കരിക്കുന്ന നമ്മുടെ നാഗവല്ലി, പദ്മശ്രീ ശോഭന. ഞങ്ങള്‍ ടാന്‍സാനിയയിലെ  കുറച്ചു മലയാളി സുഹൃത്തുക്കളുടെ അപേക്ഷ മാനിച്ചു,വളരെ തിരക്കേറിയ ജീവിതത്തില്നിന്ന്, ഞങ്ങള്ക്കാമയി രണ്ടുമൂന്നു ദിവസം മാറ്റിവെച്ച്,ആഫ്രിക്കയില്‍ ആദ്യമായി നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ അവരെത്തി. ഇക്കഴിഞ്ഞ ജൂലൈ 24നു ഇവിടുത്തെ ഡയമണ്ട് ജുബിലീ ഹാളില്‍ വെച്ചായിരുന്നു ആകാംക്ഷ എന്ന് പേരിട്ടിരുന്ന പരിപാടി നടന്നത്. എന്തായാലും കാത്തിരുപ്പ് വെറുതെയായില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു . അത്രമാത്രം ഗംഭീരമായ അല്ലെങ്കില്‍ അത്ഭുതകരമായ പ്രകടനമാണ് ശോഭനയും സംഘവും കാഴ്ച വെച്ചത്. 6.00 മണിക്ക് പരിപാടി തുടങ്ങും എന്ന് പറഞ്ഞെങ്കിലും 6.30 ആയിട്ടാണ് തുടങ്ങിയത്, അത് പിന്നെ ആഫ്രിക്കയല്ലേ നോ പ്രോബ്ലം. ആദ്യമായി വിനായക സ്തുതിയോടെ തുടങ്ങിയ നാട്യലയം ദുര്ഗ്ഗാ ദേവിയുടെ മൂന്നു ...

പത്മശ്രീ ശോഭന ആദ്യമായി അഫ്രികയില്‍ വരുന്നു

Image
ഒരു മുറൈ വന്ത് പാര്‍ത്തായ എന്താ ചെയ്യാ ഞാന്‍ പറഞ്ഞതാ വേണ്ടാ വേണ്ടാ എനൊക്കെ, എന്നാലും എന്നെ കാണാന്‍ എന്നെ മാത്രം കാണാന്‍ രണ്ടു ബീമാനം ഒക്കെ കയറി ഇത്രേം ബുദ്ധിമുട്ടി ഇതുവരെ ഒക്കെ വരുക എന്നൊക്കെ പറഞ്ഞാല്‍ , ഓ എന്താ ചെയ്യാ, എന്റെ് പത്ഭാനാഭാ ! സംഗതി സത്യമാണ്, കലാമണ്ഡലം ടാന്സാഎനിയ ( മലയാളി കൂട്ടായ്മ ) ആണ് “ആകാന്ക്ഷ” എന്ന പേരില്‍ ഭരതനാട്യം ഫൂഷന്‍ ഡാന്സ്് അവതരിപ്പിക്കാന്‍ പത്മശ്രീ ശോഭനയെ ആദ്യമായി അഫ്രികന്‍ മണ്ണിലേക്ക് കൊണ്ടുവരുന്നത്‌. ശോഭനയ്ക്ക് ആഫ്രിക ഇഷ്ടയാല്‍ പിന്നെ ബാക്കി ഉള്ളവരുടെ കാര്യം കട്ടപോകെ തന്നെ, ഇനി നാട്ടിലേക്കു തിരിച്ചു വരുന്നില്ല എന്നെങ്ങാനും പറഞ്ഞാലോ ? ശരിക്കും ഇതൊരു ചാരിറ്റി പ്രോഗ്രാം ആണ്, ചാരിറ്റി എന്നുവച്ചാല്‍ പ്രോബബ്ലി ഒരു ഇന്ത്യന്‍ കമ്മ്യൂണിറ്റി ഇവിടെ നടത്തുന്ന ഏറ്റവും വലിയ ഒരു ചാരിറ്റി തന്നെ ( വെറും 500 ഓളം മാത്രം മലയാളികള്‍ ആണ് ഇവിടെ ഉള്ളത് എന്ന് കൂടി ചേര്ത്ത് വായിക്കണം ) (1) Donation of 2 ambulances and renovating 2 hospital OPDs (2) Developing sanitation and water facilities in 5 primary schools (3) Developing infrastructure in an orphanage (4) Animal-husbandry bas...

ലോലിയോണ്ടോ – ഉണ്ടോ വല്ല അസുഖവും - ദൈവം അഫ്രികയില്‍

Image
ലോലിയോണ്ടോ, ഉണ്ടോ വല്ല അസുഖവും , പേടിക്കേണ്ട ദൈവം അഫ്രികയില്‍ അവതരിച്ചിരിക്കുന്നു ഒരു പാസ്റ്റരുടെ രൂപത്തില്‍. ടാന്‍സാനിയ എന്ന ഈസ്റ്റ്‌അഫ്രികന്‍ രാജ്യം പലതും കൊണ്ട് അനുഗ്രഹീതമാണ്. സ്വര്‍ണം, വജ്രം എന്നിവയുടെ ഖനനം, വിനോദസഞ്ചാരം, കൃഷി എന്നിവയെല്ലാം അതില്‍ ചിലത് മാത്രം. നമ്മുടെ നാട്ടില്‍ വരുന്ന ചെറുപയറും, സാംബാര്‍ പരിപ്പും, കശുവണ്ടിയും മറ്റും ഇവിടുന്നു വരുന്നതാണ് എന്ന് മനസ്സിലാക്കിയാല്‍ തന്നെ മതി കൃഷി എന്താണെന്നു. ( ഈ പരിപ്പ് അവിടുന്ന് പോളിഷ് ചെയ്തു വീണ്ടും ഇവിടെ തന്നെ വരുന്നുണ്ട് എന്നതും സത്യം)   ഒരുപാടു ടൂറിസ്റ്റ്കള്‍ വരുന്ന ടാന്‍സാനിയയിലെ നാഷണല്‍ പാര്‍ക്കുകള്‍ ലോക പ്രശസ്തമാണ്. എന്നാല്‍ ഇപ്പൊ ടാന്‍സാനിയ പ്രശസ്തമാവുന്നത് എയിഡ്സ്, കാന്‍സര്‍, ഡയബറ്റിസ്, അസ്തമ, എപിലെസ്പി എന്നീ അസുഖങ്ങള്‍ ഭേദമാക്കാവുന്ന അത്ഭുത മരുന്ന് കണ്ടുപിടിചിരിക്കുന്നു എന്ന് പറഞ്ഞു ഒരാള് ചികില്‍സ നടത്തുന്നു എന്നതിനാലാണ്. അതിനാണെങ്കില്‍ പതിനാരയിരത്തില്പരം ആളുകളുടെ സപ്പോര്‍ട്ടും ഉണ്ട്. ( പണ്ട് നമുടെ രാമര്‍ പെട്രോള്‍ പോലെയവുമോ എന്നറിയില്ല ) ഇത്രകാലം ഇതിനെപറ്റി എഴുതാതിരുന്നത് അതില്‍ എനിക്കുള്ള വിശ്വസമില്ലായമയാണ്, എന്നാല...

ഒരു മിക്കുമി സഫാരി യാത്ര

Image
ഒരു അഫ്രികന്‍ മിക്കുമി സഫാരി ആഫ്രികയിലെ ആകര്‍ഷണങ്ങളില്‍ ഒന്നാണ് വന്യമൃഗങ്ങള്‍ വസിക്കുന്ന  കാട്ടിലേക്കുള്ള സഫാരി. ഈയിടെ നമ്മുടെ പ്രധാനമന്ത്രി Dr.മന്‍മോഹന്‍സിങ്‌ ടാന്‍സാനിയ സന്ദര്‍ശിക്കുകയുണ്ടായി. ടൂറിസം, കൃഷി, സ്വരണം & വജ്ര ഖനനം, മത്സ്യബന്ധനം എന്നിവയാണ് ഇവിടുത്തെ ജനങ്ങളുടെ ജീവിത മാര്‍ഗം. ടാന്‍സാനിയയിലെ    ഷേരെന്‍ഗേറ്റി , നഗോറോഗോറോ , ലേക്ക്‌ മാന്യര , തരന്ഗ്ഗിരെ , കിളിമാജാരോ , ഇവയൊക്കെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണു.   25,000 ത്തോളം   വന്യമൃഗങ്ങള്‍ വസിക്കുന്ന Ngorongoro Carter അവര്‍ണനീയവും , ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സംഗതിയാണ് എട്ടാമത്തെ ലോകാത്ഭുതം ആണ് ഇതെന്നു പലരും പറയുന്നു, പല ടൂറിസം മാഗസീനുകളും ഇതിനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാച്ചുറല്‍ ടൂറിസ്റ്റ്‌ പാര്‍ക്ക്‌ ആയി തിരഞ്ഞെടുത്തിരിക്കുന്നു. എന്തായാലും ഇതിനിടക്ക്‌  മികുമി നാഷണല്‍ പാര്‍ക്ക്‌ കാണാന്‍ പോയി , മുകളില്‍ പറഞ പാര്‍ക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ ചെറിയ പാര്‍ക്കാണ് മിക്കുമി. എന്നാലും ഒന്നോ രണ്ടോ ദിവസം കൊണ്ട് ദാര്‍ സലാംമില്‍ നിന്ന് പോയിവരാന്‍ എളുപ്പമുള്ളതു കൊണ്...

മോഹിനിയാട്ടം ആഫ്രിക്കയില്‍

Image
മോഹിനിയാട്ടം, ഭരതനട്ട്യം , കുച്ചുപുടി, എന്നൊക്കെ കേട്ടാല്‍ വെറും ചാന്തുപൊട്ട് സ്റ്റൈല്‍ ആണ്, എന്നായിരുന്നു ഇതുവരെയുള്ള എന്റെ ലൈന്‍. അണ്ണാ ഇതെന്തു പറ്റി ഇങ്ങനെരു മനം മാറ്റത്തിന്‌ കാരണം. ഓ, എനാ പറയാനാ കുട്ടിയേ, ഇന്നലൊരു ഡാന്സ് പ്രോഗ്രാം കണ്ടു. അതുകഴിഞ്ഞപ്പോ മുതലിങ്ങനാ. എന്താ എന്താ കാര്യം, എന്താനുവച്ചാ തെളിച്ചു പറ. ശരി. എന്നാ കേട്ടോ. ഇന്നലെ വൈകുനേരം ശ്രീമതി.സുധാ പീതാംബരന്‍ അവതരിപ്പിച്ച മോഹിനിയാട്ടം കാണാന്‍ പോയി.കലമന്ധലവും ഇന്ത്യന്‍ ഹൈ കമ്മീഷനും ആയിരുന്നു സംഘാടകര്‍, മോശം പറയരുതല്ലോ, ഇതുവരെ കണ്ടതില്‍ വച്ച് ഒരു നല്ല പ്രോഗ്രാം കണ്ട മനസംതൃപ്തിയാണ് ഉണ്ടായതു, ഇതു കണ്ടതിനു ശേഷം. ഓ അപ്പൊ പരിപാടി നന്നായിരുന്നല്ലേ. പിന്നെ ഒരു രണ്ടു രണ്ടര പ്രോഗ്രാം വരും ഇതു, അപ്പൊ നിനക്ക് തോന്നും, എന്നിക്ക് മോഹിനിയാട്ടത്തിനെ കുറിച്ച് എന്താരിയമെന്നു, ശരിയാണ്, എനിക്കൊന്നും അറിയില്ല, പണ്ട് അമ്പലത്തിലും കാവിലും ഒരുപാടു ഡാന്സ്ട കാണാന്‍ പോയിട്ടുണ്ട്, അപ്പോഴോകെ പ്രധാനമായും വയ്നോട്ടമായിരുന്നു പരിപാടി, അല്ലെങ്കിലും അതൊക്കെ ഇപ്പൊ പറഞ്ഞിട്ടെന്താ കാര്യം. എന്നാലും ശ്രീമതി.സുധാ അവതരിപിച്ച മോഹിനിയാട്ടം കനികലോടുള്ള സംവാദത്തിലും അവ...