മിത്സുബിഷിയുടെ ഗ്ലോബല്‍ സ്മാള്‍ കാര്‍.

എല്ലാവരും ഇപ്പൊ ചെറിയ കാറുണ്ടാക്കുന്ന തിരക്കിലാ, അപ്പൊ പിന്നെ മിത്സുബിഷി എന്തിനു വെറുതെ ഇരിക്കണം, മിത്സുബിഷിയുടെ ഗ്ലോബല്‍ സ്മാള്‍ കാര്‍ ജെനിവയില്‍ നടക്കാന്‍ പോകുന്ന ഇന്‍റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി എന്നാണ് കേള്‍വി. 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്ന, 1, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ആണ് ഉണ്ടാവുക എന്നും കേട്ടു. പക്ഷെ നമ്മള് മലയാളികള്‍ക്ക് കേള്‍ക്കേണ്ടത് “എത്ര കിട്ടും” എന്നായിരിക്കും, അതിനുത്തരം ഇതുവരെയുള്ള ചെറു കാറുകളില്‍ വച്ച് ഏറ്റവുംകൂടുതല്‍ ഇന്ധനക്ഷമത ഉള്ള കാറായിരിക്കും ഇത് എന്നും, വില കൂടിയ കാറുകളില്‍ കാണുന്ന തരം സ്റ്റാര്‍ട്ട് സ്റ്റോപ്പ് മെക്കാനിസം, റീജെനെരട്ടിവ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയെല്ലാം ഉണ്ടാവും എന്നും കൂടി കേട്ടു. 2012ല്‍ ആദ്യമായി ഇതു തായ്‌ലാന്‍ഡില്‍ ആവും ഇത് ഇറങ്ങുക ഏകദേശ വില USD13,000/- ( ഇന്ത്യന്‍ രുപീസ് 585,000 ) പക്ഷെ പിന്നീട് ഇത് ഇന്ത്യയിലെക്കും വരാനുള്ള സാദ്യത തള്ളികളയാനാവില്ല. കാണാനും തരക്കേടില്ലാത്ത ഇവന് ഇന്ത്യയില്‍ മാര്‍ക്കെറ്റ് ഉണ്ടാവും എന്നുതന്നെ പ്രത്യാശിക്കാം. ഇപ്പൊ ഇന്ത്യന്‍ നിരത്തിലുള്ള പഴഞ്ജന്‍ പജെരോ ...