ലോലിയോണ്ടോ – ഉണ്ടോ വല്ല അസുഖവും - ദൈവം അഫ്രികയില്‍

ലോലിയോണ്ടോ, ഉണ്ടോ വല്ല അസുഖവും , പേടിക്കേണ്ട ദൈവം അഫ്രികയില്‍ അവതരിച്ചിരിക്കുന്നു ഒരു പാസ്റ്റരുടെ രൂപത്തില്‍. ടാന്‍സാനിയ എന്ന ഈസ്റ്റ്‌അഫ്രികന്‍ രാജ്യം പലതും കൊണ്ട് അനുഗ്രഹീതമാണ്. സ്വര്‍ണം, വജ്രം എന്നിവയുടെ ഖനനം, വിനോദസഞ്ചാരം, കൃഷി എന്നിവയെല്ലാം അതില്‍ ചിലത് മാത്രം. നമ്മുടെ നാട്ടില്‍ വരുന്ന ചെറുപയറും, സാംബാര്‍ പരിപ്പും, കശുവണ്ടിയും മറ്റും ഇവിടുന്നു വരുന്നതാണ് എന്ന് മനസ്സിലാക്കിയാല്‍ തന്നെ മതി കൃഷി എന്താണെന്നു. ( ഈ പരിപ്പ് അവിടുന്ന് പോളിഷ് ചെയ്തു വീണ്ടും ഇവിടെ തന്നെ വരുന്നുണ്ട് എന്നതും സത്യം) ഒരുപാടു ടൂറിസ്റ്റ്കള്‍ വരുന്ന ടാന്‍സാനിയയിലെ നാഷണല്‍ പാര്‍ക്കുകള്‍ ലോക പ്രശസ്തമാണ്. എന്നാല്‍ ഇപ്പൊ ടാന്‍സാനിയ പ്രശസ്തമാവുന്നത് എയിഡ്സ്, കാന്‍സര്‍, ഡയബറ്റിസ്, അസ്തമ, എപിലെസ്പി എന്നീ അസുഖങ്ങള്‍ ഭേദമാക്കാവുന്ന അത്ഭുത മരുന്ന് കണ്ടുപിടിചിരിക്കുന്നു എന്ന് പറഞ്ഞു ഒരാള് ചികില്‍സ നടത്തുന്നു എന്നതിനാലാണ്. അതിനാണെങ്കില്‍ പതിനാരയിരത്തില്പരം ആളുകളുടെ സപ്പോര്‍ട്ടും ഉണ്ട്. ( പണ്ട് നമുടെ രാമര്‍ പെട്രോള്‍ പോലെയവുമോ എന്നറിയില്ല ) ഇത്രകാലം ഇതിനെപറ്റി എഴുതാതിരുന്നത് അതില്‍ എനിക്കുള്ള വിശ്വസമില്ലായമയാണ്, എന്നാല...