Posts

Showing posts with the label india.

കന്നിമൊഴിയും മെഴുകുതിരിയും

Image
കന്നിമൊഴിയും മെഴുകുതിരിയും കൂടി എന്താ ബന്ധം എന്ന് ചോദിച്ചാല്‍, അഭേദ്യമായ ബന്ധമാണ് എന്ന് പറയേണ്ടിവരും. എന്തൊക്കെ സ്വപ്നങ്ങള്‍ ആയിരുന്നു. എന്റൊ പ്രിയതമയായ, പ്രിയങ്കരിയായ, പ്രലോഭിതയായ ഭാവിയിലെ തമിഴ്നാട് മുഖ്യമന്ത്രി വരെ ആവും എന്ന് വരെ പ്രതീക്ഷിച്ച, മുഖ്യമന്ത്രിയായതിനു ശേഷം ഞങ്ങള്‍ മുല്ലപെരിയാര്‍ ഡാമില്‍ പോയി ചര്ച്ച്ചെയ്തു സകലമാന പ്രശ്ങ്ങളും തീര്ക്കും എന്നോകെ വിചാരിച്ചു, വെറുതെ ഒക്കെ വെറുതെ. ഒരു നിമിഷം കൊണ്ട് എല്ലാം കുളമാക്കി. സാരല്യ സംയംണ്ട് , എല്ലാം ശരിയാവും. എന്തായാലും പറഞ്ഞുവന്നത് കന്നിമൊഴി അങ്ങ് തീഹാര്‍ ജയിലില്‍ മെഴുകുതിരി ഉണ്ടാക്കാന്‍ പഠിക്കുകയാണെന്നു, യേത് ? വെറും മെഴുകുതിരിയല്ല, നല്ല മണവും നിറവും നീളോം വന്ണോം   ഒക്കെ ഉള്ള മെഴുകുതിരി. അത് ജയിലിലെ ഉപയോഗം കഴിഞ്ഞു പുറത്തു വില്ക്കും പോലും. നിങ്ങള് നോക്കിക്കോ എല്ലാം ഞാന്‍ വാങ്ങും, എന്നിട്ട് ഇവിടെ (ടാന്സാകനിയയില്‍ ) ഇപ്പോള്‍ ഉള്ള 12 മണികൂര്‍ പവര്‍ കട്ടിനു പകരം വഴിനീളെ ഞാന്‍ മെഴുകുതിരി കത്തിക്കും, ചിലര്‍കൊകെ ഞാന്‍ വെറുതെ കൊടുക്കും, എന്നിട്ട് ഇപ്പൊ ആകെ മെലിഞ്ഞു ഉണങ്ങി വരണ്ടു പോയ കന്നിമോഴിക്കു വേണ്ടി മുട്ടിപായി പ്രാര്ത്ഥിഞക്കാന്‍ പറയു...

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.

Image
ബ്രിട്ടനും അമേരിക്കയും ചേര്ന്ന് ലോകത്തെ ഭരിക്കും എന്നത് മലര്‍പോടിക്കാരന്റെ സ്വപനം മാത്രമായിരിക്കും. ദേ ലിതാണ് ഗഡി പറഞ്ഞത്, അങ്ങ് ബ്രിട്ടനില്‍ വച്ച്. “ഇന്ത്യയും ചൈനയും വലിയ വളര്ച്ച നേടിയെങ്കിലും ആധുനിക ലോകത്തെ നയിക്കുക ബ്രിട്ടണും അമേരിക്കയും തന്നെയായിരിക്കുമെന്നും ഒബാമ പറഞ്ഞു .” സത്യം പറയാമല്ലോ, ഇത് കൊട്ടപ്പോ ഒരു മാതിരി തരിച്ചങ്ങു വന്നതാ, പിന്നെ ഭയകര സഹതാപം  തോനി. ബ്രിട്ടന്‍ : പൊതുകടം ഏറ്റവും കൂടുതല്‍, ജങ്ങങ്ങള്ക്ക് കൊടുത്തിരുന്ന പല കാര്യങ്ങളും വെട്ടികുറച്ചു, പൊതു ആരോഗ്യരംഗത്തെ കാര്യങ്ങളും തകിടം മറിഞ്ഞു കിടക്കുന്നു, തൊഴിലില്ലായ്മ രൂക്ഷം തന്നെ. അങ്ങിനെ പലതും കൊണ്ട് നട്ടം തിരിഞ്ഞിരിക്കുന്നു. മടിയമാര്‍ ആണ് ബ്രിട്ടനിലെ ആളുകള്‍ എന്ന് രത്തന്‍ ടാറ്റാ പറഞ്ഞു നാവ് ഉള്ളില്‍ ഇട്ടതെ ഉള്ളൂ, ഇന്ത്യകാര്‍ വേണം അവിടെയും അവരുടെ വ്യവസായങ്ങള്‍ ഏറ്റെടുത്തു രക്ഷിക്കാന്‍. അമേരിക്ക : തൊഴിലില്ലായ്മ അവിടെയും രൂക്ഷം തന്നെ. സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് ഇനിയും കരകയറിയിട്ടില്ല, ഇന്നലെ വാര്ത്തുയില്‍ വയിച്ചതെ ഉള്ളൂ, ഇടയിലെ പുറം ജോലികള്‍ അമേരിക്കകാര്‍ ഏറ്റെടുത്തു നടത്തും എന്ന് ( തിരിച്ചാണ് ഇപ്പൊ നടക്കുന്നത് ) ല...

ഇന്ത്യയിലെ സകല പ്രശ്നങ്ങള്‍ക്കും പരിഹാരം.

Image
ഈയടുത്ത് വായിച്ചാ ചില ബ്ലോഗിലും, ഫേസ്ബുക്ക് അപ്ഡേറ്റ്കളിലും കണ്ട ചില പരാമര്‍ശങ്ങളാണ് ഈ പോസ്റ്റിനു ആധാരം. ഇന്ത്യ എന്ന രാജ്യം സ്വതന്ത്രമായിട്ടു 60 വര്ഷത്തോളം കഴിഞ്ഞിട്ടും പല മേഖലകളില്ലും വികസനം ഉണ്ടാവുന്നില്ല, പട്ടിണിയും പട്ടിണി മരണവും മാറുന്നില്ല അഴിമതി അതിന്റെ ഏറ്റവും മൂര്ധന്യാവസ്ഥയില്‍ എത്തി നില്‍കുന്നു. രാജ്യത്തിനകത്തും പുറത്തുമായി എത്ര കള്ളപണം ഉണ്ട് എന്ന് ആര്‍ക്കും തന്നെ അറിയുന്നില്ല. കണ്ടത് മനോഹരം കാണാത്തത് അതിമാനാഹാരം എന്നുള്ളത് കാണാത്തത് അതിഭീകരം എന്ന് വിശേഷിപ്പിക്കാം. പ്രശ്നങ്ങള്‍ പലതാണ്, എന്താണ് പരിഹാരം എന്ന് ആരും നിര്‍ദ്ദേശിച്ചു കണ്ടില്ല. അന്നാ ഹസാരെ ആണ് എല്ലാത്തിനും പ്രതിവിധി, അല്ലാ അങ്ങേരുടെ ആശയമാണ് വലുത് എന്നൊക്കെ പറഞ്ഞു കേട്ടു, പക്ഷെ ഇന്ത്യ എന്ന വലിയ ഒരു രാജ്യത്തു ഇതൊക്കെ എത്രത്തോളം പ്രവര്‍ത്തികമാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏതൊരു പദ്ധതിക്കും ശരിക്കും മറ്റിവയ്കുന്ന തുക അതിന്‍റെ മൂനിലോന്നുപോലും അതിലേക്കു ശരിക്കും വിനിയോഗിക്കപെടുന്നില്ല എന്നാണ് എവിടെയോ വായിച്ചതു. ഉദാഹരണത്തിന് ഒരു പദ്ദതിക്ക് 100 രൂപ കേന്ദ്രം തരുമ്പോള്‍ സംസ്ഥാനത്ത് എത്തുമ്പോള്‍ അത് 30 രൂപയായി ചുരുങ്ങുന...

കശ്മലന്മാര്‍ ഡ്യൂപ്ലിക്കേറ്റ്‌ വേള്‍ഡ് കപ്പ് തന്നു പറ്റിച്ചു.

Image
പാവം സച്ചിന്‍ ഇത് വല്ലതും അറിഞ്ഞോ ? അല്ലെങ്കിലേ ഇന്ത്യന്‍ കസ്റ്റംസ്‌ എന്ന് പറഞ്ഞാല്‍ തവള പാമ്പിനെ കണ്ട പ്രതീതിയാണ്, ഇപ്പൊ 120 കോടി (ഒരു കോടി മനപൂര്‍വം കുറച്ചതാ അത് കസ്റ്റംസ്‌ കാരുടെ വകയില്‍ ) ജനങ്ങള്‍ ആരായി. കപ്പില്‍ മുത്തമിട്ട ധോണി ആരായി, ഇതും പിടിച്ചു നടന്ന മറ്റുള്ളവരൊക്കെ ആരായി. ഇന്നത്തെ ന്യൂസ്‌ കണ്ടപ്പോഴാണ് ഒറിജിനല്‍ വേള്‍ഡ് കപ്പു കസ്റ്റംസ്‌ കാരുടെ കയ്യില്‍ ആണെന്നും 35% ഡ്യൂട്ടി അടിക്കത്തതിനാല്‍ അത് അവിടെ തന്നെയാണ് ഇപ്പോഴും എന്ന് മനസ്സിലാകാന്‍ കഴിഞ്ഞത്. 28 വര്ഷം കൂടി കിട്ടിയ ഒരു സന്തോഷം അത് കശ്മലന്മാര്‍ ഇങ്ങനെ ചെയ്യും എന്ന് വിചാരിച്ചില്ല. അതോ ഇനി ഇപ്പൊ ശ്രീലങ്ക ആണ് ജയിച്ചിരുന്നെങ്കില്‍ എന്തിനു വെറുതെ ഡ്യൂട്ടി അടിച്ചു അത്രേം കാശു കൂടി കളയണം എന്ന് അധികാരികള്‍ വിച്ചരിച്ചുവോ ? സച്ചിനും, ധോണിയും, നമ്മുടെ ഗോപു മോനും ഒക്കെ ഇതിലാണല്ലോ ഉമ്മ വച്ചത് എന്നോര്‍ക്കുമ്പോള്‍, ഇനി ഇപ്പൊ അത് കൊണ്ട് വല്ല അല്ലര്‍ജി ഉണ്ടാവുമോ ആ ആര്‍കറിയാം. ആദ്യം പൂനം കപ്പൂര്‍ ഇന്ത്യ ജയിച്ചാല്‍ എന്തൊക്കെയോ കാണിക്കും എന്ന് പറഞ്ഞു പറ്റിച്ചു, KFC തരാം എന്ന് പറഞു ഫൈസുവും പറ്റിച്ചു, ഇപ്പൊ ഡ്യൂപ്ലിക്കേറ്റ്‌ വേള്‍ഡ് കപ്പു തന്നു...

ഇന്ത്യക്കും സൗത്ത്‌ ആഫ്രിക്കക്കും ആശംസകള്‍

Image
അങ്ങിനെ അതും സംഭവിച്ചു. ഒരു മലയാളി അതും നമ്മുടെ നമ്മുടെ ശ്രീകുട്ടന്‍ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ്‌ കളിക്കുന്നു. ആദ്യമായി ഞാന്‍ ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേരട്ടെ, മികച്ച ടീം ആണ് അല്ല എന്നുള്ള വാദങ്ങള്‍ നിലനില്‍ക്കെതന്നെ, നമ്മള് ജയിക്കും ഇന്ത്യ കപ്പ് കൊണ്ടുവരും എന്നുതന്നെ സ്വപ്നം കാണാം. 20-20 ക്രിക്കറ്റിന്റെ കാലത്ത്, 100ഓവര്‍ കളി കാണുക എന്നുവച്ചാല്‍ കുറച്ചു പണിയാണ്, എന്തായാലും ഫുട്ബോള്‍ ആയാലും ക്രികെറ്റ്‌ ആയാലും അത് ലോകകപ് ആവുമ്പോള്‍ കാണാനും കേള്‍ക്കാനും ഒരു ഇത് ഉണ്ട്. തോല്‍കാനുള്ള കളിയാണെങ്കിലും, അവസാന നിമിഷം എന്തെങ്കിലും ഒക്കെ സംഭവിക്കും എന്ന് കരുതി ജയിക്കണേ എന്ന പ്രാര്‍ത്ഥനയുമായി പലതവണ കളികള്‍ കണ്ടിട്ടുണ്ട്, ഒരു കോടി ജനങ്ങള്‍ അവസാന 11പേരില്‍ പ്രതീക്ഷ അര്‍പിക്കുമ്പോള്‍ എന്തെങ്കിലും നല്ലത് ഒക്കെ സംഭവിക്കട്ടെ എന്ന് വീണ്ടും പ്രാര്‍ത്ഥിക്കാം. പണ്ട് ബെര്‍മുഡ ജയിക്കണേ എന്ന് പ്രര്തിച്ചതും നമ്മള്‍ തന്നെ. ( പണ്ട് പണ്ട് പണ്ട് ഓര്‍മ്മയുണ്ടോ അതൊക്കെ ) അത്തരത്തിലുള്ള അവസ്ഥകളൊന്നും വരാതിരിക്കട്ടെ. ആദ്യമായിട്ടാണ് ഒരു മലയാളി ക്രിക്കറ്റ് ലോകകപ്പ്‌ കളിക്കുന്നത് എന്ന് ഇപ്പൊ കിട്ടിയ അറിവാണു. നല്ലത്, ആദ്യ...

തൊഴില്‍ കൊടുക്കുന്ന ഇന്ത്യ

Image
ഇന്ത്യ കാരണം 700 ബ്രിട്ടീഷ്‌കാര്‍ക്ക് തൊഴില്‍ കിട്ടും. എന്താ അണ്ണാ ഇത്, ഇതിപ്പോ പണ്ട് കൊച്ചിയില്‍ എണ്ണ കണ്ടുപിടിച്ചെന്നു പറഞ്ഞ് അറബിയെ വീട്ടുജോലിക്ക് വച്ചപോലെയാവുമോ ? അല്ലേട ചെക്കാ, ഇതുള്ളതാ, സത്യം, ഇന്നലത്തെ പത്രത്തില്‍ കണ്ടതാ. അതെ, ബ്രിട്ടനും ചൈനയും കൂടി ഒരു കരാര്‍ ഒപ്പിട്ടെത്രേ, അതായത് ചൈന ഒരു   ഒരു ബില്ല്യന്‍ പൌണ്ടിന്റെ ഓര്‍ഡര്‍, ടാറ്റായുടെ കയ്യിലുള്ള   ജാഗ്വര്‍ & ലാന്‍ഡ്‌ റോവര്‍ കമ്പനിക്ക് കൊടുത്തു എന്നാണ് ഈ പാവം മോട്ടക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അല്ലെങ്കിലും കമ്മ്യൂണിസ്റ്റ്‌ ചൈനീസുകാര്‍, പാര്‍ട്ടി ക്ലാസ്സിലോന്നും പോവാതെ കുറച്ചു കാലമായി ജീവിക്കാന്‍ പഠിച്ചിട്ട്. ടാറ്റാ കമ്പനി ആണ് പ്രത്യക്ഷത്തില്‍ ഇത് നടപ്പിലാക്കുക. അതിനര്‍ത്ഥം ഇന്ത്യന്‍ കമ്പനി 700ബ്രിട്ടീഷ്‌ പട്ടിണി പാവങ്ങള്‍ക്ക് പണി കൊടുക്കും എന്ന് തന്നെ. CNN, BBC , Sky news അല്ലെങ്കില്‍ ഏത് ചാനല്‍ എടുത്താലും അവന്മാര് ഇപ്പോഴും ഏതോ രാജാക്കന്മാരും, ഇന്ത്യകാര് ഇപ്പോഴും പട്ടിണി പാവങ്ങളും ഒക്കെയാണ്. മക്കളെ ഇന്നലെങ്കില്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ , കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് മനസ്സിലാക്കിയാല്‍ നന്നായി. ഓരോ ബ...

ഉള്ളിസ്‌ ആര്‍ നോട്ട് കാര്‍സ്‌

Image
കാര്‍സ്‌ ആര്‍ നോട്ട് ടോമാറ്റൊസ് , കുറച്ചു കാലം മുന്‍പുവരെ ഷെവര്‍ലെ ബീറ്റ്‌ എന്ന കാറിന്റെ പരസ്യവാചകം ആയിരുന്നു , എന്നാല്‍ ഇന്ന് "ഉള്ളിസ്‌ ആര്‍ നോട്ട് കാര്‍സ്‌ "  എന്ന പരസ്യവാചകം ഉള്ളിക് കൂടുതല്‍ ചേരുംവിധം ആണ് സംഗതികളുടെ കിടപ്പ്.  ഒരു കിലോ ഉള്ളിക്ക് എന്താ വില, അല്ല എന്താ ശരിക്കുള്ള വില , കേരളത്തില്‍ ഇപ്പൊ  80 രൂപയാണ് ഒരു കിലോ ഉള്ളിക്ക്. ഈ വിലക്കും കിട്ടനില്ലെനാണ് കേട്ടത്, എത്രത്തോളം ശരിയാണെന്നറിയില്ല. അല്ലെങ്കിലും മറുനാട്ടുകാര്‍ക്ക്‌ നാട്ടില്‍ എന്തിനു വിലകൂടിയാലും കുറഞ്ഞാലും, ഒരുതരം മരവിപ്പാണ്, നോ ഫീലിംഗ്സ് ശരിക്കുള്ള കാരണം എന്തായിരിക്കുമെന്ന് എനിക്കുമറിയില്ല. ഓ അതൊക്കെ നാട്ടിലല്ലേ എന്ന ചിന്താഗതി കാരണമായിരിക്കം. പണ്ടൊക്കെ ഉള്ളി തോലിക്കുമ്പോള്‍ രണ്ടു മൂന്നും തോലിയൊക്കെ കളഞ്ഞു കഴുകി വൃത്തിയാക്കി   ഉപയോഗിക്കുന്നവര്‍ പോലും ഇപ്പൊ തോലോട്കൂടി കറിവയ്ക്കാന്‍ പഠിച്ചിരിക്കുന്നു. എന്നിട്ട് ഒരു കമന്റും ഓ ഭയങ്കര സ്വാദ്. ഏത് ? ഇതിനിടയ്കും,  ഇപ്പോഴും സ്വര്‍ണത്തിന്റെ വില പണ്ട് വിഷുവിന്‌ വാണം വിട്ടപോലെ കൂടി കൂടി ഇപ്പൊ ബുര്‍ജ്‌ ഖലീഫയുടെ അറ്റം മുട്ടുന്ന് പറഞ്ഞിരിക്കുമ്പോഴാ ...