Posts

Showing posts with the label Hummer

ഒരു സെക്സി XXX വാര്‍ത്ത

Image
ഞാന്‍ എന്റെ TV വിറ്റിട്ട് ഒരു റേഡിയോ വാങ്ങിക്കാന്‍ തീരുമാനിച്ചു. ഹും പിന്നെ, എല്ലാവരും LCD, LED , 3D എന്നൊക്കെ പറഞ്ഞു പരക്കംപായണ സമയത്ത്, നീ മാത്രം. അല്ല എന്തെ ഇപ്പൊ അങ്ങിനെ തോനാന്‍ ?. അപ്പൊ നീ ഈ പുകിലൊന്നും കേട്ടില്ലേ. എടെ ഇന്നലെ വൈകിട്ട് ലണ്ടനില്‍ വാര്‍ത്ത ജോസ്സുട്ടിനെ അവന്റെ പെണ്ണുമ്പിള്ള ചിരവകൊണ്ട് അടിച്ചു ഇപ്പം അവന്‍ ഹോസ്പിറ്റലിലാ. ഏതാണ്ട് ഇതുതന്നെയാ വേറെ കുറെ പേരുടെ സ്ഥിതിയും. അപ്പൊ കുടംബത്തിന്റെ സമാധാനം കാത്തുസൂക്ഷിക്കാന്‍ ഞാന്‍ എടുത്ത തീരുമാനമാണ് ഇത്   എന്നതാ നീ പറയുന്നേ, ഇങ്ങനെയൊക്കെ ഉണ്ടാവോ ? , അതും ഒരു വാര്‍ത്ത കണ്ടതിന്റെ പേരില്. എടാ ചെക്കാ, ഇതാണ് ശരിക്കുള്ള ന്യൂസ്‌. “ടെലിവിഷനില്‍ വാര്‍ത്ത കാണണം എന്നു പറഞ്ഞ്‌ മസിലുപിടിച്ചിരിക്കുന്ന പുരുഷന്‍മാരില്‍ നല്ലപങ്ക്‌ വാര്‍ത്തയല്ല , വാര്‍ത്താ വായനക്കാരിയെയാണു ശ്രദ്ധിക്കുന്നതെന്നു വെളിപ്പെടുത്തല്‍. അവതാരക അല്‌പം സെക്‌സിയും സെക്‌സി വേഷധാരിയുമാണെങ്കില്‍ പറയുകയും വേണ്ട. ഇവര്‍ ടിവിക്കു മുന്‍പില്‍ ഇരിക്കുന്നതല്ലാതെ വാര്‍ത്ത കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നാണു തെളിഞ്ഞിരിക്കുന്നത്‌.” അപ്പൊ ഇത്രയും കാലം വാര്‍ത്ത കണ്ട നമ്മളാരായി   ഇനിയ...

എന്റെെ ഇന്നത്തെ ദിവസം

എന്റെെ ഇന്നത്തെ ദിവസം. സമയം രാവിലെ 5.30 , എന്താണ് എന്നറിയില്ല നേരത്തെ എണീച്ചു, എങ്കിലും ശവസനത്തില്‍ തന്നെ കിടന്നു 6.15 വരെ. എണീച്ചു പല്ലും തേച്ചു മുഗവും കഴുകി ഡ്രെസ്സും മാറ്റി വന്നപ്പോഴേക്കും പാറു നന്ദുവിനെ സ്കൂളിലേക്ക് റെഡി ആക്കിയിരിക്കുന്നു . 6.35 ന് അവനേം കൂട്ടി താഴെവന്നു, സ്കൂള്ബ സ്സില്‍ കയറ്റിവിട്ടു. പ്രസന്നയുടെ ചായകുടിച്ചു, പണ്ടൊന്നും ഞാന്‍ ചായ കുടിച്ചിരുന്നില്ല, പിന്നെ പിന്നെ ആ നല്ല ശീലം വന്നു, ഇപ്പൊ രാവിലെ എന്തായാലും ഒരു ചായ വേണം, എങ്കില്‍ പിന്നെ ബാക്കി കാര്യങ്ങളൊക്കെ സാരിയി നടന്നുകൊള്ളും. പിന്നെ ഷേവിംഗ് , കുളി ഒക്കെ കഴിഞ്ഞു ബ്രേക്ഫാസ്റ്റ്ന് ഇഡലിയും ചട്ടിനിയും കൂടി ഒന്ന് പെരുക്കി. പിന്നെ മെയിലും, ഫേസ്ബുക്കും , മലയാളമാനോരമയും വായിച്ചു കഴിഞ്ഞു ഓഫീസിലേക്ക് റെഡി ആയി, ഹാഫ്ഷര്ട്ട്ാ‌ ആണ് ഇട്ടത്, കാരണം ഇപ്പൊ ഇവിടെ ഭയങ്കര ചൂടാണ്. റുപ്പീസ് Vs ഡോളര്‍ 46.10ല്‍ നില്ക്കു ന്നുണ്ട് . ഇതിനിടക്ക് ചില ചേട്ടന്മാര്‍ പറഞ്ഞതുപോലെ കൊച്ചിയില്‍ പെട്രോള് കിട്ടുമെന്നും, കേരളത്തിന്റെ സ്വന്തം കേരള ദിര്ഹം‍സ് ഉണ്ടാവും എന്നൊക്കെ ഞാനും ആശിച്ചു പോയി. പിന്നെ പിന്നെ ഇത്തിരി പുളിക്കും. ഓഫീസില്‍ കഴിഞ്ഞ ഒരാഴാച്ചതെ സ്...