പുതിയ Maruti R3 MUV





Maruti R3 spy picture

മാരുതി ഇന്ത്യയില്‍ 55 to 60% വരെ വാഹന വിപണി കയ്യാളുന്ന വാഹന നിര്‍മ്മാതാവ്, അടുത്തു തന്നെ ഇറക്കുന്ന പുതിയ മോഡല്‍ ആയിരിക്കും മാരുതി R3 എന്ന MUV.

കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ആദ്യമായി ഇതിന്‍റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയത്. അത് ശരിക്കും ഒരു ഒന്നോര മോഡല്‍ തന്നെ ആയിരന്നു, ഇന്ത്യക്കാര്‍ക്കായി പൂര്‍ണ്ണമായും ഇന്ത്യന്‍ ഡിസൈനര്‍ ഉണ്ടാക്കിയ വണ്ടി എന്നതായിരിന്നു ഇതിന്‍റെ പ്രത്യേകത. എന്നാല്‍ അന്ന് അത് കണ്ടപ്പോള്‍ തന്നെ മനസ്സില്‍ തോനിയതാണ് ഇങ്ങനെ തന്നെ ഒരു വണ്ടി ഇറങ്ങുമോ എന്ന് ? എന്തായാലും കുറെ മാറ്റങ്ങള്‍ ഒക്കെ കഴിഞ്ഞു പ്രൊഡക്ഷന്‍ മോഡല്‍ ശരിയായി എന്ന് കാണാം.

MUV സെഗ്മന്റില്‍ ആയിരിക്കും ഇതിന്‍റെ സ്ഥാനം, അത് കൊണ്ട് തന്നെ ആ ഏരിയയിലെ  ലീഡര്‍ ആയ ടൊയോട്ട ഇന്നോവ ആണ് ഇതിന്‍റെ ആദ്യത്തെ എതിരാളി. ഒപ്പം മഹീന്ദ്ര സൈലോ, ടാറ്റ ആര്യ, ഇപ്പൊ ഇറങ്ങിയ ഫോഴ്സ് വന്‍ എന്നിവയ്ക്കൊകെ കുറച്ചു ഭീഷണിയായി കാണാം. ഇവയ്ക്കൊകെ വിലയില്‍ കുറച്ചു വ്യതാസം ഉണ്ടെങ്കില്‍ തന്നെയും.

ഓട്ടോ ബിഡ്‌ പുറത്തു വിട്ട ഈ ഫോട്ടോ കാണുമ്പോള്‍ തോനുന്നത് ഇന്നോവയെകാള്‍ ചെറിയതും 7 പേര്‍ക്ക് യാത്രചെയ്യാവുന്നതും ആണ് എന്ന് തോനുന്നു. എന്നിരുന്നാലും ടൊയോട്ടയുടെ തന്നെ ഇപ്സും ( Ipsum) എന്ന മോഡലും ആയി നല്ല സാമ്യം ഉണ്ട് എന്ന് പറഞ്ഞാല്‍ തള്ളികളയാന്‍ പറ്റില്ല.

മലയാളികള്‍ ആദ്യമായി അറിയേണ്ട കാര്യങ്ങള്‍ ഇങ്ങനെ ആയേക്കാം ( സാധ്യത മാത്രം )

എന്‍ജിന്‍ : 1800cc to 2000 cc ഡിസല്‍ മോഡല്‍ മാത്രം. പെട്രോള്‍ ഉണ്ടാവുമോ എന്ന് സംശയം.
സീറ്റിംഗ് കപ്പാസിറ്റി : 7 അല്ലെങ്കില്‍ 8
മൈലെജ്‌ : 13 to 15 / Ltr
വില : 7.35 ലക്ഷം മുതല്‍ 9.78 ലക്ഷം വരെ വിവിധ മോഡലുകള്‍ അനുസരിച്ച്.
എപ്പോ : ഈ വര്ഷം ഒക്ടോബര്‍ / നവംബര്‍ മാസത്തില്‍ ഉണ്ടാവും എന്ന് കരുതാം.

എന്തായാലും മാരുതി ആയത് കൊണ്ട് മാത്രം R3 എന്ന മോഡല്‍ ഒരു വിജയം ആവും എന്ന് കരുതാം.

പക്ഷെ ആളുകള്‍ കാത്തിരിക്കുന്ന മോഡല്‍ മാരുതി കേര്‍വോ എന്ന 800cc ചെറുകാര്‍ ആണ്, ഇപ്പൊ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപെടുന്ന മാരുതിയുടെ ആള്‍ട്ടോയുടെ (ഏകദേശം 25,000  എണ്ണം മാസം ) റെക്കോര്‍ഡ്‌ തന്നെയായിരിക്കും അതുകൊണ്ട് തകര്‍ക്കാന്‍ പോകുന്നത്.

ചിത്രത്തിന് നന്ദി : ഓട്ടോ ബിഡ്‌.



Maruti R3 at auto Expo




Toyota Ipsum


Comments

  1. എം യു വി സെഗ്മെന്റില്‍ ഇന്നോവയെക്കാള്‍ കുറെ വില കുറഞ്ഞ എന്നാല്‍ സൈലോയെക്കാള്‍ അല്‍പ്പം കൂടിയാലും കുഴപ്പമില്ലാത്ത ഒരു വണ്ടി ഇറങ്ങിയാല്‍ അതൊരു ഹിറ്റ്‌ ആവും എന്ന് തോന്നുന്നു.

    ഫുള്‍ ഓപ്ഷന്‍ ഇന്നോവ ഇപ്പൊ 13.5 ലക്ഷം ആവും. ഈ പറഞ്ഞ വിലക്ക് ഇത് ഇറങ്ങിയാല്‍ മാരുതിയുടെ ഒരു ബ്രാന്‍ഡ്‌ ഇമേജ് കൊണ്ട് രക്ഷപെടാന്‍ സാധ്യത ഉണ്ട്.

    മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ ഉള്ള Avanza എന്ന് പറഞ്ഞ ഒരു കുഞ്ഞന്‍ എം യു വി നമ്മുടെ നാട്ടില്‍ ഇറങ്ങുന്നു എന്ന് കുറെ നാള്‍ ആയി കേള്‍ക്കുന്നു...അതും ഈ പറഞ്ഞ 7-9 ലക്ഷടില്‍ വരുന്നത് തന്നെ...അങ്ങനെ എങ്കില്‍ മത്സരം പൊടി പാറും..

    ReplyDelete
  2. vila sahikkable aayathu kondu thanne rakshapedum.. thanks for this info

    ReplyDelete
  3. ഇതിന്റെ എന്‍ജിന്‍ എവിടെ നിന്നാ? സ്വിഫ്റ്റ്‌ പോലെ പുറമേ നിന്നുള്ളതാണോ? ഏതായാലും വണ്ടി മാരുതി ആയതുകൊണ്ട് മിനിമം ഗ്യാരണ്ടി ഉറപ്പാ....

    ReplyDelete
  4. വില്ലേജ്മാന്‍ : വിശദമായ അഭിപ്രായത്തിന് നന്ദി, Avanza വരും എന്ന് തന്നെ തോനുന്നു, ഒപ്പം ഇന്നോവയുടെ പുതിയ മോഡലും അടുത്ത വര്ഷം വരും എന്ന് കേള്ക്കുരന്നു.

    സ്വന്തം സുഹൃത്ത് : നന്ദി.

    ഹാഷിക്ക് : ഫിയറ്റ്‌ / സുസുകി യുടെ എന്ജി ന്‍ തന്നയാണ് എന്ന് തോനുന്നു. ഉറപ്പില്ല കാരണം അവര് ഇത് വരെ ഇതിനെ പറ്റി ഒന്നും പുറത്തു വിട്ടിട്ടില്ല. മാരുതി റിറ്റ്സു പ്ലാറ്റ്ഫോം ആണ് ഉപയോഗിക്കുന്നത് എന്നും കേള്ക്കു്ന്നു.

    വണ്ടി പ്രാന്തന്‍ : നന്ദി

    ReplyDelete
  5. വളരെ നല്ല വിശദീകരണം മനോജേട്ടാ.. നോക്കട്ടെ അടുത്ത വര്ഷം ഒരെണ്ണം വാങ്ങാന്‍ പറ്റുമോ എന്ന് :)

    ReplyDelete
  6. എന്നാല്‍ ഇത് തന്നെ ആയിക്കളയാം

    ReplyDelete
  7. ശുകൂര്‍ & മാഡ്: ഇത് ഒരു സ്പെ വിവരം ആണ്, അത് കൊണ്ട് തന്നെ പല കാര്യങ്ങലും മാറിയേക്കാം. പക്ഷെ നല്ലത് ആവും എന്ന് തന്നെ കരുതാം

    മാരുതി ഇതുവരെ ഇതിനെപറ്റി ഒരു വിവരവും പുറത്തു വിട്ടിട്ടില്ല

    നന്ദി.

    ReplyDelete
  8. കഴിഞ്ഞ തവണ ലീവിന് ഒരു പുതിയ vaagan R സ്വന്തമാക്കി. പുതിയ പുതിയ മോഡല്‍ കാണുമ്പോ .................

    ReplyDelete
  9. ഇസ്മയില്‍ : കാര്‍, ഫോണ്‍, പിന്നെ ഒന്നും കൂടി ഉണ്ട്. ഇതും മൂന്നും സ്വന്തമാകിയാല്‍ അപ്പൊ തോന്നും ഇതല്ല പുതിയ "മോഡല്‍" ആണ് നല്ലത് എന്ന്. :-)

    ReplyDelete

Post a Comment

Popular posts from this blog

വീണ്ടുമൊരു പെട്രോള്‍വിലവര്‍ധന ഒരു ബാക്കിപത്രം

എന്റെ വീട്ടില്‍ ആന കയറിയപ്പോള്‍ (ശരിക്കും)

വെറും നടക്കാത്ത സ്വപ്നമാണ് ഒബമേ മോനെ ദിനേശാ വെറും നടക്കാത്ത സ്വപ്നം.