വഴുതനങ്ങ പുരാണം (എന്റെ ആജന്മ ശത്രു)

BT വഴുതനങ്ങയെ പറ്റി ഗംഭീര ചര്‍ച്ചകള്‍ നടക്കുന്ന ഈ സമയത്ത് ഇതു എഴുതാന്‍ തോനിയത് യാദൃശ്ചികമായി എന്ന് പറയുക വയ്യ. എങ്കിലും! വഴുതനങ്ങ , വെണ്ടയ്ക്ക , കയ്പക്ക , ഇത്യാദി സാധനങ്ങള്‍ ഇനിക്ക് പണ്ടുമുതല്‍ക്കേ ഇഷ്ടമല്ല , ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല. ഒരിക്കല്‍ ഒരു സംഭവം ഉണ്ടായി, ഞാന്‍ പറയാം, നിങ്ങള്‍ക് എത്രത്തോളം നനായി തോന്നും എന്നെനിക്കറിയില്ല, എങ്കിലും, എന്റെ ജീവിതത്തിലെ വലിയ ഒരു അമളിയായി അല്ലെങ്കില്‍ എന്റെ അഹങ്കാരത്തിന് കിട്ടിയ ഒരടിയായി ഞാന്‍ ഇപ്പോഴും ഇതിനെ ഓര്‍ക്കുന്നു. അഫ്രികയില്‍ വന്നു നാലഞ്ചുവര്‍ഷം വര്‍ഷമായിരുന്നു, അപ്പോഴാണ് ഖത്തര്‍ എയര്‍ലൈന്‍ ഇവിടേയ്ക്ക് സര്‍വീസ് തുടങ്ങുന്നത്, അത്തവണത്തെ നാട്ടിലേക്കുള്ള യാത്ര ഇതിലാവട്ടെ എന്നുകരുതി, ടിക്കറ്റ് ബുക്ക് ചെയ്തു. കുറച്ചു പ്രാവശ്യം യാത്ര ചെയ്ത ഗമയില്‍ സ്പെഷ്യല്‍ മീല്‍ റിക്വസ്റ്റ് ടിക്കറ്റ് ബുക്ക് ചെയ്തപോള്‍ തന്നെ കൊടുത്തു. “സ്പെഷ്യല്‍ ഏഷ്യന്‍ വെജിറ്റേറിയന്‍ മീല്‍” വരാന്‍പോകുന്ന ആപത്തിനെക്കുറിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ എയര്‍പോര്‍ട്ടില്‍ ചെന്ന്, ചെക്ക് ഇന്‍ ഒക്കെ കഴിഞ്ഞു ഫ്ലൈറ്റില്‍ കയറി, ടേക്ക് ഓഫ് ചെയ്തു ,കുറച്ചു കഴിഞ്ഞപോഴെക്കും ലഞ്ച്...