നായിന്‍റെ വാല് എത്ര കാലം കഴിഞ്ഞാലും നേരെയവില്ലേ ?

pic curtsy : medirad ഇപ്പൊ ഇത് പറയാന്‍ കാരണം കൊച്ചി IPL ടീമിന്റെ അവസ്ഥ കാണുമ്പോഴാണ്, ആദ്യ കളി തോറ്റെങ്കിലും ടീമിലെ കളിക്കാര്‍ക്ക് എല്ലാവരും മിടുക്കന്‍മാര്‍ തന്നെ, കിട്ടിയതില്‍ വച്ച് മോശം പറയാന്‍ മാത്രം കളിക്കാര്‍ ഒന്നും ഇല്ല, എന്നാല്‍ ഇപ്പൊ രണ്ടു ദിവസമായി കേള്കുന്നത് ടികട്റ്റ് വില്കുന്നതിനെ പറ്റിയുള്ള കോലാഹലങ്ങളാണ്. ഈ സീസണില്‍ ആദ്യകളിയുടെ ദിവസം, രാത്രി എട്ടു മണിക്കുള്ള കളിക്ക്, ക്യാപ്ടന്‍ അന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് ടീമിനൊപ്പം വന്നതെന്നും, ഗോമെസിനു എറിയാന്‍ കൊടുത്തത് തെറ്റായി എന്നും, മലയാളികള്‍ ആയി രണ്ടു മൂന്ന് പേര്‍ മാത്രമേ ഉള്ളൂ എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തന്നെ, ഇതുവരെ ചെന്നൈ IPL ടീമിനെ മനസ്സുകൊണ്ട് സപ്പോര്‍ട്ട് ചെയ്തിരുന്ന ഞാന്‍, കറതീര്‍ന്ന മലയാളിഎന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം കൊച്ചി ടാസ്കേര്‍സ് കേരള എന്ന ടീമിന് മാനസിക പിന്തുണ പ്രക്യപിചിരിക്കുകയാണ്. ഈ ടീമോന്നു കെട്ടിപൊക്കാന്‍ നമ്മുടെ ശശിയണ്ണന്‍ അങ്ങേരുടെ ജോലിയടക്കം കളഞ്ഞു എല്ല് മുറിയെ പണിയെടുത്തതും, മര്‍വടികള്‍ അവരുടെ നാട്ടിലേക്കു ഇതിനെ പറിച്ചു നടാന്‍ നടത്തിയ പാടും ഒക്കെ നമ്മള് കണ്ടതാണ്. അതൊ...