ചിപ്സ് മയായി - ഒരു ടാന്‍സാനിയന്‍ വിഭവം
പൊതുവേ മടിയന്മാരാണ് ടാന്‍സാനിയകാര്‍ എന്ന് ആളുകള്‍ പറയാറുണ്ട്, അതുകൊണ്ടുതന്നെ അവരുടെ ഒട്ടുമിക്ക ഭക്ഷണങ്ങളും ലളിതവും എളുപ്പം ഉണ്ടാക്കവുന്നതും ആണ്. ഇന്ന് ഇവിടെ ഉണ്ടാക്കുനത് "ചിപ്സ് മയായി" അഥവാ ഓംലെറ്റ് ചിപ്സ് വേണ്ട സാധനങ്ങള്‍ കുറച്ചു പൊട്ടറ്റോ ചിപ്സ്, ( ഫ്രഞ്ച് ഫ്രെസ് എന്ന് വിവരം കെട്ടവര്‍ പറയും ) രണ്ടു കോഴിമുട്ട, കുറച്ചു എണ്ണ ( ഏത് എണ്ണ എന്ന് ചോദിക്കരുത്, ഇവര് കിട്ടുന്ന എണ്ണയാണ് ഉപയോഗിക്കുന്നത് ) ലേശം മുളക്, ഉള്ളി ഒക്കെ പാകത്തിന്. ഒരു കുപ്പി പെപ്സി / കൊക്കകോള ലേശം എണ്ണ ഒഴിച്ചു ചൂടാക്കിയ ഫ്രയിംഗ് പാനില്‍, ഓംലെറ്റ് ഉണ്ടാക്കുന്നത് പോലെ മുട്ട ഒഴിച്ചു ഉറയ്ക്കുന്നതിനു മുന്‍പ്, വേവിച്ച പൊട്ടറ്റോ ചിപ്സ് അതിന്റെ മുകളില്‍ വിതറുക ഒരു മഞ്ഞ നിറം ആവുന്നത് വരെ തിരിച്ചും മറച്ചും ഇടുക. കുറച്ചു ഉപ്പും, ടൊമാറ്റോ / ചില്ലി സോസും, പിന്നെ മുളക് ഉള്ളി ഒക്കെ കൂടി അലങ്കരിച്ചു വച്ച് സെര്‍വ് ച്യ്യുക, കഴിയ്ക്കുക. ഇടയ്കിടെ കുടിക്കാന്‍ നേരത്തെ പറഞ്ഞ പെപ്സി / കൊക്കകോള ഏതെങ്കിലും ഉപയോഗിക്കാം. നല്ല സ്വാദാ ഇഷ്ടാ , ഒന്ന് ട്രൈ ചെയ്തു നോക്കൂ, എന്തായാലും പറയണേ.