കൊല്ലരുത് പ്ലീസ് കാലൊടിച്ചുവിട്ടാ മതി

"കടുത്ത പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം വേണമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോര്‍പറേഷന്‍ നേരിടുന്ന പ്രതിസന്ധി അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. ഇങ്ങനെ പോയാല്‍ കെ.എസ്.ആര്‍.ടി.സി പൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു." വാര്‍ത്ത മാതൃഭൂമി. കേന്ദ്രസഹായം കിട്ടുമെന്ന യാതൊരു പ്രതീക്ഷയുമില്ലെന് അദ്ദേഹം തന്നെ പറയുമ്പോഴും വീണ്ടും ഡെല്‍ഹിക്ക് പോകുന്നു, പെട്രോളിയം മന്ത്രിയെ കാണാന്‍. പല ഡല്ഹിയാത്രകളും, അത്രതന്നെ മന്ത്രിസഭാ ചര്‍ച്ചകളും കഴിഞ്ഞെങ്കിലും സ്ഥിതി അതുതന്നെ. തുറന്ന സമീപനമാണ് ഇതില്‍ ആവശ്യം, അല്ലെങ്കില്‍ പൊതു ഖജനാവ് മുടിക്കാന്‍ മാത്രമായി മാറും KSRTC. തലത്തിരിഞ്ഞ കളറുകളുള്ള പ്രൈവറ്റു ബസ്സുകളില്‍ മാത്രം സഞ്ചരിച്ചിരുന്ന ഞങ്ങള്‍, (തൃശ്ശൂര്‍ പാലക്കാട് ഭാഗം ) ഒരുകാലത്ത് ആനവണ്ടികളില്‍ കയറാന്‍ പോലും മടിച്ചിരുന്നെങ്കില്‍ അതിനെ മാറ്റി, നിലവാരമുള്ള വണ്ടികള്‍ ഇറക്കി യാത്രയ്ക്ക് യോഗ്യമാക്കിയത് മന്ത്രി ഗണേഷിന്‍റെ കാലത്താണ് എന്നു നിസ്സംശയം പറയാം. നഷ്ടങ്ങളുടെ കണക്ക് അന്നും കേട്ടിരുന്നെങ്കിലും, ശോഭനമായ ഒരു ഭാവി ഉള്ളതുപോലെ തോന്നിയിരുന്നു. ഏറ്റവും ആദ്യം ചെയ്യാന്‍ പ...