ആരാണീ ബെന്‍10 (Ben10)

സത്യത്തില്‍ ആരാണീ ബെന്‍10, കുറച്ചു ദിവസമായി ആലോചിക്കുകയായിരിന്നു, എവിടെ ചെന്നാലും ബെന്‍10 മാത്രം. ബെന്‍10 വാച്ച്, ഷര്‍ട്ട്, വാകി ട്ടോക്കി, ബോക്സ് , ബുക്ക്, വാട്ടര്‍ ബോട്ടില്‍ എന്നുവേണ്ട സകമലമാന സാധനങ്ങളും ബെന്‍10 ബ്രാണ്ട് മതി. കുട്ടികളെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ബ്രാന്‍ഡ് ഉണ്ടാവും എന്ന് തോനുന്നില്ല. സൂപ്പര്‍ മാന്‍, സ്പീഡര്‍ മാന്‍, മായാവി, കുട്ടൂസ്സന്‍ ലുട്ടാപ്പി ഇത്യാദി സംഭവങ്ങള്‍ ഒക്കെ കേട്ട് പരിചയം ഉണ്ട്, അല്ലെങ്കില്‍ അവരൊക്കെ നമ്മുടെ പരിചയക്കാര്‍ ആണ് എന്ന് പറയാം. പക്ഷെ അവരെയൊക്കെ കീഴാടക്കിയാണ് ബെന്‍10ന്റെ വരവ് എന്ന് തോനുന്നു. മകനെകൊണ്ട് പുറത്തു ഇറങ്ങാന്‍ പറ്റാത്ത അവസ്ഥ എന്ന് പറയുമ്പോള്‍ വീട്ടിലും സ്ഥിതി ഇതുതന്നെ. ബെന്‍10 വാച്ച് കിട്ടിയാല്‍ പിന്നെ ആളങ്ങു അമാനുഷികനായി എന്നാണ് വിചാരം. എന്തോ ചെയ്യും. ഒരു പരിധി വരെ പറഞ്ഞു മനസ്സിലാകാന്‍ നോക്കാം പക്ഷെ ചുറ്റും ഇത് കാണുമ്പോള്‍ കുട്ടികള്‍ എത്രത്തോളം അതിലേക്കു ആകര്‍ഷിക്കപെടുന്നുണ്ട് എന്ന് കൂടി ഓര്‍ക്കണം. ആദ്യം വിചാരിച്ചത് ആളു ചൈനീസ് ആണെന്നാ എന്നാല്‍ ആളു അമേരിക്കനാ , പക്ഷെ ഇപ്പൊ പിതൃത്വം ചൈനീസ് കമ്പനി ഏറ്റെടുത്തത് പോലെയാണ് കാര്യങ്ങള്‍ കാര...